ഗവ.എച്ച്.എസ്സ്.എസ്സ് വീയപുരം/മറ്റ്ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഇംഗ്ലീഷ് ക്ലബ്ബ്

സ്കൂൾ വർഷാരംഭത്തിൽ തന്നെ ഓരോ ക്ലാസിലെയും പ്രതിനിധികളെ ചേർത്ത് സ്കൂളിലെ ക്ലബ്ബിന്  രൂപം നൽകി  . വിവിധ പ്രവർത്തനങ്ങൾ, ദിനാചാരണങ്ങൾ എന്നിവ ഇംഗ്ലീഷ് ക്ലബ് ഏറ്റെടുത്ത് നടത്തുന്നു. സ്കൂൾ അസംബ്ലി ഇംഗ്ലീഷിൽ നടത്തപ്പെടുന്നു. വിവിധ വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള സെമിനാർ ,പോസ്റ്ററുകൾ എന്നിവയും സ്കൂൾ തലത്തിൽ നടന്നു വരുന്നു.

മലയാളം ക്ലബ്ബ്

വായനാദിനം,ബഷീർ ദിനം എന്നിവ മലയാളം ക്ലബ്ബിന്റെ  നേതൃത്വത്തിൽ നടത്തുകയുണ്ടായി. ബഷീർ കൃതികളിലെ കഥാപാത്രങ്ങളെ    കുട്ടികൾ അവതരിപ്പിച്ചു .വിദ്യാരംഗം കലാസാഹിത്യവേദിയോടൊപ്പം തന്നെ ചേർന്ന് മലയാളം ക്ലബും പ്രവർത്തിച്ച് വരുന്നു. കുട്ടികളിലെ ഭാഷാ  നൈപുണികൾ മെച്ചപ്പെടുത്തുവാനുള്ള വിവിധ പ്രവർത്തനനങ്ങൾ ക്ലബ് ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നു. മലയാളം അസംബ്ലിക്ക് കുട്ടികളെ തയ്യാറാക്കുന്നതും ഓണാഘോഷം, വായനാദിനാചാരണം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരികയും ചെയ്യുന്നു.

ഹിന്ദി ക്ലബ്ബ്

ഹിന്ദി ക്ലബ്ബ് വിവിധങ്ങളായ പരിപാടികൾ എല്ലാവർഷവും നടത്തിവരുന്നു. സ്കൂൾ അക്കാദമിക വർഷാരംഭത്തിൽ തന്നെ ഹിന്ദി ക്ലബ് രൂപീകരിക്കുന്നു . പി എൻ പണിക്കരുടെ ജന്മദിനമായ വായനാ ദിനത്തോടനുബന്ധിച്ച്  വായനാ മത്സരം നടത്തി.സെപ്തംബർ 14 ഹിന്ദി ദിനത്തോട് അനുബന്ധിച്ച്  സ്കൂൾ അസംബ്ലി നടത്തപ്പെട്ടു . ജനുവരി 10  ലോക ഹിന്ദി ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ രചന നടത്തി .