ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/ നമുക്ക് കൈകോർക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
നമുക്ക് കൈകോർക്കാം

2020 വർഷത്തെ മഹാമാരിയാണ് കൊവിഡ് 19. അതിനെ നമുക്ക് പ്രതിരോധിക്കാൻ പ്രധാനമായും ചെയ്യേണ്ടത് സാമൂഹിക അകലം പാലിക്കുക. ആരോഗ്യ പ്രവർത്തകർ നമ്മോട് പറയുന്ന കാര്യങ്ങൾ അതുപോലെ അനുസരിക്കുക. നമ്മൾ ഓരോരുത്തരും നമ്മുടെ നാടിന് വേണ്ടി രാജ്യത്തിനും നമ്മുടെ ലോകത്തിനും വേണ്ടി ശുചിത്വം പാലിക്കേണ്ടതാണ്. കൈകൾ ഓരോ 20 മിനിറ്റിലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കുക. പുറത്തിറങ്ങുമ്പോൾ മാസ്ക്ക് ധരിക്കുക. നമ്മുടെ നല്ല നാളേക്ക് വേണ്ടി നാം ഓരോരുത്തരും ഭയപ്പെടാതെ ജാഗ്രതയോടെ നേരിടേണം ഈ മഹാമാരിയെ ഈ വൈറസിനെ മരുന്നുപോലും ഇല്ലാത്ത രോഗമാണ്. അതിനാൽ നമ്മുടെ സമൂഹത്തിൽ നിന്ന് അകലം പാലിച്ച് വ്യക്തി ശുചിത്വം പാലിച്ചാൽ മാത്രമേ നമുക്ക് ഈ രോഗത്തിൽ നിന്ന് മുക്തി നേടാൻ കഴിയൂ. ഈ കൊവിഡ് 19 എന്ന വൈറസിനോട് നാം ഓരോരുത്തരും പൊരുതി ജാഗ്രതയോടെ ജീവിക്കണം നമുക്ക് കൈകോർക്കാം രോഗപ്രതിരോധത്തിന് വേണ്ടി പ്രയത്നിക്കാം. നമുക്ക് വേണ്ടത് പരിഭ്രാന്തിയല്ല. ജാഗ്രതയാണ്. ശുചിത്വം തന്നെ തുടരുക ഇടയ്ക്കിടയ്ക്ക് സോപ്പ് ഉപയോഗിച്ച് കൈകഴുകുുക. സാനിറ്റൈസർ ഉപയോഗിക്കുക. അങ്ങനെ നമ്മളാൽ കഴിയുന്ന വ്യക്തിപരമായ കാര്യങ്ങൾ ചെയ്യുക. അനാവശ്യ പരിഭ്രമത്തിൽ അകപ്പെടാതിരിക്കുക. ഫോർവേഡ് ആയി ലഭിക്കുന്ന ഇത് സംബന്ധിച്ച വാട്സാപ്പ് സന്ദേശങ്ങൾ കാര്യങ്ങൾ ഉറപ്പാക്കാതെ മറ്റുള്ളവർക്ക് അയച്ച് കൊടുക്കരുത്. വൈറസിനേക്കാൾ കൂടുതൽ പരിഭ്രാന്തി പരത്തുന്നത് ചില വാട്സാപ്പ് സന്ദേശങ്ങളാണെന്ന് തിരിച്ചറിയുക

മയൂഖ
8 C ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം