ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ഹായ്സ്കൂൾ കുട്ടിക്കൂട്ടം
-
ഹായ് സ്കൂൾ കുട്ടിക്കൂട്ടം ആദ്യഘട്ട പരിശീലനം ഹെഡ്മിസ്ട്രസ്സ് ശ്രീമതി അംബികാമേബൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുന്നു.
-
-
-
കുട്ടികൾ ഹാർഡ് വെയർ പരിശീലനത്തിൽ....
ഹായ് സ്കൂൾ കുട്ടിക്കൂട്ടം-ദ്വിദിന പരിശീലനത്തിന്റെ നാല് ഘട്ടങ്ങളും പൂർത്തിയായി.നാല് സ്കൂളുകളിൽ നിന്നായി 110 കുട്ടികളാണ് പരിശീലനത്തിൽ പങ്കെടുത്തത്.കുട്ടിക്കൂട്ടം പദ്ധതിയിലെ അഞ്ച് മേഖലകളിലും കുട്ടികൾ വളരെയധികം താത്പര്യം പ്രകടിപ്പിച്ചു.ചെറിയ ആനിമേഷനുകൾ നിർമ്മിച്ചും ,ഇലക്ട്രോണിക്സുമായി ബന്ധപ്പെട്ട് പുതിയ പുതിയ ആശയങ്ങൾ മനസ്സിലാക്കിയും,മലയാളം ടൈപ്പിംഗിന്റെ മനോഹാരിത ആസ്വദിച്ച് സ്വന്തം പേര് മലയാളത്തിൽ ടൈപ്പ്ചെയ്തും , ശബ്ദതാരാവലിയിലെ വാക്കുകൾ സ്കൂൾ വിക്കി പദകോശത്തിലേക്ക് പകർത്തിയും ,കംപ്യൂട്ടർ ഹാർഡ് വെയർ കൗതുകത്തോടെ അഴിച്ചുപണിതും,ഇന്റർനെറ്റിന്റെ ശരിയായ ഉപയോഗത്തിനെക്കുറിച്ചും, സൈബർകുറ്റകൃത്യങ്ങളെക്കുറിച്ച് മനസ്സിലാക്കിയും രണ്ട് ദിവസം വീതം ഉണ്ടായിരുന്ന പരിശീലനം കടന്നുപോയി.രണ്ട്ദിവസം എന്ന പരിമിതി ഇല്ലാതെ കൂടുതൽ ദിവസങ്ങൾ വേണമായിരുന്നു എന്നായിരുന്നു പല കുട്ടികളുടേയും അഭിപ്രായം