അന്നു പെയ്തു തീർന്നൊരാ വർഷകാല-
മിന്നെന്നെ ഉണർത്തവേ,
കിലും കിലും നാദത്താലെൻ
മനം കവർന്നെടുത്തു.
പച്ചയാൽ പാവനമായൊരു
വിശ്വ പ്രകൃതി തൻ സമസ്ത -
ചൈതന്യമോതുന്ന
മഴമുത്തുകളെ ഞാനെൻ
കൈക്കുമ്പിളിൽ ഒളിച്ചുവെച്ചു.
അവയെന്നോടെന്തോ മന്ത്രിച്ചു.
ഗത്യന്തരമില്ലാതൊഴുകും പുഴയാണോ,
സസ്യ - ജന്തു - ജാലങ്ങൾ തൻ
തണൽമരമോ,
ഉല്ലാസത്താൽ പൂത്തലഞ്ഞു നിൽക്കും
ചെറുപുഷ്പമോ
പ്രകൃതി തൻ വികൃതികളാം
കളിക്കുരുന്നുകളാണവ.
ഓരോ രൂപ - ഭാവ ഭേദത്താൽ ശോഭിക്കും
പ്രകൃതി മാതാവിൻ വരദാനങ്ങൾ