കാട്ടാറിൻ തീരത്തെ തഴുകി
എത്തും കാറ്റേ നീ,
കാട്ടുമുല്ല കൈകളിലെ
മണമിത്തിരി കടം തരുമോ
പുലർകാല യാമത്തിൽ
കുളിരോലും പാട്ടുകൾ
പാടുമോ നീ കുഞ്ഞിക്കുയിലമ്മേ
ചിലങ്ക ചിലമ്പും താളത്തിൽ
ഒഴുകിയെത്തും കാട്ടു സഖീ
ചങ്ങമ്പുഴയുടെ ചേലെഴും
ശീലുകൾ പാടുമോ നീ ഇനിയും
തങ്ക വെയിലേറ്റു തളർന്നു
നിൽക്കുന്നൊരു
പുല്ലിൻ തലർപ്പുകളെ തഴുകി
മയങ്ങുവാൻ തണുവോലും
കൈകളാൽ വന്നെത്തും നിശപ്പെണ്ണ്
പശ്ചിമ ദിക്കിൽ സിന്ദൂരം അണിയുമ്പോൾ
അണയുന്നു സന്ധ്യയായം പെൺകൊടി
പൂർവ്വ ദിക്കിൽ വെള്ളകീറി
പുലർകാലമണയുമ്പോൾ,
പകരമീ കാഴ്ചക്കായി
എന്ത് നല്കിടും ഞാൻ,
എന്ത് നല്കിടും ഞാൻ