ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/വലയിൽ ചാടിയ സിംഹം

Schoolwiki സംരംഭത്തിൽ നിന്ന്
വലയിൽ ചാടിയ സിംഹം

ഒരിക്കൽ ഒരു സിംഹം വേട്ടക്കാരുടെ വലയിൽ വീണു. ആ വലയിൽ നിന്ന് പുറത്തുവരാൻ ആസിംഹം കഠിനമായി ശ്രമിച്ചു. ഒടുവിൽ തളർന്ന് അവിടെത്തന്നെ കിടന്നു. അതുവഴി ആരെങ്കിലും വരുന്നുണ്ടോ എന്ന് അവൻ ഇടയ്ക്കിടെ നോക്കി. അങ്ങനെ കുറെ സമയം കടന്നു പോയി. പിന്നെ ആ സിംഹം ദൂരത്തേക്ക് നോക്കിയപ്പോൾ ദാ ഒരു എലിവരുന്നു .എന്നാലും കാട്ടിലെ രാജാവായ സിംഹത്തിന് പ്രജയായ എലിയോട് സഹായം ചോദിക്കാൻ മടിയായരുന്നു. എന്നാലും തന്റെ ജീവൻ രക്ഷിക്കാനായി സിംഹം എലിയോട്യോട് സഹായം ചോദിച്ചു. പക്ഷേ ആ എലിയ്ക്ക് സിംഹത്തിനെ പേടിയായിരുന്നു. ആ വലയിൽ നിന്നും സിംഹം പുറത്തു വന്നാൽ തന്നെ തിന്നുമെന്നായിരുന്നു അവന്റെ പേടി. എന്നിട്ടും തന്റെ രാജാവായ സിംഹത്തിനെ അവൻ രക്ഷിച്ചു. അങ്ങനെ അവർ ചങ്ങാതിമാരായി ജീവിച്ചു.

കിച്ചു സാറാ തോമസ്
4B ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ