ഗവ.എച്ച്.എസ്.എസ് തെങ്ങമം/അക്ഷരവൃക്ഷം/കാത്തിരുപ്പ്
കാത്തിരുപ്പ്
ഭദ്ര തന്റെ അച്ഛനെയും കാത്തു ഇരിക്കുകയാണ്, അച്ഛനെ കണ്ടിട്ട് ഇന്നാകുമ്പോൾ ഒരു മാസമായി. ഇന്നത്തെ ദിവസത്തിനു ഒരു പ്രത്യേകത കൂടി ഉണ്ട്. ഇന്ന് അവളുടെ പത്താംപിറന്നാൾ ആണ്. ഇത്രയും നാൾ തന്റെ അച്ഛനില്ലാത്ത ഒരു പിറന്നാൾ അവൾക്കില്ലായിരുന്നു. കഴിഞ്ഞ ദിവസം അച്ഛനെ ഒരു നോക്കു കാണാൻ വേണ്ടി അവൾ വീടിന്റെ ഗേറ്റിനു മുന്നിൽ ചെന്നുനിന്നു. ഒരു മിന്നായം പോലെ അവൾ ചീറിപ്പായുന്ന ആംബുലൻസിന്റെ ഡ്രൈവിംഗ് സീറ്റിൽ അച്ഛനെ കണ്ടു. കഴിഞ്ഞ മാസം ചെക്കപ്പിന് ആശുപത്രിയിൽ പോയിവന്ന ശേഷം തന്നെയും അമ്മയെയും വീട്ടിൽ ആക്കി പോയതാണ് അച്ഛൻ. ഭദ്ര ഒരു ക്യാൻസർ രോഗിയാണ്. 2വർഷം മുൻപ് ഇതുപോലൊരു പിറന്നാൾ ദിവസമാണ് ഭദ്ര ഒരു രോഗിയാണെന്ന് തിരിച്ചറിവുണ്ടായത്. ജോലിക്കിടയിൽ എപ്പോഴോ അയാൾ തന്റെ മകളെ കുറിച്ച് ഓർത്തു. തന്റെ മകൾ തന്നെ കാണാതെ വിഷമത്തിലായിരിക്കും. ഫോൺ എടുത്ത് വീട്ടിലേക്കു വിളിച്ചപ്പോൾഭദ്രയാണ് ഫോണെടുത്ത്. തന്റെ അച്ഛന്റെ ശബ്ദം ഫോണിൽ കൂടി കേട്ടപ്പോൾ അവൾക്കു എന്തെന്നില്ലാത്ത സന്തോഷം തോന്നി. അച്ഛനോട് തന്റെ പിറന്നാളിന് നാളെ അച്ഛൻ വരില്ലേ, മോൾ അച്ഛൻ വരുന്നതും കാത്തിരിക്കും. തന്റെ മകളുടെ കൊഞ്ചലോടെ ഉള്ള പറച്ചിൽ കേട്ടപ്പോൾ വിഷമത്തോടെ പറഞ്ഞു മോളെ അച്ഛൻ ഇപ്പോൾ വളരെപ്രയാസമുള്ള ഒരു ജോലിയിലാണ്. മോളു ടീവിയിൽ ഒക്കെ കാണുന്നില്ലേ. കൊറോണ എന്ന മഹാമാരിയെകുറിച്ചു. ആ അസുഖം ഉള്ളവരെ ആശുപത്രികളിലുംമറ്റും എത്തിക്കുന്ന പ്രയാസമുള്ള ജോലിയാണ് അച്ഛനിപ്പോൾ ചെയ്യുന്നതു. എങ്കിലും അച്ഛൻ മോളുടെ പിറന്നാളിന് വരാൻ നോക്കാം. മോള് അമ്മ പറയുന്നതൊക്കെ അനുസരിച്ചു നല്ല കുട്ടിയായി ഇരിക്കണം പുറത്തെങ്ങും പോകരുത്. അത്രയും പറഞ്ഞു അച്ഛൻ ഫോൺ വെച്ചു. സംസാരിച്ചുകൊണ്ടിരുന്നപ്പോൾ തന്നെ ശരീരമാസകലംവേദനയും,തൊണ്ടവേദനയും, നല്ല ചൂടും തളർച്ചയും തോന്നി. അയാൾ അല്പനേരം കിടന്നു താൻ ജോലി ചെയുന്ന ആരോഗ്യ കേന്ദ്രത്തിലേക്ക് വിളിച്ചു. അവർ വന്ന് അയാളെ കൊണ്ടുപോയി. കൊറോണ വൈറസ് ടെസ്റ്റ് നടത്തി അതിന്റെ പരിശോധനാഫലം വന്നപ്പോൾ തനിക്കുകൊറോണയാണെന്നു പറഞ്ഞു. അപ്പോൾ അവനെ ഏറെ തളർത്തിയത് നാളെ തന്നെയും കാത്തിരിക്കുന്ന മകളുടെ മുഖമാണ്
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- അടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- പത്തനംതിട്ട ജില്ലയിൽ 19/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ