ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹൈടെക് വിദ്യാലയം
മാരായമുട്ടം ഗവ. എച്ച് എസ് എസ്- ഹൈടെക് വിദ്യാലയം
വിവര സാങ്കേതിക വിദ്യയുടെ മുന്നേറ്റം ക്ലാസ് റൂമുകളെയെല്ലാം ഹൈടെക് ആക്കിയിരിക്കുകയാണ്. 2018 - ൽ കൈറ്റ് ആവിഷാക്കരിച്ച ഹൈടെക് പദ്ധതിയിലൂടെ പൊതുവിദ്യാലയങ്ങൾ ഇന്ന് ബഹുദൂരം മുന്നിലാണ്. ഓരോ ക്ലാസ് റൂമുകളിലും പ്രൊജക്ടർ, ലാപ്‌ടോപ്പ്, സ്പീക്കർ,വൈറ്റ് ബോർഡ് എന്നിവയ്ക്കൊപ്പം ഇന്റർനെറ്റ് സൗകര്യവും. എല്ലാം ഹൈടെക്.....മാരായമുട്ടെ ഗവ. ഹയർസെക്കന്ററി സ്കൂളിലെ 22 ക്ലാസ്സ് റൂമുകളും ഹൈടെക് ആണ്. ഇന്ററ്‍നെറ്റ് കണക്ഷന്റെ ലഭ്യത സമഗ്ര എന്ന വിഭവ പോർട്ടലിലെ സമഗ്രമായ വിവരങ്ങൾ ഞൊടിയിട നേരം കൊണ്ട് കടുട്ടികൾക്ക് മുന്നിലേക്ക് എത്തിക്കാൻ സഹായിക്കുന്നു.വിശാലമായ, വൈവിധ്യമായ അറിവിന്റെ ലോകത്തേക്ക് കുട്ടികളെ കൈപിടിച്ച് കൊണ്ട് പോകാൻ ഇതിലൂടെ സാധിക്കുന്നു.രസകരമായ രീതിയിലുള്ള പഠനപ്രവർത്തനങ്ങൾ കുട്ടികൾക്ക് മുന്നിലേക്ക് കൊണ്ടു വരാൻ സാധിക്കുന്നത് കൊണ്ട് കുട്ടികളും ആവേശത്തിലാണ്.അടിസ്ഥാന സൗകര്യങ്ങളുടെ മികച്ച ലഭ്യതയും,മികച്ച അധ്യാപനവും, പരിശീലനങ്ങളും എന്നും മാരായമുട്ടം ഗവ. എച്ച് എസ് എസ് എന്ന വിദ്യാലയ മുത്തശ്ശിയുടെ മുഖമുദ്രയാണ്.അത് തന്നെയാണ് നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ മറ്റേതൊരു സ്ഥാപനത്തെക്കാളും ഈ വിദ്യാലയ മുത്തശ്ശിയെ ഒരു പടി മുന്നിൽ നിറുത്തുന്നതും.
മികവിൽ നിന്നും മികവിലേക്ക്.....
ഈ വിദ്യാലയം അനുദിനം മികവിൽ നിന്നും മികവിലേക്ക് ഉയർന്നുകൊണ്ടിരിക്കുകയാണ്. വിദ്യാർത്ഥികളുടെ ഐടി പഠനത്തിനായി മൂന്ന് കമ്പ്യൂട്ടർ ലാബുകൾ. അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്കായി ഒരു കമ്പ്യൂട്ടർ ലാബും, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി രണ്ട് കമ്പ്യൂട്ടർ ലാബുകളും. വിശാലമായ കമ്പ്യൂട്ടർ ലാബ് ഒരോ വിദ്യാർത്ഥികൾക്കും വ്യക്തിഗതമായ കമ്പ്യൂട്ടർ പരിശീലനത്തിന് അവസരമൊരുക്കുന്നു.
ഹൈടെക് ഉപകരണ പരിപാലനത്തിന് ലിറ്റിൽ കൈറ്റ്സ്
2018 മുതൽ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് പ്രവർത്തിച്ച് വരുന്നു. 2023-26 ബാച്ചിലെ കുട്ടികൾ സ്‍കൂളിലെ ഒൻപതാമത്തെ ലിറ്റിൽ കൈറ്റ്സ് ബാച്ചിൽ പെട്ടവരാണ്. ലിറ്റിൽ കൈറ്റ്സിന്റെ നേതൃത്വത്തിലാണ് ഹൈടെക് ക്ലാസ് റൂമുകളിലെ ഉപകരണങ്ങളുടെ പരിപാലനം.