ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/നല്ല നാളെ

Schoolwiki സംരംഭത്തിൽ നിന്ന്
നല്ല നാളെ

വീടിനുള്ളിൽ അസഹനീയമായ ചൂട്. കൊറോണ എന്ന രോഗ ഭീതിയിൽ നടുങ്ങി നിൽക്കുന്ന ലോക ജനത എന്തുകൊണ്ടും ഒരുലേഖനത്തിന് സാധുതയുള്ള ചെറിയ ചെറിയ കാര്യങ്ങൾ മനസ്സിൽ ഉണരുന്നു. മനുഷ്യരെന്ന അറിവിനും, കനിവിനും മുൻപന്തിയിലുള്ള നാം എല്ലാം നല്ലതിനായി ഉപയോഗിച്ചു ബുദ്ധി എന്നത് പറയുന്നതിൽ തെറ്റുണ്ട്. പേപ്പറിൽ പൊതിഞ്ഞു വാങ്ങി സാധനങ്ങൾ കൊണ്ട് വരുമ്പോൾ അതിന്റെ വിഷമതകൾ മാറ്റാൻ കുടുതൽ സൌകര്യമുള്ള പ്ലാസ്റ്റിക്കിനെ ആശ്രയിച്ചു. പിന്നീട് അത് പിടിച്ചു നിർത്താൻ പറ്റാത്ത അവസ്ഥയിൽ എത്തി. പിന്നെ പ്ലാസ്റ്റിക് എങ്ങനെ നിയന്ത്രിക്കാം എന്ന യുദ്ധത്തിന് സന്നാഹം ഒരുക്കി. അപ്പോഴേക്കും ക്യാൻസർ രോഗികൾ പടർന്ന് പരവതാനി പോലെ നിറഞ്ഞു. ഇന്ന് അതിന് ഒരു പരിധിവരെ കുറവ് കണ്ടെത്തി. മരം മുറിച്ച് വീട് വെക്കാൻ, ഫ്ലാറ്റ് വെക്കാൻ മത്സരിച്ചു. കൂടുതൽ മനോഹരവും സൌകര്യമുള്ള വീടിനായി മത്സരിച്ചു. ഓരോ മരം വെട്ടി വീഴ്ത്തുമ്പോഴും നമ്മള് ആകുലരായില്ല പകരം സ്വപ്നഗൃഹമായിരുന്നു മനസ്സിൽ. വീട് ആയതോടെ ചൂട് സഹിക്കാനാവാതെ പിടഞ്ഞു. എ സി ഇല്ലാതെ പറ്റാതെയായി. ഇനി നമ്മൾ ഈ കാണിച്ച ചിന്തയില്ലാ കളിക്ക് നാളെ ഓക്സിജൻ വാങ്ങി ശ്വസിക്കേണ്ട അവസ്ഥ വരും. ആ കാലവും ദൂരെയല്ല. ഇന്ന് കൊറോണ വന്ന് മുന്നിൽ വിളയാടുന്നു. വീട്ടിലുള്ളവര് പേടിച്ച് എന്ത് ചെയ്യണം എന്നറിയാതെ പകച്ച് നിൽക്കുന്നു. സമയം പോകാനായി നട്ട കുറച്ച് കുറച്ച് പച്ചക്കറികൾ വിപുലമായി വീടിന് ചുറ്റും നല്ല പച്ചക്കറിതോട്ടം ഉണ്ടാക്കി ഞാനും അതിൽ പങ്ക് വഹിച്ചു. വെള്ളം നനക്കാനും മണ്ണിടാനും ഒക്കെ. പരിസ്ഥിതിക്ക് നല്ലൊരു മാറ്റം തന്നെയാണ് ഇത്. വൃത്തിയും വെടിപ്പും ചുറ്റിലും വന്നു. ചെടികൾക്ക് രണ്ട് നേരം നനക്കുമ്പോള് കിട്ടുന്ന തണുപ്പും ആ പച്ചപ്പും എന്നിലുണ്ടാകുന്ന സന്തോഷം പോലെ പ്രകൃതിക്കും കുളിരാകും എന്ന് ഞാൻ കരുതുന്നു. കൊറോണ എന്ന മഹാമാരി വന്നതിൽ ഏറെ വേദനിക്കുന്നുണ്ടെങ്കിലും ചെറിയ ചെറിയ മാറ്റത്തിലൂടെ എൻറെ വീടും പരിസരവും നല്ല ഒരു മാറ്റത്തിലേക്ക് എത്തി എന്നത് പറയാതിരിക്കാനാവില്ല. ഒരുപാട് ചിന്തകളൊന്നും മനസ്സിൽ വരുന്നില്ലെങ്കിലും ഈ ചെറിയ മാറ്റവും, പക്ഷികൾ മുറ്റത്തും പറമ്പിലും വെള്ളം വെച്ചും, അരിമണിയെറിഞ്ഞും അവ കുടിച്ചും തിന്നും പാറിപോകുന്നതും നോക്കി ഇരുന്നും ഞാൻ എൻറെ ദിവസങ്ങൾ ചിലവഴിക്കുന്നു. ടി വി കാണുന്നതിനേക്കൾ ഞാൻ ഇത്തരം കാര്യങ്ങളിൽ സന്തോഷം കണ്ടെത്തുന്നു. എപ്പോഴും ഉള്ള വേനലവധി പോലെ ആയിരുന്നില്ല വേദനയും, സന്തോഷവും ഒരുപോലെ സമ്മിശ്രമായ ഈ അവധിക്കാലം അഥവാ ലോക്ക് ഡൌണ് കാലം. മറ്റൊരു പ്രത്യേകത വിഷു വന്നതും പോയതും അറിഞ്ഞില്ല. ശബ്ദമലിനീകരണമില്ലാതെ, വായുമലിനീകരണമില്ലാതെ അതും കടന്ന് പോയി. വാഹനങ്ങൾ ചീറിപാഞ്ഞ് പുക പരത്തുന്ന അവസ്ഥയില്ല. ചുറ്റിലും ശുദ്ധവായു പച്ചപ്പ് എന്തിനേറെ പറയുന്നു പരിസ്ഥിതി കൊതിച്ചിട്ടുണ്ടാവാം കൊറോണ കാലം കുറച്ച് കൂടി നീളട്ടെ എന്ന്. ചെടികളും പക്ഷികളും ആഗ്രഹിക്കുന്നുണ്ടാകാം ഈ ഒരു കാലം തന്നെയാണ് നല്ലത് എന്ന്. വണ്ടിയില്ലാതെയും പടക്കകോലാഹലങ്ങളിലാതെയും നമുക്ക് ജീവിക്കാം. ഇനിയെങ്കിലും വാഹനങ്ങൾ ആവശ്യത്തിന് ഉപയോഗിച്ച് പ്രകൃതിയെകൂടി സംരക്ഷിക്കണം എന്ന പാഠം ഉൾക്കൊണ്ട് മുന്നോട്ട് പോയാൽ ഇനി ഒരു മഹാ വിപത്ത് വരാതിരിക്കും. പരിസ്ഥിതി സംരക്ഷണം ഇനിയെങ്കിലും നമുക്ക് കൈകോർത്ത് പ്രതിജ്ഞ എടുക്കാം. അമിത വാഹന ഉപയോഗവും മരം വെട്ടലും നാം ഇനി ചെയ്യില്ലെന്ന് രൌദ്ര ഭാവത്തിൽ വരുന്ന സൂര്യനെ നമ്മുക്ക് പുഞ്ചിരിച്ച് ഉദിക്കുന്ന കുളിർ കിരണങ്ങൾ നൽകുന്ന സൂര്യനാക്കാം.

നിരഞ്ജന മധുസൂദനൻ
8 E ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം