ഗവ.എച്ച്.എസ്സ്.തൃക്കൊടിത്താനം/ഫ്രീഡം ഫെസ്റ്റ്



ഗവൺമെൻറ്, എച്ച്.എസ്. എസ് തൃക്കൊടിത്താനംഫ്രീഡം ഫെസ്റ്റ്
വിജ്ഞാനത്തിന്റെയും നൂതന ആശയ നിർമിതിയുടെയും സാങ്കേതിക വിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് സംഘടിപ്പിക്കുന്ന പരിപാടിയാണ് സ്വതന്ത്ര വിജ്ഞാനോത്സവം (ഫ്രീഡം ഫെസ്റ്റ് 2023) .ഇതിന്റെ ഭാഗമായി ഗവൺമെൻറ്,എച്ച്.എസ് തൃക്കൊടിത്താനം . ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ നേതൃത്വത്തിൽ നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.
ഫ്രീഡം ഫെസ്റ്റ് @ 33016
ഫ്രീ സോഫ്റ്റ്വെയറിന്റെ പ്രചരണാർത്ഥം ആഗസ്റ്റ് 9 മുതൽ 14 വരെ ഫ്രീഡം ഫെസ്റ്റ് സ്കൂളിൽ നടത്തി. പ്രത്യേക അസംബ്ളി, എല്ലാ ക്ലാസിലും ബോധവത്കരണ പരിപാടികൾ , ഐ റ്റി കോർണർ, ഗെയിം കോർണർ, ഹാർഡ് വെയർ ഷോ, വിവിധ സെമിനാറുകൾ, പോസ്റ്റർ മത്സരം, എന്നിവ നടത്തി.