ഗവ.എച്ച്.എസ്. എസ്.അഞ്ചാലുംമൂട്/അക്ഷരവൃക്ഷം/ എന്താണ് കൊറോണ
എന്താണ് കൊറോണ
കൊറോണ പകരുന്നത് പ്രധാനമായും ഡ്രോപ്‌ലെറ്റ് ഇൻഫെക്ഷൻ വഴിയാണ്. തുമ്മുമ്പോഴും ചുമക്കുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിൽ ധാരാളം വൈറസുകൾ ഉണ്ടാകും. ഇതുവഴിയാണ് മറ്റുള്ളവരിലേക്ക് പടരുന്നത്. ഈ രോഗം പകരാതിരിക്കാനുള്ള പ്രധാന മുൻകരുതലുകൾ മാസ്ക് ഉപയോഗിക്കുക, ഇടവിട്ട് സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, സാമൂഹ്യ അകലം പാലിക്കുക, അനാവശ്യ യാത്രകൾ ഒഴിവാക്കുക ,പ്രധാനമായും വ്യക്തിശുചിത്വം പാലിക്കുക എന്നിവയാണ് . വൈറസ് രോഗങ്ങളുടെ പ്രത്യേകത എന്തെന്നാൽ അവയ്ക്ക് വാക്സിനോ മരുന്നോ കണ്ടുപിടിക്കുക പ്രയാസമാണ് . കാരണം വൈറസ് എന്ന് പറയുന്നത് ഒരു ഡിഎൻഎ or ആർ എൻ എ പ്രോട്ടീനിൽ പൊതിഞ്ഞുവച്ചിരിക്കുന്നതാണ് . ഇതിനു സാധാരണ ഗതിയിൽ ജീവനില്ലാത്തതുപോലെയാണ് .എന്നാൽ നമ്മുടെ മൂക്കിലൂടെയോ വായിലൂടെയോ പ്രവേശിച്ചു ഒരു കോശത്തിനുള്ളിൽ കടന്നാൽ കോശത്തിനുള്ളിലുള്ള ഡി.എൻ.എ യുമായി ചേർന്നു അതിനു വംശവർദ്ധനവ് നടത്താൻ കഴിയും .ക്രമേണ മറ്റെല്ലാ കോശങ്ങളിലേക്കും വ്യാപിച്ചു രോഗം മൂർച്ഛിക്കും . ഈ വൈറസ് മനുഷ്യരെ നശിപ്പിക്കുന്നുണ്ടെങ്കിലും പ്രകൃതിക്കു അത് വളരെ ഗുണപ്രദമായി. കൊറോണ പകരുന്നത് തടയാൻ രാജ്യം ലോക്ഡൗണിലായതിനാൽ മനുഷ്യരാരും വാഹനങ്ങളുമായി പുറത്തിറങ്ങാതായി. അതുകൊണ്ടുതന്നെ വായുവും പ്രകൃതിയും ശുദ്ധമായി . നദികളിലും തടാകങ്ങളിലും ഒഴുകിയിരുന്ന അശുദ്ധ ജലം അപ്രത്യക്ഷമായി.പ്രകൃതി ഉണർവു നേടി.കൂടാതെ ഈ വൈറസ് മനുഷ്യർക്ക് ഒരു പാട് പാഠങ്ങളും നൽകി. പുറത്തുള്ള ചിക്കനും ബീഫും തിന്നു കൊണ്ടിരുന്നവർക്ക് വീട്ടിലെ ഭക്ഷണം രുചിയുള്ള തായി മാറി. ആ ർഭാടങ്ങളില്ലാത്ത കല്യാണവും മരണ ക്രിയകളും ചെയ്യാമെന്ന് മനുഷ്യരെ പഠിപ്പിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കി. കൊറോണ നമ്മളെ കൂടുതൽ ശുചിത്വം പാലിക്കാനും പഠിപ്പിച്ചു. കൈകൾ എപ്പോഴും കഴുകാനും പൊതുസ്ഥലങ്ങളിൽ തുപ്പാതിരിക്കാനും നാം പഠിച്ചു. ഇങ്ങനെയുള്ള ചില നന്മകളും മാറ്റങ്ങളും കൊറോണ വൈറസ് നമ്മുക്ക് വേണ്ടി ചെയ്തു.ഈ മാരക വൈറസിനെ നേരിടാൻ നമ്മുക്ക് ഒന്നിച്ച് മൂന്നറാം....
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 09/ 10/ 2020 >> രചനാവിഭാഗം - ലേഖനം |