ഗവ.എച്ച് എസ് ബീനീച്ചി/അടൽടിങ്കറിംഗ് ലാബ് ലാബ്

Schoolwiki സംരംഭത്തിൽ നിന്ന്

സുൽത്താൻ ബത്തേരി മണ്ഡലം എംഎൽഎ  ശ്രീ ഐ സി ബാലകൃഷ്ണൻ അവർകളുടെ ആസ്തിവികസന ഫണ്ടിൽനിന്നും  2018ൽ  ലാബിനായുള്ള കെട്ടിട നിർമ്മാണഫണ്ട് 20 ലക്ഷം രൂപ അനുവദിച്ചു. 2019ൽ രണ്ടു റൂമുകളോടു കൂടിയ ലാബ് നിർമ്മാണം പൂർത്തിയായി. ഗവൺമെൻറ് ഓഫ് ഇന്ത്യയുടെ കീഴിൽ പ്രവർത്തിക്കുന്ന നീതി ആയോഗ് സംരംഭമായ  അടൽ ഇന്നവേഷൻ മിഷൻ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള വിദ്യാലയങ്ങൾക്ക് അടൽ ടിങ്കറിങ് ലാബിനായുള്ള ഫണ്ട് അനുവദിച്ചു വരുന്നു. ജിഎച്ച്എസ് ബീനാച്ചി യുടെ അപേക്ഷ പരിഗണിച്ച്  20 ലക്ഷം രൂപയുടെ ഫണ്ട് അടൽ ഇന്നവേഷൻ മിഷൻ 2019ൽ അനുവദിച്ചു.ഇവോബി  ഓട്ടോമേഷൻസുമായി സഹകരിച്ചാണ് ലാബ് ഉപകരണങ്ങൾ പർച്ചേസ് ചെയ്യുന്നത്. ആദ്യഘട്ടത്തിൽ ലഭിച്ച 12 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ച് സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്,മാത് സ് (STEM)തുടങ്ങിയവയുമായി ബന്ധപ്പെട്ട ആശയങ്ങളെ മനസ്സിലാക്കാനുള്ള ഉപകരണങ്ങളും  ലാബ് ഫർണിഷിംഗും നടത്തി. 2019 നവംബർ 29  ന് എല്ലാ ഉപകരണങ്ങളോടും കൂടി സജ്ജമായ ലാബ് ശ്രീ ഐ.സി ബാലകൃഷ്ണൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ഇലക്ട്രോണിക്സ്,റോബോട്ടിക്സ്, 3D പ്രിന്റേഴ്സ്,കംമ്പ്യൂട്ടേഴ്സ് എന്നിവയുമായി ബന്ധപ്പെട്ട് മൂന്ന് ദിവസത്തെ വർക്ക്ഷോപ്പിന് ശേഷമാണ് ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ദിവസം കുട്ടികൾ അവർ ചെയ്ത പ്രോജക്റ്റുകൾ അവതരിപ്പിക്കുകയും ചെയ്തു. ഡിസംബർ മാസം മുതൽ ആഴ്ചയിൽ മൂന്നു ദിവസം 6മുതൽ 9 വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനം നടത്താൻ രണ്ട് മെന്റേഴ്സിനെ നിയോഗിച്ചു .

2019-20 ,2021വർഷങ്ങളിലെ ATLലാബ് ലീഡേഴ്സ്

1.അർജുൻ ബിജു

2.ബിദൽ ബിജോയ്

3.അർച്ചന സി.എസ്

4.ആയിഷ അമാനി

2021-2022ലെ ലാബ്പ്രവർത്തനങ്ങൾ

നവംബർ 19, 20, 22 ദിവസങ്ങളിൽ 6മുതൽ 9 ക്ലാസ്സുകളിലെ വിദ്യാർഥികൾക്ക് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ എടുക്കുകയും ഈ വിഷയത്തിൽ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തി 30 പേരടങ്ങുന്ന ടിങ്കറിംഗ് ഗ്രൂപ്പ് ഉണ്ടാക്കുകയും ചെയ്തു. 2021 ഡിസംബർ 13, 14,17 ദിവസങ്ങളിൽ കുട്ടികൾക്കായി പ്രത്യേക  ഓഫ് ലൈൻക്ലാസുകൾ നടത്തി . ക്ളാസുകൾ കൈകാര്യം ചെയ്തത് ഇവോബി ഏർപെടുത്തിയ ശ്രീ ഷൈജു ബി.വളരെ ആസ്വദിച്ച് കുട്ടികൾ ഓരോ പ്രൊജക്റ്റും തയ്യാറാക്കി .

2021-22ൽ ATLലാബ് നയിക്കുന്നവർ

1.ആദിൽ അമീൻ 9B

2.ജാസിം 9C

3.പ്രാർത്ഥന 9B

4.അഷ്മില 9A

2021-22വർഷം ചെയ്ത ATLപ്രോജക്ട്സ്

1. 3D  പ്രിന്റർ ഉപയോഗിച്ച് സ്കൂൾ മുറികൾ ക്കാവശ്യമായ കീചെയിൻ നിർമ്മാണം

2.റിമോട്ട് കൺട്രോൾഡ് ആൻഡ് സൗണ്ട് കൺട്രോൾഡ് വെഹിക്കിൾ സ്

3. ആട്ടോമാറ്റിക്ക് ഡോർ ഓപ്പണിംഗ്

4.വോയിസ് കൺട്രോൾഡ് ലൈറ്റ്സ്..തുടങ്ങിയവ

അതിനൂതനമായ കാര്യങ്ങളിൽ കുട്ടികളിൽ പ്രാവീണ്യം ഉണ്ടാക്കുന്നതിനും, ജിജ്ഞാസയു ക്രിയേറ്റിവിറ്റിയും വളർത്തുന്നതിനുമായി ബീനാച്ചി സ്കൂളിലെ ATL ടീം വളരെ സജീവമായി പ്രവർത്തിച്ചുവരുന്നു.