ഗവ.എച്ച്.എസ്സ്.എസ്സ്.കുമരകം/ചരിത്രം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
1942-ൽ സ്കുളിന്റെ രജതജൂബിലി ആഘോഷം നടന്നു.അന്നത്തെ കമ്മറ്റിയുടെ പരിശ്രമത്തിന്റെ ഫലമായി 1946ൽല മിഡിൽ സ്കുൾ ഹൈസ്കുളായി അപ്ഗ്രേഡ് ചെയ്തു. തുടർന്ന് കുമരകം അട്ടിപീടിക റോഡിന്റെ കിഴക്ക് ചാങ്ങയിൽ പുരയിടം വിലയ്കുവാങ്ങി അവിടെ സ്കുൾ പ്രവർത്തനം ആരംഭിച്ചു.1951 സെപ്ററംബർ 4 നാണ്തിരു-കൊച്ചി വിദ്യാഭ്യാസ ഡയറക്ടർ ശ്രീ.വി സുന്ദരരാജനായിഡു ഗവ.ഇംഗ്ളീഷ് സ്കൂൾ എന്ന പേരിൽ ഇന്നത്തെ ഹൈസ്കൂൾ ഉദ്ഘാടനം ചെയ്തത്.1989-ൽ വൊക്കേഷണൽ ഹയർ സെക്കന്ററിയും 1997-ൽ ഹയർ സെക്കന്ററിയും ഇവിടെ പ്രവർത്തനം ആരംഭിച്ചു.എല്ലാ വിഭാഗങ്ങളിലുമായി ഏകദേശം 800 കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
2017ൽ സ്കൂളിൻറെ ശതാബ്ദിയാഘോഷം ബഹു ധനകാര്യമന്ത്രി ശ്രീ. തോമസ് ഐസക്ക് ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ എം.എൽ.എ
അഡ്വ.സുരേഷ്ക്കുറുപ്പ് അദ്ധ്യക്ഷത വഹിച്ചു.മുൻ എം.എൽ.എ ശ്രീ.വി എൻ വാസവൻ,ജില്ലാപഞ്ചായത്ത് അംഗം ശ്രീ ജയേഷ്മോഹൻ,കുമരകം ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഏ പി സലിമോൻ തുടങ്ങിയവർ പങ്കെടുത്തു.