ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/ജൂനിയർ റെഡ് ക്രോസ്
മാരായമുട്ടം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 2014 -ലാണ് ജെ ആർ സി യൂണിറ്റ് ആരംഭിച്ചത്. യൂണിറ്റ് ആരംഭിക്കുന്ന സമയത്ത് ആകെ 20 കുട്ടികളാണ് അംഗങ്ങളായി ഉണ്ടായിരുന്നത്. സ്കൂളിലെ എല്ലാ ദിനാചരണങ്ങളും ജെ ആർ സി കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടാകാറുണ്ട്. പാവപ്പെട്ട കുട്ടികളെ സഹായിക്കാനായിട്ട് എല്ലാ കുട്ടികളും സജീവമായി പങ്കാളികളാക്കുകയും വേറിട്ട പ്രവർത്തനങ്ങൾ നടത്തുകയും ചെയ്യാറുണ്ട്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഒരു കിഡ്നി പേഷ്യൻറിനുവേണ്ടി ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ സ്കൂളിൽ നിന്നും മുപ്പതിനായിരത്തിലധികം രൂപ കളക്ട് ചെയ്തു രോഗിയെ ഏൽപ്പിച്ചത്. ക്ലീനിങ്, ഗാർഡനിംഗ് മുതലായ പ്രവർത്തനങ്ങളിലും ജെ ആർ സി കുട്ടികൾ സജീവമായി പങ്കെടുക്കാറുണ്ട്. 2020- 21 അക്കാദമിക വർഷത്തിൽ 2 ബാച്ചുകൾ സ്കൂളിന് അനുവദിക്കുകയുണ്ടായി. രണ്ടു ബാച്ചുകളിലായി 60 കുട്ടികളാണ് അംഗങ്ങളായിട്ടുള്ളത്. കാലു നഷ്ടപ്പെട്ട മറ്റൊരു സ്കൂളിലെ കുട്ടിയെ സഹായിക്കാനായി ജെ ആർ സി കുട്ടികളുടെ നേതൃത്വത്തിൽ പതിനായിരം രൂപ കളക്ട് ചെയ്ത് ഏൽപ്പിക്കുകയുണ്ടായി. കോവിഡ് കാലഘട്ടത്തിൽ കുട്ടികളുടെ നേതൃത്വത്തിൽ മാസ്ക്ക് തയ്ക്കുകയും അധികാരികൾക്ക് കൈമാറുകയും ചെയ്തു. ജെ ആർ സി കുട്ടികൾ കളക്ട് ചെയ്ത പൈസ ഉപയോഗിച്ച് സ്കൂളിൽ ഒരു ഓട്ടോമാറ്റിക് സാനിറ്റൈസർ മെഷീൻ സ്ഥാപിക്കുകയുണ്ടായി.