ഗവ.എച്ച്.എസ്സ്.വീയപുരം/അക്ഷരവൃക്ഷം/ജിബ്രൂട്ടന്റെപേടി

Schoolwiki സംരംഭത്തിൽ നിന്ന്
ജിബ്രൂട്ടന്റെപേടി

ലോക്ക് ഡൗൺ ആണ് എന്നറിയാതെ ജിബ്രൂ പതിവ് പോലെ പാൽ മേടിക്കാൻ അടുത്തുള്ള കടയിലേക്ക് പോയി .തിരക്കേറിയ കടയാണത് .എന്നാൽ അവിടെ കണ്ട കാഴ്ച്ച ജിബ്രുവിനെ ആശ്ചര്യപ്പെടുത്തി .കടയിൽ ആകെ ജിബ്രുവിനെയും കൂട്ടി മൂന്നു പേർ മാത്രം .റോഡാകെ വിജനമായിരുന്നു .റോഡിലൂടെ വണ്ടി ഒന്നും പോകുന്നില്ല .അവിടേക്ക് ചെല്ലുമ്പോൾ ഒരിടത്ത് വലിയ പാത്രത്തിൽ വെള്ളവും അടുത്ത് സോപ്പും വെച്ചിരിക്കുന്നു .എന്നാൽ ഇത് കണ്ടിട്ടും കാണാത്ത പോലെ അവൻ ആളുകൾ നിൽക്കുന്ന ഇടത്തേക്ക് പോയി .അവരെല്ലാം കടയുടെ മുമ്പിൽ വരച്ചിരിക്കുന്ന വട്ടത്തിനു അകത്ത് നിൽക്കുന്നു. ആളുകളെ കടന്ന് കടയ്ക്ക് അകത്തേക്ക് ചെന്ന ജിബ്രു വിനെ കടക്കാരൻ കൈ കഴുകാത്തതിന് വഴക്ക് പറഞ്ഞു.കൈ കഴുകാതെ സാധനം നൽകില്ല എന്ന് പറഞ്ഞു. പാവം ജിബ്രു കടക്കാരന്റെ വാക്കുകൾ കേട്ട് പേടിച്ച് കൈ കഴുകി .പെട്ടെന്ന് പാലും മേടിച്ച് വീട്ടിലേക്ക് പെട്ടന്ന് വീട്ടിലേക്ക് പോയി. വീട്ടിലെത്തിയ ജിബ്രൂട്ടൻ അമ്മയോട് അവിടെ നടന്ന കാര്യങ്ങളെല്ലാo പറഞ്ഞു .പിന്നെ ആ വീട്ടിൽ നിന്നാരും അത്യാവശ്യ കാര്യത്തിനല്ലാതെ വെളിയിൽ ഇറങ്ങിയിട്ടില്ല.

ജുമാന
10A ജി.എച്ച്.എസ്സ്.എസ്സ്.വീയപുരം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കഥ