ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/ഗുഡ്ബൈ ചോക്‌ലേറ്റ്
ഗുഡ്ബൈ ചോക്‌ലേറ്റ്
മധുരം ഇഷ്‌ടപ്പെടാത്തവരായി ആരുമില്ല. മിഠായി എന്നു കേട്ടാൽ പിന്നെ പറയേണ്ട. ചോക്‌ലേറ്റ് മിഠായി എന്ന് കേൾക്കുമ്പോൾ തന്നെ വായിൽ വെള്ളമൂറും. കുട്ടികളും മുതിർന്നവരും ഒരുപോലെ ഇഷ്‌ടപ്പെടുന്നതാണ് ഈ മധുത്തുണ്ട്. പക്ഷേ ഒരു ദുഃഖ വാർത്ത - ചോക്‌ലേറ്റ് ഇനി അധിക കാലം ഭൂമിയിൽ ഉണ്ടാവില്ലത്രേ ! ആഗോള താപനവും വരണ്ട കാലാവസ്ഥയും കാരണം അടുത്ത ചില വർഷങ്ങൾ കൊണ്ട് തന്നെ ഭൂമിയിൽ നിന്ന് കൊക്കോ മരങ്ങൾ നശിക്കുമെന്നാണ് ചിലർ പറയുന്നത്. ഇതൊക്കെയാണെങ്കിലും ആശയ്‌ക്ക് വകയുണ്ട്, കൊക്കോ മരങ്ങളെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ ലോകവ്യാപകമായി തുടങ്ങിയിട്ടുണ്ട്. ഈ ശ്രമം വിജയകരമായാൽ കൊക്കോ മരം ഇനിയും ഭൂമിയിൽ വാഴും. നമുക്ക് ഉല്‌പന്നങ്ങൾ ലഭിക്കുകയും ചെയ്യും. " ഭൂമിയെ രക്ഷിക്കൂ, ...... ഇവിടെ മാത്രമേ ചോക്‌ലേറ്റ് വിളയൂ........ " എന്ന മുദ്രാവാക്യം പല നാടുകളിലും മുഴങ്ങുന്നു. ഇവിടെ കണ്ടില്ലേ ... ആഗാള താപനവും നരണ്ട കാലാവസ്ഥയുമാണ് കൊക്കോ മരങ്ങളുടെ ജീവഹാനിയ്‌ക്ക് കാരണം. അതുകൊണ്ട് നാം തന്നെ മുൻകരുതലെടുക്കണം. ഒരുപാട് മരങ്ങൾ നട്ടുപിടിപ്പിക്കുക , തണ്ണീർ തടങ്ങൾ നശിപ്പിക്കാതിരിക്കുക. ഇതിലൂടെ നമുക്ക് കൊക്കോ മരങ്ങളെ സംരക്ഷിക്കാം. മരങ്ങളെ മാത്രമല്ല ..... നമ്മുടെ ജീവനേയും.......
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെയ്യാറ്റിൻകര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം