ഈ ലോകമതിൻ
പ്രകാശവും നറുച്ചിരിയും സന്തോഷംവുമെല്ലാം
മാഞ്ഞുപോകുമീ നേരത്തു
പോരാടുവാൻ ഒരുങ്ങീടുക കൂട്ടരേ.....
ഭയമല്ല വേണ്ടത്, ജാഗ്രതയേറെവേണം കണ്ണി പൊട്ടിക്കാൻ, നമുക്കി ദുരന്തമതിൽനിന്നും മുക്തിനേടാൻ
വൈറസു ചുറ്റും പറക്കാതിരിക്കാൻ കരുതലോടെ നീങ്ങാം...
കൈകൾ ശുചിയാക്കാം, പരിസരം ശുചിയാക്കാം
സ്പർശനമരുതേ, യാത്രകളരുതേ ഒഴിവാക്കിടം സന്ദർശനം
നമുക്കൊഴിവാക്കിടം ഹസ്തദാനം
വീട്ടിലിരിക്കാം സോദരരേ,
പാലിക്കാം ശാരീരിക അകലം
അൽപകാലം നാം അകന്നിരിക്കാം
അതു ലോക നന്മക്കുവേണ്ടി...
പ്രളയത്തെ അതിജീവിച്ചവർ നമ്മൾ
ജാഗ്രതയോടെ പൊരുതി
വിജയം കൈവരിക്കാം
അതിജീവനം...അതിജീവനം...
എങ്ങും മുഴങ്ങട്ടെ നിറയട്ടെ പ്രകാശമെങ്ങും..