ഗവ.എച്ച്.എസ്.എസ്, ചിറ്റാർ/അക്ഷരവൃക്ഷം/ നമ്മൾ തോൽപ്പിച്ച പ്രളയം

നമ്മൾ തോൽപ്പിച്ച പ്രളയം
വെള്ളമിറങ്ങും , കാലം മുന്നോട്ടു പോകും . പലരും പലതും മറക്കും .എന്നാൽ ബാലരമ സൂക്ഷിച്ചുവെക്കുന്ന പ്രായമാകുമ്പോൾ ,കഥ ഓർത്തുവെക്കുന്ന കാലമാകുമ്പോൾ ഓർമ്മയുടെ ചരിത്രത്തിൽ നിന്നും ഓർത്തുവെച്ചു അടുത്ത തലമുറയോട് നമ്മൾ ആ കഥ പറയണം .മഴ നിർത്താതെ പെയ്ത ദിവസങ്ങളെ കുറിച്ച് ,ഡാമുകൾ ഒന്നൊഴിയാതെ തുറന്നു വിട്ട സമയത്തെ കുറിച്ച് ,നാട് മുങ്ങിയ കാലത്തെകുറിച്ചു നമ്മൾ പറയണം .പോലീസ് ഇറങ്ങിയ കാലം ,പട്ടാളം ഇറങ്ങിയ കാലം .നമ്മൾ ഒറ്റകെട്ടായി മുന്നിട്ടിറങ്ങിയ കാര്യത്തെ കുറിച്ച് .എല്ലാരും ഒത്തുപിടിച്ചിട്ടും പറ്റാതെ വന്നപ്പോൾ മൽസ്യ - തൊഴിലാളികളുടെ സഹായം തേടിയത് .അവർ രക്ഷിച്ച ജീവനുകളുടെ കാര്യം,അവർ നമ്മുടെ സൂപ്പർ ഹീറോ ആയ കാര്യം,എല്ലാം പറയണം .ജീവൻ രക്ഷിക്കാനുള്ള ഓട്ടത്തിന്റെ കാര്യം,രക്ഷപ്പെടുത്തിയ ജീവനുകളുടെ കാര്യം ,അവർ നമ്മുടെ സൂപ്പർ ഹീറോ ആയ കാര്യം, ഉത്തരവാദിത്തത്തെ ക്കുറിച്ച് ,കണ്ണ് നിറച്ച സഹായങ്ങളെക്കുറിച്ച് ഒക്കെ .അന്ന് ഇവിടെ ജാതിയും മതവും ഇല്ലായിരുന്നു വലിയവനും ചെറിയവനും ഇല്ലായിരുന്നു,മനുഷ്യർ മാത്രമേ ഉണ്ടായിരുന്നുള്ളു .ആ കഥ ഇങ്ങനെ പറഞു അവസാനിപ്പിക്കണം .നിങ്ങൾ ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ ?ഭക്ഷണം എത്തിച്ചു കൊടുത്തിട്ടുണ്ടോ ?ഒന്ന് കൈപിടിച്ച് റോഡ് കടത്തി വിട്ടിട്ടുണ്ടോ ?ഇല്ലെങ്കിൽ തുടങ്ങണം എങ്കിൽ നമുക്ക് അഭിമാനത്തോടെ പറയാം ഞങ്ങൾ പ്രളയത്തെ തോൽപ്പിച്ച് നവകേരളം സൃഷ്ടിച്ചു സുമനസുകളുടെ നവ കേരളം .
ഐശ്വര്യ സുനിൽ
10 D ഗവ.എച്ച്.എസ്.എസ് , ചിറ്റാർ,പത്തനംതിട്ട,പത്തനംതിട്ട
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 19/ 10/ 2020 >> രചനാവിഭാഗം - ലേഖനം