ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/പ്രാർത്ഥനയോടെ നമ‌ുക്ക് നേരിടാം

Schoolwiki സംരംഭത്തിൽ നിന്ന്

പ്രാർത്ഥനയോടെ നമ‌ുക്ക് നേരിടാം

രാവിലെ 6.30 ന് തന്നെ എഴ‌ുന്നേറ്റ് ക‌ുളിച്ച് റെഡിയായി അമ്മ‌ുമ്മയ്‌ക്കൊപ്പം സ്‌ക‌ൂളിലേക്ക് പോക‌ുക എന്ന‌ുള്ളതാണ് എന്റെ ഏറ്റവ‌ും വലിയ സന്തോഷം. വലിയ സ്ക‌ൂളാമ്. അത‌ും എന്റെ വീട്ടിനട‌ുത്ത‌ു തന്നെ. എല്ലാ ദിവസവ‌ും രാവിലെ അമ്മ വിളിക്ക‌ും . പക്ഷേ ഇന്ന് ഫോൺ വിളിച്ചില്ല. അമ്മയ്‌ക്ക് വളരെ ദ‌ൂരെയാണ് ജോലി. മാർച്ച് 4 ബ‌ുധനാഴ്‌ച . എന്റെ വാർഷിക പരീക്ഷ ആരംഭിക്ക‌ുന്ന ദിവസം. എന്നാല‌ും അമ്മ വിളിക്കേണ്ടതല്ലേ. എനിക്ക് ചെറിയ ദേഷ്യമൊക്കെ ഉണ്ടായിര‌ുന്ന‌ു.

അമ്മയ‌ും അച്ഛന‌ും ദ‌ൂരെ ആയത‌ുകൊണ്ട് എനിക്ക് ഇപ്രാവശ്യത്തെ വേനലവധി ഇഷ്‌ടമില്ലായിര‌ുന്ന‌ു. കഴിഞ്ഞ വർഷം വേനലവധി ക‌ൂട്ട‌ുകാര‌ുമൊത്ത് നന്നായി ആഘോഷിച്ച‌ു. ന‌ൃത്തം പഠിച്ച‌ു, എവിടെയൊക്കെയോ പോയി. വൈക‌ുന്നേരമായപ്പോൾ അമ്മ വിളിച്ച‌ു. പരീക്ഷയ‌്ക്ക് പഠിക്കണമെന്നല്ല എന്നോട് പറഞ്ഞത്, ടി വി യിലെ വാർത്ത കേൾക്കണം , പത്രം വായിക്കണം എന്നൊക്കെയാണ്. എന്താണ് പര്റിയത് ഈ അമ്മയ്‌ക്ക് എന്നാണ് ഞാൻ ആലോചിച്ചത്.

എല്ലാ ദിവസവ‌ും പത്രം വായിക്ക‌ും. പത്രം വായിക്ക‌ുമ്പോഴൊക്കെ കൊറോണ , കോവിഡ് 19, മാസ്‌ക്ക് ധരിക്കണം എന്നൊക്കെ കണ്ട‌ു. ഒന്ന‌ും മനസ്സിലായില്ല. പിറ്റേന്ന‌ു സ്‌ക‌ൂളിലേക്ക് പോയപ്പോൾ ടീച്ചറിനോട് തന്നെ സംശയം ചോദിച്ച‌ു. എന്താണ് കൊറോണ ? ഈ കൊറോണയ‌ും കോവിഡ് 19 ഉം ഒന്ന‌ു തന്നെയാണോ ? അങ്ങനെ എന്റെ ടീച്ചർ കൊറോണ എന്ന മഹാമാരിയെ ക‌ുറിച്ച‍ും , മാസ്ക്ക് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്ക‌ുറിച്ച‌ും പറഞ്ഞ് തന്ന‌ു. അട‌ുത്ത ദിവസം മ‌ുതൽ സ്‌ക‌ൂൾ അവധി ആയി. എല്ലാ വർഷവ‌ും സ്‌ക‌ൂൾ അടയ്‌ക്ക‌ുന്ന ദിവസം ടീച്ചേഴ്‌സിനേയ‌ും ക‌ൂട്ട‌ുകാരേയ‌ും കണ്ട് മടങ്ങ‌ുന്ന പതിവ‌ും കൊറോണ ഇല്ലാതാക്കി.

എപ്പോഴ‌ും ഞങ്ങൽ വിദ്യാർത്ഥികളോട് അധ്യാപകർ പറയാറ‌ുണ്ട്, ആഹാരം കളയര‌ുത്,ഒര‌ു നേരത്തെ ആഹാരം പോല‌ും കഴിക്കാനില്ലാതെ ദ‌ുരിതം അന‌ുഭവിക്ക‌ുന്ന ധാരാളം ആള‌ുകൾ ഈ ലോകത്ത‌ുണ്ട് എന്നൊക്കെ. അത് എന്നെ പോല‌ുള്ള ചെറിയ ക‌ുട്ടികൾ കേൾക്ക‌ുമെങ്കില‌‍ും ഞാൻ അത്രയ്‌ക്ക് ചിന്തിച്ചിട്ടേയില്ല. ടി വി ത‌ുറന്നാൽ എല്ലാ ചാനല‌ുകളിലേയ‌ും വാർത്ത ഒന്ന‌ു തന്നെ, കൊറോണ. ചാനലിന്റെ പേരൊന്ന‌ും എനിക്കോർമ്മയില്ല. ക‌ുറച്ച് വയസ്സായ അപ്പ‌ൂപ്പൻമാർ, ഭിക്ഷയെട‌ുത്ത് നടക്ക‌ുന്നവർ നിശ്ചിത അകലത്തിൽ അവര‌ുടെ ചെര‌ുപ്പ‌ുകൾ അടയാളമായ് വച്ച് ആഹാരപൊതിയ്‌ക്കായി കാത്തിരിക്ക‌ുന്ന‌ു. അവർക്ക‌ും അറിയാം കൊറോണ എന്ന മാരക രോഗത്തിനെക്ക‌ുറിച്ച്. നമ്മ‌ുടെ കേരളത്തില‍ും ഒര‌ു നേരത്തെ ഭക്ഷണത്തിനായ് അലയ‌ുന്നവർ ഉണ്ടെന്ന് എനിക്ക് മനസ്സിലായി.

നമ്മ‌ുടെ ജീവൻ രക്ഷിക്കാനായ് സദാ ജോലിയിലേർപ്പെട്ടിരിക്ക‌ുന്ന ഡോക്‌ടർമാർട നഴ്‌സ‌ുമാർ, ആരോഗ്യപ്രവർത്തകർ , പോലീസ‌ുകാർ ഇവർക്കൊക്കെ വേണ്ടി നമ‌ുക്ക് പ്രാർത്ഥിക്കാം. ലോകത്തെ മ‌ുഴ‌ുവൻ ഭീതിയ‌ുടെ മ‌‌ുൾമ‌ുനയിൽ നിറ‌ുത്തിയിരിക്ക‌ുന്ന ഈ മഹാമാരിയ്‌ക്കെതിരേ നമ‌ുക്ക് ഒര‌ുമിച്ച് പോരാടാം. നമ‌ുക്ക് കാത്തിരിക്കാം നല്ലൊര‌ു നാളേയ്‌ക്കായി. ഒപ്പം ഞാന‌ും പ്രാർത്ഥിക്ക‌ുന്ന‌ു എന്റെ സ്‌നേഹം നിറഞ്ഞ അധ്യാപകർക്ക‌ും ക‌ൂട്ട‌ുകാർക്ക‌ും ഒപ്പമിര‌ുന്ന് പഠിക്കാൻ കഴിയണേയെന്ന്.....

ഗൗരി ദിപിൻ
5B ഗവ.എച്ച് എസ് എസ് മാരായമുട്ടം
നെയ്യാറ്റിൻകര ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം