ഗവ.എച്ച്.എസ്.എസ്.കല്ലിൽ/അക്ഷരവൃക്ഷം/കാഴ്ച

Schoolwiki സംരംഭത്തിൽ നിന്ന്
കാഴ്ച
സമയം 8 മണി..തന്റെ കിടക്കയിൽനിന്ന് നന്ദൻ എഴുന്നേറ്റു. ലോക്ക് ഡൗൺ ആണ് എല്ലാ ദിവസത്തെ പോലെ നേരത്തെ എഴുന്നേറ്റ് ഓഫീസിൽ പോകണ്ട. അടുക്കളയിൽ പോയി ഒരു ചായയിട്ടിട്ട് നന്ദൻ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ വന്നിരുന്നു. അയാൾ ചുറ്റും ഒന്ന് വീക്ഷിച്ചു.... സ്ട്രീറ്റ് ലൈറ്റിന് താഴെ ഒരു യാചകൻ ഇരിക്കുന്നു... അയാൾ ആകാശത്തേക്ക് നോക്കി നെടുവീർപ്പിടുന്നുണ്ട്. മുഷിഞ്ഞ് കീറിയ വസ്ത്രങ്ങളാണ്ധരിച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചിട്ട് രണ്ടുമൂന്നു ദിവസമായി എന്ന് തെളിഞ്ഞുനിൽക്കുന്ന അസ്ഥികളും ഒട്ടിയ വയറും പറയുന്നുണ്ട്. ഇത്തരത്തിലുള്ള ദയനീയ കാഴ്ചകൾ ആ വീഥിയുടെ പല ദിക്കുകളിൽ കണ്ടുവരുന്നു. തന്റെ ഐപോഡുകൾക്കും ഹെഡ്സെറ്റുകൾക്കും പുറമേ താൻ കേൾക്കാതെ പോയ ശബ്ദങ്ങൾ ഇവരും ആസ്വദിച്ചു കാണില്ലെന്ന് നന്ദൻ അപ്പോൾ തോന്നി... പ്രതിസന്ധിയുടെ ഈ ഘട്ടം അതിജീവിക്കാൻ ഇവർക്കെല്ലാം എങ്ങനെ കഴിയും എന്ന് അവൻ ചിന്തിക്കാൻ തുടങ്ങി... തന്റെ ചുറ്റും ജീവിക്കുന്ന സഹജീവികളുടെ ഈ ദയനീയ അവസ്ഥ പോലും കാണാതെ താൻ അന്ധൻ ആണോ എന്ന് പോലും അവൻ ചിന്തിച്ചു.. അവൻ സ്വയം കുറ്റപ്പെടുത്താൻ തുടങ്ങി.. പുറം കണ്ണു തുറന്നു വച്ച അകക്കണ്ണ് മൂടിവച്ച മൂഢൻ അല്ലേ താൻ എന്നു അവൻ സ്വയം ചോദിച്ചു... പ്രതിസന്ധികൾ ഏറെയുള്ള ഈ ഘട്ടത്തിൽ തന്റെ സഹജീവികൾക്ക് ആയി അകക്കണ്ണ് തുറന്നു പ്രവർത്തിക്കണമെന്ന സത്യം അവൻ മനസ്സിലാക്കി... അധികം വൈകിയില്ല അവൻ തന്നാൽ കഴിയുന്ന ചോറുപൊതികൾ ഉണ്ടാക്കി തെരുവിൽ കഴിയുന്ന യാചകർക്കായി നൽകി.. തിരിച്ച് ഫ്ലാറ്റിലെത്തിയ അവൻ ബാൽക്കണിയുടെ ഒരു അറ്റത്ത് പക്ഷികൾക്കായി

ഒരു കപ്പ്‌ നിറയെ വെള്ളവും പയർമണികളും കൊണ്ടു വച്ചു... അത്തരത്തിൽ അവനാൽ കഴിയുന്ന കാര്യങ്ങൾ അവൻ ചെയ്തു... ഇപ്പോൾ അവൻ തിരിച്ചറിഞ്ഞിരിക്കുന്നു തന്റെ അകക്കണ്ണിനു കാഴ്ച ലഭിച്ചിച്ചിരിക്കുന്നുവെന്ന്...

ഗാഥ എസ്
9 A ജി എച്ച് എച്ച് എസ് കല്ലിൽ
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - കഥ