ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്/അക്ഷരവൃക്ഷം/വിങ്ങുമെൻ വിദ്യാലയം

Schoolwiki സംരംഭത്തിൽ നിന്ന്
വിങ്ങുമെൻ വിദ്യാലയം

ടാറുരുകുന്നൊരെൻ വിദ്യാലയപ്പാതകൾ
പകച്ചു ചോദിക്കുന്നുണ്ടാകാം........
ആഹ്ലാദമില്ലാതെയാരവമില്ലാതെയെന്തേ പിരിഞ്ഞു പോയി കുഞ്ഞുങ്ങളിക്കുറി?
എന്തുപറ്റിയിവിടെ?
ഏകാന്തതയെമടുത്ത മുളഞ്ചില്ലകൾ
കാതോർക്കുന്നതാ പ്രാർത്ഥനകൾക്കല്ലേ?
പൂവിനുംകായിനുമിടയിൽ ശങ്കിച്ചുനിന്നയാ മാവുകൾ നെടുവീർപ്പിടുന്നുണ്ടാകും
ആർക്കായിരുന്നൊക്കെയും?
ചുവടുകളൊക്കെയും മറക്കാതിരിക്കാൻ
പണിപ്പെടുന്നുണ്ടാകുമാക
ൽമണ്ഡപങ്ങൾ.
കുഞ്ഞുകുറുമ്പും കുസൃതിയും കാണാതെ
വിങ്ങലോടാകാം മണൽത്തരികളോരോ നിമിഷങ്ങൾ തള്ളിനീക്കുന്നതല്ലോ?
ഗുരൂപദേശങ്ങൾ, നൽചൊല്ലുകളൊക്കെയും
നിലച്ചനിശ്ശബ്ദതയെ വെറുക്കുകയാകാമാച്ചെറു റു പുല്ലുപോലും.
തമ്മിൽ ചിരിച്ചും കളിച്ചും ചിലപ്പോൾ ചിരിക്കാതെയും
പലപ്പോഴുമാർത്തട്ടഹസിച്ചും
കൈകോർത്തുനീങ്ങിയ കുരുന്നുകൾക്കൊക്കെയും
താങ്ങായിതണലായുണ്ടായിരുന്ന ഗുരുവര്യരെവിടെ?
എന്തു പറ്റിയിവിടെ?
ദിനന്തോറുമടിക്കുന്നയാ ബെല്ലുകളാണെന്റെ
ജീവനും വായുവുമെന്നെന്റെ കലാലയം മന്ത്രിക്കയാകാം...
കാണാതിരിക്കാൻ കഴിയില്ല നിങ്ങളെ....
എന്നല്ലേയെന്റെ വിദ്യാലയം തേങ്ങുന്നത്?
മിടുക്കരാകുവിൻ
.... ഏതു കൊറോണയേ യും
കടിഞ്ഞാണിടുവാൻ പ്രാപ്‌തരാകുവിൻ....
വേഗമാവട്ടെ നിങ്ങൾ......
ആരുമില്ലാതെയനാഥമാമിപ്പടി തേങ്ങുന്നതൊന്നും
കാണുന്നില്ലേ നിങ്ങൾ.... എന്റെ മക്കളേ...?
കള്ളച്ചിരിക്കുംകുറുമ്പിനും കാതോർത്തിരിക്കയാണിപ്പടി
എന്റെയെല്ലാമായ വിദ്യാലയപ്പടികൾ.......
~~~~~~~~~~

 
 


Sreenandana.S
X1B ഗവ.എച്ച്. എസ്.എസ്. വള്ളിക്കീഴ്
കൊല്ലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം