ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/മികവിലേക്ക്
പെരുങ്കടവിള പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കന്ററി സ്കൂൾ ആയ മാരായമുട്ടം ഗവ ഹയർസെക്കന്ററി സ്കൂൾ മികവിലേക്ക്.....ഈ അധ്യയന വർഷത്തിന്റെ തുടക്കത്തിൽ തന്നെ സ്കൂളിന്റെ ഹൈസ്കൂൾ - പയർസെക്കന്ററി തലങ്ങളിലെ എല്ലാ ക്ലാസ്സ്റൂമുകളും ഹൈടെക്കായി.ക്ലാസ്സ് മുറികളിൽ ലാപ്ടോപ്പ് , പ്രൊജക്ടർ , മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ ക്രിയാത്മകവും രസകരവുമാക്കാൻ ഹൈടെക്ക് ക്ലാസ്സ് മുറികൾക്ക് കഴിയുന്നു. ഇന്റർനാഷണൽ നിലവാരത്തിലേക്ക് സ്കൂൾ ഉയരുന്നതിലൂടെ പാഠ്യ - പാഠ്യേതര പ്രവർത്തനങ്ങൾ സമാനതകളില്ലാത്ത മികവിലേക്ക് ഉയരും എന്ന വിശ്വാസത്തിലാണ് , അധ്യാപകരും വിദ്യാർത്ഥികളും . സ്കൂളിന്റെ ഈ മികവുകൾ അഡ്മിഷനിലും പ്രതിഫലിച്ചിട്ടുണ്ട്. അൺ എയ്ഡഡ് മേഖലയിൽ നിന്നുള്ള 130 കുട്ടികൾ ഈ അധ്യയന വർഷം സ്കൂളിൽ പ്രവേശനം നേടിയിട്ടുണ്ട്. തലമുറകൾക്ക് അക്ഷരവെളിച്ചം പകർന്ന് നല്കിക്കൊണ്ട് ഈ മഹത് വിദ്യാലയം വളർച്ചയുടെ പടവുകൾ ചവിട്ടിക്കയറുകയാണ്. അതിൽ നമുക്ക് അഭിമാനിക്കാം.