ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി സൗഹാർദ്ദ ജീവിതം മനുഷ്യർക്ക് വളരെ ആവശ്യമാണ്.പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്നും നട്ടം തിരയുകയാണ്. മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളിൽ ഉള്ള വികസനമാണ് പരിസ്ഥിതി പ്രശ്നങ്ങളിൽ ഉളള എറ്റവും വലിയൊരു കാരണം. മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിച്ചതിന്റെ ഫലമായി ഗുരുതരമായ പ്രതിസന്ധികളിലേക്ക് നിലംപൊത്തി. ലോകം നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്നാണ് പരിസ്ഥിതി പ്രശ്നങ്ങൾ. മനുഷ്യന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ട് നിരവധി പരിസ്ഥിതി പ്രശ്നങ്ങൾ പ്രതിദിനം വർദ്ധിച്ചുവരുന്നത്എല്ലാ രാജ്യത്തും വളരെ ഗൗരവ പൂർണ്ണമായി ഈ പ്രശ്നങ്ങളെ പഠിക്കുകയും അതിനെ കുറയ്ക്കാനുളള വഴികൾ കണ്ടെത്താനും ശ്രമിച്ചു കൊണ്ടിരിക്കുകയാണ് സംസ്കാരം ജനിക്കുന്നത് മണ്ണിൽ നിന്നും ഭൂമിയിൽ നിന്നുമാണ്. എന്നാൽ ഭൂമിയെ നാം മലിനമാക്കുന്നു. മരങ്ങൾ മുറിച്ചു മരുഭൂമികൾക്ക് വഴിയൊരുക്കുന്നു. സ്വന്തം നാടിന്റെ സംസ്കാരത്തൽ നിന്നും പരദേശിയുടെ സംസ്കാരം തിരയുന്ന വർത്തമാന കേരളം . ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിനു അഭിമാനിക്കാൻ ഒരുപാട് സവിശേഷതകൾ ഉണ്ട്.പല കാര്യങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെക്കാൾ മുൻപിൽ ആണേലും പരിസ്ഥിതി സംരക്ഷണത്തിന്റെ കാര്യത്തിൽ വളരെ പിന്നിലാണ്. നാം ജീവിക്കുന്ന ചുറ്റുപാടിന്റെ സംരക്ഷണവും പരിപാലനവും വളരെ ശ്രദ്ധയോടെ ചെയ്യേണ്ട കാര്യമാണ്. പാടം നികത്തിയാലും മണൽവാരി പുഴ നികത്തിയാലും വനം നശിച്ചാലും മാലിന്യ കൂമ്പാരങ്ങൾ കൂടിയാലൂം യാതൊരു പ്രശനവുമില്ല എന്ന് കരുതുന്നവരുടെ കാഴ്ചപാടുകൾ മാറേണ്ടതുണ്ട്. അത് അനിവാര്യമായ കാര്യമാണെന്ന് നാം മനസിലാക്കണം. നമുക്ക് നമ്മുടെ പരിസ്ഥിതിയെ സംരക്ഷിച്ച് കൊണ്ട് ജീവിക്കാം....
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം