ഗവ, യു പി സ്കൂൾ , ദൈവത്താർകണ്ടി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ കോർപറേഷൻ പരിധിയിലെ ശതാബ്ദങ്ങൾ പിന്നിട്ട ചുരുക്കം ചില വിദ്യാലയങ്ങളിൽ മുൻപന്തിയിലാണ് ദേവത്താർക്കണ്ടി സ്ക്കൂൾ എന്ന ഓമനപ്പേരുള്ള ഗവ :യു. പി. സ്കൂൾ ദേവത്താർകണ്ടി .കണ്ണൂർ നഗരത്തിന് പടിഞ്ഞാറ് പയ്യാമ്പലം കടലോരത്തിനടുത്ത് ചേർന്ന് കിടക്കുന്ന ഈ വിദ്യാലയത്തിന് ഒരുപാട് ചരിത്രങ്ങളുടെ കഥ പറയാനുണ്ട് . പ്രഗൽഭരായ ഗുരുപരമ്പരയാൽ അനവധി വിശിഷ്ട ശിഷ്യഗണങ്ങള വാർത്തെടുത്ത് പ്രദേശത്തിനും നാടിനും സംഭാവന നൽകാൻ ഈ പള്ളിക്കൂടത്തിന് കഴിഞ്ഞിട്ടുണ്ട് . 1874ൽ ആരംഭിച്ച്  എൽ . പി . സ്കൂളായി പരിണമിക്കുകയും തുടർന്ന് അപ്ഡേഷനിലൂടെ അപ്പർ പ്രൈമറി സ്കൂളാവുകയും ചെയ്തു . പൊതുവിദ്യാലയങ്ങളുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ഈ വർത്തമാനകാല സാഹചര്യത്തിൽ നമ്മുടെ വിദ്യാലയത്തിനും കുറേയേറെ മുന്നേറാൻ കഴിഞ്ഞിട്ടുണ്ട് . പാഠ്യപാഠ്യേതര വിഷയങ്ങളിൽ ഉപജില്ലയിലെ അറിയപ്പെടുന്ന സ്ഥാനങ്ങളിൽ ദേവത്താർകണ്ടി യു . പി . സ്കൂളിന് ഗണനീയ സ്ഥാനമുണ്ട് . നിലവിൽ 8 അധ്യാപകരും 1 അനധ്യാപകനും 1 പാചകത്തൊഴിലാളിയും ഇവിടെ ജോലിചെയ്യുന്നു . മറ്റു വിദ്യാലയങ്ങളെ അപേക്ഷിച്ച്  കെട്ടിടങ്ങൾക്കോ മറ്റ് ചുറ്റുപാടുകൾക്കോ ഇന്നും യാതൊരു മാറ്റവും ഉണ്ടായിട്ടില്ല . വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലവും കെട്ടിടവും സ്വകാര്യ വ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് ഗവൺമെന്റിന്റേതാക്കാൻ ഇതുവരെയായി സാധിച്ചിട്ടില്ല . അതുകൊണ്ട് തന്നെ കെട്ടിടങ്ങളുടെ അറ്റകുറ്റപണികളും മറ്റും ചെയ്യാൻ സാധിക്കാറില്ല . കെട്ടിട ഉടമയ്ക്കാണെങ്കിൽ സ്കൂൾ നിലനിന്നുപോകുന്നതിൽ യാതൊരു താല്പര്യവുമില്ല . ഈ സാഹചര്യത്തിൽ മേൽ പറഞ്ഞ സ്ഥലവും കെട്ടിടവും ഗവൺമെന്റ് സ്വകാര്യവ്യക്തിയിൽ നിന്ന് ഏറ്റെടുത്ത് പുതിയ കെട്ടിടം പണി നടത്തുകയാണ് ഏക പോംവഴി . സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രക്ഷിതക്കളുടെ കുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം നിലനിന്നുപോകേണ്ടത് വളരെ അത്യാവശ്യവുമാണ്.