ബോംബിനെക്കാളും ഭയാനകമായൊരു
കോറോണയിൽ ഞെട്ടി വിറച്ചു ലോകം....
ആകാശ പക്ഷികൾ നിശ്ചലമായെങ്ങും
ഏകാന്ത തടവിലായി രാജ്യമെല്ലാം.....
സംസ്ഥാനവും ജില്ല ഗ്രാമങ്ങളൊക്കെയും
മൃത്യു ഭയത്താൽ അടച്ചു വേഗം.....
കാട്ടുതീ പോലെ പടർന്നു മഹാമാരി
പതിനായിരങ്ങൾ പിടഞ്ഞുവീണു
മത-ജാതി ചിന്തകൾക്കപ്പുറമായി നിന്നു
മാനവർ ഒന്നായി ഉണർന്നു വേഗം
ആർഭാടവും ധൂർത്തും അലങ്കാരമാക്കിയ
നാട്ടിൽ വിവാഹങ്ങൾ ലളിതമായി
അന്ത്യകർമ്മങ്ങളും ആഘോഷരഹിതമായി
അർപ്പിക്കാമെന്നും പഠിച്ചു നമ്മൾ
കാർമേഘമെല്ലാം ഒഴിഞ്ഞു നീലാകാശം
സൂര്യോദയത്തിന്റെ പൊൻ പ്രഭാതം
പുത്തൻ പ്രതീക്ഷകളോടെ വന്നെത്തുന്ന
നാളുകൾക്കായി നാം കാത്തിരിക്കാം
അകലമായി അകാലമായി കാത്തിരിക്കാം
കരുതലോടൊന്നായ് കാത്തിരിക്കാം.......