ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്
മാരായമുട്ടം മാരായമുട്ടംഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ SPC 2015 ആരംഭിച്ചു. 'Be Learn to Serve' എന്നതാണ് ഇതിൻറെ ആപ്തവാക്യം. പോലീസ് വകുപ്പും, വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടത്തുന്ന ഒരു പദ്ധതിയാണിത് .ഓരോ വർഷവും എട്ടാം ക്ലാസിലെ കുട്ടികൾക്ക് ടെസ്റ്റ് നടത്തി അവരുടെ ശാരീരികക്ഷമത കൂടി നോക്കിയാണ് ആണ് 44 കേഡറ്റുകളെ ഇതിലേക്ക് തെരഞ്ഞെടുക്കുന്നത്.ഇതിൽ 22 ആൺകുട്ടികളും പെൺകുട്ടികളും ഉൾപ്പെടുന്നു.ഇവർ ജൂനിയർ കേഡറ്റുകൾ എന്ന് അറിയപ്പെടുന്നു.ഇവർ ഒൻപതാം ക്ലാസ്സിൽ ആകുമ്പോൾ സീനിയർ കേഡറ്റുകൾ എന്നും പത്താംക്ലാസിൽ ആകുമ്പോൾ സൂപ്പർ സീനിയർ കേഡറ്റുകൾ എന്നും അറിയപ്പെടുന്നു.ഓരോ വർഷവും വൈവിധ്യമാർന്ന പ്രവർത്തനങ്ങളാണ് SPC ഡയറക്ടറേറ്റ് വിഭാവന ചെയ്ത നടപ്പിലാക്കുന്നത്.ഈ വർഷം വർഷം നടത്തിയ വിശക്കുന്നവന് അന്നം നൽകുന്ന 'ഒരു വയറൂട്ടാം' പരിപാടി ദേശീയ ശ്രദ്ധ തിരിച്ചു പിടിച്ചു പറ്റി. നമ്മുടെ സ്കൂൾ കേഡറ്റുകളും ഇതിൽ പങ്കെടുത്തു. ഇതുകൂടാതെ, പരിസ്ഥിതി ദിനം, യോഗാദിനം,ഗാന്ധിജയന്തി ,മനുഷ്യാവകാശ ദിനം,ഭരണഘടനാദിനം,പോഷകാഹാര മാസാചരണം തുടങ്ങി ഒത്തിരി ദിനാചരണങ്ങൾ മഹത്‌വ്യക്തികളെ പങ്കെടുപ്പിച്ച് നടത്താൻ സാധിച്ചു. ഇതുകൂടാതെ കുട്ടികൾ സ്കൂളിൽ ഡിസിപ്ലിൻ, മറ്റ് അക്കാദമിക പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തം വഹിക്കുകയും ചെയ്യുന്നു. കൂടാതെ സമൂഹത്തിൽ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ ചെയ്യാൻ അവർ നിരന്തരം ശ്രമിക്കുന്നു.ആഴ്ചയിൽ രണ്ടു ദിവസം അവർക്ക് മാരായമുട്ടം പോലീസ് സ്റ്റേഷൻ ഉദ്യോഗസ്ഥരായ ബിജു സാറും സജിതമേടവും പരേഡ് പ്രാക്ടീസ് നൽകിവരുന്നു.ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം 2021 ഡിസംബർ 30,31 തീയതികളിൽ സ്കൂളിൽ സംഘടിപ്പിച്ച ക്രിസ്മസ് ക്യാമ്പ് വളരെ മികച്ച രീതിയിൽ നടത്താൻ സാധിച്ചു.പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ സുരേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. ശ്രീമതി ബിന്ദു അധ്യക്ഷത നിർവഹിച്ചു.ഹെഡ്മിസ്ട്രസ് ശ്രീമതി ജാളി ടീച്ചർ സ്വാഗതമാശംസിച്ചു.മാരായമുട്ടം പോലീസ് സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ശ്രീ പ്രസാദ് സർ മുഖ്യഅതിഥിയായി എത്തി. സ്റ്റാഫ് സെക്രട്ടറി ശ്രീ ബ്രൂസ് രാജ് സർ , അധ്യാപകനായ ശ്രീ ഷിബു സർ,ശ്രീ ബിനു സർ , ശ്രീമതി സജിത എന്നിവർ ആശംസകൾ അർപ്പിച്ചു.സിപിഒ ശ്രീ ക്രിസ്റ്റഫർ സർ നന്ദി പറഞ്ഞു. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ, ഡോക്ടർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ,സ്കൂൾ കൗൺസിലർ തുടങ്ങിയവർ ക്ലാസുകൾ നയിച്ചു.