ഗവ.എച്ച്.എസ്.എസ് , കോന്നി/ചരിത്രം
മലയോരപ്രദേശമായ കോന്നിയുടെ തിലകക്കുറിയായി പരിലസിക്കുന്ന കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഈ പ്രദേശത്തെ പ്രഥമ വിദ്യാലയമാണ്.147 വർഷം മുമ്പ് 1863 - ൽ (കൊല്ലവർഷം 1040) ശ്രീ. ആയില്യം തിരുനാൾ രാമവർമ്മ മഹാരാജാവ് (1860-1880)അനുവദിച്ച് പ്രവർത്തി സ്ക്കൂളായി ആരംഭിച്ചതാണ് ഈ വിദ്യാലയം.