ഗവ.എച്ച് .എസ്.എസ്.കതിരൂര്/അക്ഷരവൃക്ഷം/കൊറോണ..

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ..

ബ്രേക്ക് ദി ചെയിനും
സ്റ്റേ അറ്റ് ഹോമും
തുടങ്ങിയിട്ടെത്ര നാളായി...
കൈകൾ, കഴുകി കഴുകി, തോല് തേഞ്ഞു തേഞ്ഞില്ലാതായി
മൂക്കും വായും കൂട്ടി കെട്ടി
നല്ല ശ്വാസം കിട്ടാതായി
ലോക്കഡൗണിൽ എത്ര കടകൾചിതലേറി കിടപ്പു...
ഇനിയെത്ര നാളുകൾ കാത്തിരിക്കേണം നാം,
ഈ മഹാമാരിയൊന്നകലാൻ
അങ്ങ്, വുഹാനിൽ മുളച്ചോരി കോവിഡ്, ലോകമാനം പറന്നെത്തി
മാലോകരെത്ര മരിച്ചു....
ഇനിയുമുണ്ടെത്ര മരിക്കാൻ....
കേട്ടു തുടങ്ങി നാം നാട്ടിൽ
ഈ മാരിതൻ കാലൊച്ച...
ഇല്ല.. ! വിടില്ല നാമീ കോറോണയെ.. മാമല നാട്ടിൽ പടരാൻ
തുരത്തിടും മഹാ സഖ്യമായിത്തന്നെ,
ഒരൊറ്റ വേരുമില്ലാതെ...
ഇനിയത്ര, കാത്തിരിക്കേണ്ട നാം..
ഇതുവരെ കാത്ത നാളെത്ര....


തെന്നൽ പി.വി
8 H ഗവ എച്ച് എസ് എസ് കതിരൂര്
തലശ്ശേരി നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vrsheeja തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത