6 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്ക്കുൾ വിഭാഗം പ്രവർത്തിക്കുന്നത് കോൺക്രീറ്റ് ചെയ്ത ഇരു നില കെട്ടിടത്തിനാലാണ്. ഹൈസ്കൂളിന് 12 ക്ലാസ് മുറികളുണ്ട് .രണ്ടുമുറികൾ ഉള്ള മറ്റൊരു കോൺക്രീറ്റ് കെട്ടിടവും ഹൈസ്ക്കുളിനുണ്ട്.കോൺക്രീറ്റ് ചെയ്ത പാചകപ്പുരയും ആസ്ബറ്റോസ് ഷീറ്റ് മേഞ്ഞ വിറകുപുരയും ഉണ്ട്. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 10 ടോയ് ലെറ്റുകളും രണ്ട് യൂറിനൽ ബ്ലോക്കുകളും ഉണ്ട് . സ്കൂളിൽ പരിപാടികൾ നടത്തുന്നതിനായി ജില്ലാപഞ്ചായത്തിൻ്റെ ധനസഹായത്താൽ നിർമ്മിച്ച വിശാലമായ ഓപ്പൺ എയർ ഓഡിറ്റോറിയവും സ്റ്റേജും ഉണ്ട് . രണ്ട് മഴവെള്ള സംഭരണികൾ ഉള്ളതിൽ ഒന്നിൽ ജലഅതോറിറ്റിയുടെ ജലം ശേഖരിക്കുന്നു. ഐറ്റി,സയൻസ് ലാബുകൾ, പ്രവർത്തിക്കുന്നു . ലൈബ്രറിക്ക് പ്രത്യേകമുറി ആവശ്യമുണ്ട് . വേണ്ടത്ര ഗതാഗതാ സൗകര്യം ഈ പ്രദേശത്തേയ്ക്കുണ്ട് കുട്ടികൾക്കും അദ്ധ്യാപകർക്കും സ്ക്കൂളിലെത്താൻ തന്മൂലം പ്രയാസമില്ല.

എൽ പി സ്ക്കൂൾ പ്രവർത്തിച്ച കെട്ടിടത്തിലാണ് 2005 മുതൽ ഹയർസെക്കന്ററി പ്രവർത്തിച്ചുവന്നിരുന്നത്.എന്നാൽ ഈ കെട്ടിടം ഒരു ഹയർസെക്കൻഡറി സ്കൂളായി പ്രവർത്തിക്കുന്നതിന് അപര്യാപ്തമായിരുന്നു. അതിനാൽ പുതിയ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടം നിർമിക്കേണ്ടത് അനിവാര്യമായിത്തീർന്നു. ആ സാഹചര്യത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ ഒരു സ്കൂൾ കെട്ടിടം നിർമ്മിക്കുകയും, സ്കൂൾ കെട്ടിടം 11 -1 -2019 ൽ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. ഇപ്പോൾ ഹയർസെക്കൻഡറി വിഭാഗം പ്രവർത്തിച്ചുവരുന്നത് ഈ കെട്ടിടത്തിലാണ്. ജില്ലയിലെ തന്നെ ഏറ്റവും മികച്ച ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു ഹൈടെക് സ്കൂൾ ആയിട്ടാണ് ഈ ഹയർസെക്കൻഡറി സ്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്.