ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/സയൻസ് ക്ലബ്ബ്/2025-26
| Home | 2025-26 |
സയൻസ് ക്ലബ്ബിന്റെ 2025-26 വർഷത്തെ പ്രവർത്തനങ്ങൾ
രൂപീകരണം
2025 ജൂൺ 30 ന് സയൻസ് ക്ലബ്ബിൻറെ ആദ്യത്തെ മീറ്റിംഗ് നടത്തി. പ്രസിഡന്റായി 9A യിലെ ആരതി ആർ. നെയും സെക്രട്ടറിയായി 9B യിലെ മൈഥിലി എം. നെയും തിരഞ്ഞെടുത്തു.
സയൻസ് ക്ലബ് അംഗങ്ങൾ
| ക്ലാസ്സ് 8 | ക്ലാസ്സ് 9 | ക്ലാസ്സ് 10 |
|---|---|---|
| നക്ഷത്ര കെ എം | ആരതി ആർ | അയന എച്ച് |
| ഫിദ മോൾ | അനാമിക ഷാബു | ജൂലിയ എം വി |
| റിക്സൺ ലൂയിസ് | രാഖി രാജൻ | ഫാത്തിമ. കെ. എച്ച് |
| റിക്സൺ ലൂയിസ് | കെവിൻ | അനന്തു ആർ |
| തമിം കെ താഹ | ശ്രേതു പി എസ് | അനന്യ ചിത്ര |
| സൽമാൻ എൻ | അമൽ രാജേഷ് | ശിവഗംഗ |
| ഗോപിക സതീഷ് | മൈഥിലി എം | അദിത്യ മധു |
| ഗോപിക സതീഷ് | റിയ റേച്ചൽ വർഗീസ് | അൽഫിയ എ |
| നന്ദന എസ് ദിലീപ് | അൻസില എസ് | |
| തീർത്ഥ എസ് | മിത്ര മനു | |
| കീർത്തന കെ എം | നോയൽ ജോൺ റെജി | |
| അർഷ് മുഹമ്മദ് | ഫാത്തിമ ഫാസില ഇസ്മയിൽ കാദിർ | |
| അഫീഫ് എ | ഗോകുൾ ഗോപാകുമാർ | |
| മുനവിർ അലി | അനുജിത് അജി | |
| മുഹമ്മദ് സാബിർ | ശ്രീരാഗ് | |
| മിഥുൻ കുളച്ചിറ | ആദിത്യൻ എസ് | |
| ഗൗതം ബിനു | മുഹമ്മദ് സാജിദ് | |
| അഭിജിത്ത് എസ് | മുഹമ്മദ് അൻഷാദ് | |
| സാവിയോ ഷാജി | ആഷ്ബിൻ സാവിയോ |
ഉദ്‌ഘാടനം
2025 ജൂലൈ 11 എച്ച് എം ശ്രീലേഖ എസ്സിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിയപുരം പഞ്ചായത്ത് പ്രസിഡൻറ് ഷീജ സുരേന്ദ്രൻ സ്കൂൾ സയൻസ് ക്ലബ്ബിൻറെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.
ചാന്ദ്രദിനാഘോഷം
ചാന്ദ്രദിനാഘോഷങ്ങളുടെ ഭാഗമായി സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയും ക്വിസ് മത്സരവും നടത്തി.
ചാന്ദ്രദിന അസംബ്ലി
ചാന്ദ്രദിനത്തിന്റെ ഭാഗമായി സയൻസ് ക്ലബ് നടത്തിയ സ്പെഷ്യൽ അസംബ്ലി ക്ലബ്ബ് സെക്രട്ടറി മൈഥിലി എം ആങ്കർ ചെയ്തു. അഹിനി ബിനീഷ് പ്രതിജ്ഞയും ഗൗതം ബിനു വാർത്തയും അവതരിപ്പിച്ചു. ചിന്താവിഷയം അഭിജിത്ത് എസ് അവതരിപ്പിച്ചു. ചാന്ദ്രദിനത്തിന്റെ പ്രത്യേകതയെക്കുറിച്ച് 9B യിലെ അർഷ് മുഹമ്മദ് 7B യിലെ അമാനിയത് എന്നിവർ പ്രസംഗം നടത്തി. തുടർന്ന് വിവിധതരം ചാന്ദ്രദൗത്യങ്ങൾ, പ്രധാനപ്പെട്ട ചാന്ദ്ര ദൗത്യങ്ങൾ ഇന്ത്യയുടെ ചാന്ദ്രദൗത്യങ്ങൾ എന്നിവയെ കുറിച്ചുള്ള വിവരങ്ങൾ നന്ദന എസ് ദിലീപ്, തീർത്ഥാ മോഹൻ, കീർത്തന കെ എം എന്നിവർ നൽകി. 7B യിലെ ജവാദ് ഷെഫീഖ് ആദിൽ മുഹമ്മദ് എന്നിവർ ചന്ദ്രദൗത്യങ്ങളുമായി ബന്ധപ്പെട്ട കവിതകൾ ചൊല്ലി.
ചാന്ദ്രദിന ക്വിസ്
സംസ്ഥാന യുവജനക്ഷേമ ബോർഡിൻറെ സഹകരണത്തോടെ നടത്തിയക്വിസ് മത്സരത്തിൽ സയൻസ് ക്ലബ് കൺവീനർ പ്രദീപ് സാർ ക്വിസ് മാസ്റ്റർ ആയിരുന്നു. മത്സരത്തിൽ ഗൗതം ബിനു (9B), ശ്രീരാഗ് എസ് (10B) എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി.
-
സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ ചാന്ദ്രദിന സ്പെഷ്യൽ അസംബ്ളി.
-
സയൻസ് ക്ലബ് കൺവീനർ പ്രദീപ് കുമാർ ജി ചാന്ദ്രദിന ക്വിസ് നടത്തുന്നു.
ദേശീയ സയൻസ് സെമിനാർ
സ്കൂൾ തലം
ദേശീയ സയൻസ് സെമിനാറിന്റെ സ്കൂൾതല മത്സരം 01/08/2025 ന് നടത്തി. മൈഥിലി എം, ബർണ സി എൽ സോനിഷ, തീർത്ഥ മോഹൻ, ഗോപികാ സതീഷ് എന്നിവർ മത്സരത്തിൽ പങ്കെടുത്തു. ബർണ സി. എൽ. സോനിഷയെ സബ്ജില്ലാതലത്തിലേക്ക് മത്സരിക്കുന്നതിനായി തിരഞ്ഞെടുത്തു.