ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/കരകയറാൻ ഒരു കൈത്താങ്ങ്

എൻ എസ്സ് എസ്സ് യൂണിറ്റിലെ വിദ്യാർത്ഥികൾക്കൊപ്പം തന്നെ സ്കൂളിലെ അധ്യാപകരും , അനധ്യാപകരും ഈ മഹാദുരന്തത്തിൽ നിന്നും കേരളത്തിനെ കരകയറ്റാനായി ഒപ്പം നിന്നു.അധ്യാപകർ സജീവമായി ആലപ്പുഴ ജില്ലയിലെ ക്ലീനിംഗ് മഹാദൗത്യത്തിൽ ഏർപ്പെട്ടു.സ്കൂളിൽ പ്രത്യേക അസംബ്ലി കൂടി ഹെഡ്മാസ്റ്ററും പ്രൻസിപ്പളും വെള്ളപ്പൊക്കത്തിന്റെ അനന്തര അവസ്ഥയെക്കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ഓരോ കുട്ടികളും കഴിയുന്നത്ര സഹായം കേരള പുനർനിർമ്മാണത്തിനായി നല്കണമെന്നും പറഞ്ഞു.കുട്ടികൾ കൈയ്യടിയോടെ അത് സ്വാഗതം ചെയ്തു.SPC കുട്ടികളുടെ നേതൃത്ത്വത്തിൽ പഠനോപകരണ ശേഖരണവും നടന്നു.