ഗവ.എച്ച്.എസ്.എസ്.ഫോർ ഗേൾസ് പെരുമ്പാവൂർ/അക്ഷരവൃക്ഷം/ദൈവത്തിന്റെ സ്വന്തം നാട്

Schoolwiki സംരംഭത്തിൽ നിന്ന്
ദൈവത്തിന്റെ സ്വന്തം നാട്

പകലും രാത്രിയും സഹിക്കാൻ പറ്റാത്ത ചൂടാണ് രാവിലെയുള്ള തണുപ്പത്ത് ചുരുണ്ട് കൂടി ഉറങ്ങുമ്പോഴാണ് അമ്മയുടെ വിളി. "മോളെ എഴുന്നേൽക്കൂ'. ' അവധിയല്ലേ അമ്മേ കുറച്ചുനേരം കൂടി ഉറങ്ങട്ടെ'. എഴുന്നേറ്റു വന്ന് പല്ലുതേക്കുക പെണ്ണേ പല്ലുതേപ്പും കഴിഞ്ഞു " അമ്മ ചായ" ഈ ലോക്ക് ഡൌൺ കാലത്ത് ചില പുതിയ പാഠങ്ങളാണ് അമ്മ പഠിപ്പിക്കുന്നത്. ആദ്യം തന്നെ കട്ടൻ ചായ എങ്ങനെ ഉണ്ടാക്കാം എന്ന് പഠിപ്പിക്കാം. കട്ടൻ ചായ കുടിച്ച് കഴിഞ്ഞപ്പോൾ അമ്മ ചൂലെടുത്തു കയ്യിൽ തന്നു. മുറ്റം അടിച്ചു വാരണം അതുകഴിഞ്ഞ് അകവും. അവധിയും ലോക ഡൗൺ വേണ്ട എന്ന് തോന്നിപ്പോയി. അടിച്ചുവാരൽ കഴിഞ്ഞപ്പോൾ തല നിറയെ എണ്ണ വെച്ച് മസാജ് ചെയ്തു തന്നു. കുളി കഴിഞ്ഞു വന്നപ്പോൾ അച്ഛനും ചേട്ടനും ചായ കൊണ്ടുപോയി കൊടുക്കുവാൻ അമ്മ പറഞ്ഞു. "എന്താ അമ്മ പലഹാരം" "ദോശയാണ് അതും എന്റെ മോളുണ്ടാകുന്ന ദോശ". ഞാൻ ദോശ ഉണ്ടാക്കിയാൽ വട്ടത്തിൽ വരില്ല അമ്മേ. വട്ടമോ, നീളമോ, ആഫ്രിക്ക യോ, ശ്രീലങ്ക യോ ആയിക്കോട്ടെ ഇങ്ങനെയാണ് ദോശ ഉണ്ടാക്കി പഠിക്കുന്നത്. പല വലിപ്പത്തിലും പലരൂപത്തിലും ഉള്ള ദോശ കഴിച്ച് അച്ഛൻ പറഞ്ഞു. " ഇന്നത്തെ ദോശയ്ക്ക് സ്വാദും ഉണ്ട്". മോളാണ് ദോശ ചുട്ടത് അതാണ് സ്വാദ് ഇന്നു മുതൽ എല്ലാ ദിവസവും പലഹാരം ഉണ്ടാക്കുന്നത് മോളാണ്.... ചായകുടി കഴിഞ്ഞ് പാത്രം കഴുകി വെച്ച ഇത്തിരിനേരം ടി വി കാണാം എന്ന് കരുതി ടിവി ഓൺ ചെയ്ത് റിമോട്ട് കയ്യിൽ എടുത്തു കൊണ്ട് ചേട്ടൻ പറഞ്ഞു പോയി ചെടി എല്ലാം നനയ്ക്കു.

അമ്മ കുറെ ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. പലതരം പൂവുകൾ ഉണ്ടാകുന്നവ, മണ്ണിലും, പ്ലാസ്റ്റിക് കുപ്പിയിലും വരെ അമ്മ ചെടികൾ നട്ടിട്ടുണ്ട്. അതിനപ്പുറത്ത് അമ്മയ്ക്കൊരു അടുക്കളത്തോട്ടം ഉണ്ട്,തക്കാളി, വെണ്ട, വഴുതന, മുരിങ്ങ, പടവലം, കാന്താരി, അച്ചിങ്ങ, കോവൽ, അങ്ങനെ പലതും വച്ചു പിടിപ്പിച്ചിട്ടുണ്ട്. കറി വക്കാനും തോരൻ ഉണ്ടാകാനും അമ്മ വേറെ പച്ചക്കറികൾ വാങ്ങാറില്ല. കടയിൽ നിന്നും വാങ്ങുന്ന പച്ചക്കറികളിൽ വിഷമുണ്ടനാണ് അമ്മ പറയുന്നത്. അടുക്കളത്തോട്ടത്തിനപ്പുറം അമ്മയുടെ കോഴികുടാണ്. അമ്മ ഓമനിച്ചു വളർത്തുന്ന പന്ത്രണ്ടു കോഴികളുണ്ട് അതിൽ. ഞങ്ങൾ ഒരിക്കലും പുറത്തുനിന്നു മുട്ട വാങ്ങാറില്ല. കോഴിക്കൂട് കഴിഞ്ഞാൽ പിന്നെ പട്ടികുടാണ്"കുട്ടു"ഞങ്ങളുടെ വീടിന്റ കാവൽക്കാരൻ "നീയെവിടാ വാ....... നമുക്ക് മുരിങ്ങ ഇല പറിച്ചുനന്നാക്കി തോരൻ വക്കാം മുരിങ്ങ ഇല പറിക്കാൻ അമ്മയെ സഹായിക്കുബോഴാണു ഒരു കാര്യം ഓർമ്മ വന്നത്. വെറുതെ അല്ല നമ്മുടെ നാടിന് ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്നത്. നമ്മൾ ഒന്ന് ശ്രമിച്ചാൽ എല്ലാ പച്ചക്കറികളും നമുക്ക് ഇവിടെ ഉണ്ടാക്കാം. അന്യ സംസ്ഥാനക്കാരെ ആശ്രയിക്കാതെ ജീവിക്കാൻ കഴിയും

ഈ കൊറോണ കാലത്തെങ്കിലും നമുക്കൊരു ഉറച്ച തീരുമാനം എടുക്കാം. നമുക്ക് ആവശ്യമുള്ള പച്ചക്കറികളും പഴങ്ങളും അരിയും നമുക്ക് തന്നെ ഉണ്ടാക്കാം എന്ന് തല നിറയെ എണ്ണ തേച്ച് കുളിച്ചത് കൊണ്ടാണെന്ന് തോന്നുന്നു നല്ല ഉറക്കം വരുന്നു.,/p>

നിത്യ ഹരിദാസ്
8 A ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ പെരുമ്പാവൂർ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ