ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്/അക്ഷരവൃക്ഷം/ശുചിത്വത്തിൻെറ വില

Schoolwiki സംരംഭത്തിൽ നിന്ന്
ശുചിത്വത്തിൻെറ വില

ഒരു ദിവസം രാമു സാധനം വാങ്ങാൻ കടയിൽ പോവുകയായിരുന്നു. ആ സമയം അവൻറെ സുഹൃത്തായ രാജു മൂക്ക് പൊത്താതെ പന്ത് തട്ടി കളിക്കുകയായിരുന്നു. അപ്പോൾ രാമു രാജുവിനോട് ചോദിച്ചു. ഇപ്പോൾ കൊറോണ പകരുന്ന കാലമല്ലേ അതുകൊണ്ട് മൂക്ക് പൊത്തി വേണം കളിക്കാനും റോഡിൽ ഇറങ്ങാനും. എനിക്ക് കൊറോണയൊന്നും വരില്ല രാജു പുച്ഛത്തോടെ പറഞ്ഞു. അത് പറഞ്ഞിട്ട് കാര്യമില്ല. നിനക്ക് ശുചിത്വം എന്ന് പറഞ്ഞാൽ എന്താണെന്ന് അറിയാമോ? രാമു ചോദിച്ചു. ശുചിത്വമെന്ന് പറഞ്ഞാൽ എല്ലായിടത്തും വൃത്തിയായിരിക്കണം രാജു പറഞ്ഞു. നിനക്ക് തെറ്റി രാമു പറഞ്ഞു. എന്നാൽ നീ ശരി പറഞ്ഞു തരൂ. രാജുവും വിട്ടുകൊടുത്തില്ല. ശുചിത്വം എന്ന് പറഞ്ഞാൽ മൂന്നു തരമുണ്ട്. ഗൃഹ ശുചിത്വം, പരിസര ശുചിത്വം, വ്യക്തി ശുചിത്വം. ഇനി ഞാൻ എല്ലാം വിശദീകരിച്ചു തരാം. വ്യക്തി ശുചിത്വം എന്നാൽ ഓരോ മനുഷ്യനും അവരുടെ ശരീരവും വസ്ത്രവും എല്ലാദിവസവും വെടുപ്പായി സൂക്ഷിക്കുക. ഗൃഹ ശുചിത്വം എന്ന് പറഞ്ഞാൽ ഓരോരുത്തരുടെ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക. പരിസര ശുചിത്വം നമ്മുടെ റോഡും പരിസരവും ഒക്കെ ശുചി ആയി വെക്കുക. ശുദ്ധിയായി നിന്നാൽ നമുക്ക് കൊറോണയെ തടയാം.

ഫാത്തിമ പി.
1 ഗവ.എച്ച് .എസ്.എസ്.ചിറ്റാരിപ്പറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ