എങ്കിലും കോവിഡേ നിന്നെ പേടിച്ച്
'ക്വാറന്റയിനും' നിരീക്ഷണവും ലോകം മുഴുവനും
വിലസി വിറപ്പിച്ച് നീ എനിക്കായ്
കെെകഴുകലും മുഖാവരണവും തന്നു
ജാലകവാതിലിലൂടെനിക്കു കാഴ്ചകൾതന്നു
വീടിനകത്തളത്തിലറിവിൻ ആകാശംതന്നു
നല്ല ശീലങ്ങൾ പകർന്നാടി നീ
നല്ല പാഠങ്ങളോതി നൽകി
കൂടെയെൻ വീടിനെ തിരികെ നൽകി
അമ്മതൻ രുചികളും തിരികെ നൽകി
ആർക്കും തിരക്കില്ല ഒാട്ടമില്ല
വീടിനകത്തളം നന്മതൻ വിളനിലം
അച്ഛനുമമ്മയ്ക്കും കേൾവിതൻ തുറവിടം
സമയമില്ലെന്നുള്ള പതിവില്ല
ആർഭാടമെല്ലാം അരങ്ങൊഴിഞ്ഞു
മണ്ണിനെ കണ്ടും മരത്തിനെ കേട്ടും
വിണ്ണിന്റെ വിങ്ങലിൽ നൊന്തുകരഞ്ഞും
കിളികൾക്കു ഞാനൊരൂഞ്ഞാലുകെട്ടി
വിത്തിന്റെ പേറ്റുനോവറിഞ്ഞുകൊണ്ടാ-
മഴയുടെ ഗന്ധവുമാസ്വദിച്ചു
പൂക്കളെക്കണ്ടും പുഴുക്കളെക്കണ്ടും
അറിവിന്റെ ലോകമാസ്വദിച്ചു.