ഗവ.എച്ച്.എസ്.എസ് മാങ്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

സ്കൗട്ട് & ഗൈഡ്സ്. .എസ് പി ,സി, ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി, ക്ലബ്ബ് പ്രവർത്തനങ്ങൾ എന്നിവ നടന്നു വരുന്നു.

ഹരിതശ്രീ ഹരിതവിദ്യാലയം പദ്ധതി

പത്തനംതിട്ട ജില്ലയ്ക്കു ഒരു സ്വപ്ന പദ്ധതി... ഹരിതശ്രീ ഹരിത വിദ്യാലയം.. 50 വർഷമായി കാടുപിടിച്ചു തരിശായി കിടന്ന മാങ്കോട് GHSS ൻറെ വക 4 ഏക്കർ കൃഷിഭൂമിയെ മാതൃകാ കൃഷിത്തോട്ടമായും ഔഷധ ഉദ്യാനമായും ജൈവവൈവിധ്യ ഉദ്യാനമായും മാറ്റുന്ന ജില്ലയിലെ ഏറ്റവും വലിയ സ്കൂൾ കാർഷിക പദ്ധതിക്ക് ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തുടക്കമായി... ഭൂമി ഒരുക്കൽ ചടങ്ങ് ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി ബിനി ലാൽ നിർവഹിച്ചു. കൃഷി ഉത്സവത്തിൻറെ ഉൽഘാടനം ശ്രീമതി അന്നപൂർണ ദേവി നിർവഹിച്ചു. 15 ലക്ഷം രൂപ നിർവഹണ ചെലവ് പ്രതീക്ഷിക്കുന്ന, ബഹുജന പങ്കാളിത്തത്തോടെ, ഒരു വിദ്യാലയം ഏറ്റെടുക്കുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ്... സ്കൂൾ എച്ച് എം സോമരാജൻ സാർ ജില്ലാപഞ്ചായത്തിനു സമർപ്പിച്ച പ്രൊജക്റ്റ് ജില്ലാ പഞ്ചായത്ത് അംഗീകരിക്കുകയും തുടർന്നനുവദിച്ച 10 ലക്ഷം രൂപ പ്രയോജനപ്പെടുത്തി സ്കൂളിൻറെ ഉടമസ്ഥതയിലുള്ള 4 ഏക്കർ സ്ഥലത്തു സ്കൂളിലെ കുട്ടികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ പച്ചക്കറി, ഫലവൃക്ഷങ്ങൾ, കരനെല്ല്, കുറ്റിമുല്ല, തുടങ്ങിയ കൃഷികൾ ആരംഭിക്കുകയും ചെയ്തു. അതിനായി PTA എക്സിക്യൂട്ടീവ് കമ്മറ്റി ഗുണഭോക്തൃസമിതി ആയി പ്രവർത്തിക്കാനും തീരുമാനിച്ചു.