ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അനുഭവമെന്ന ഗുരുനാഥൻ
അനുഭവമെന്ന ഗുരുനാഥൻ
പരീക്ഷകൾ എല്ലാം അവസാനിച്ചു.നാളെ മുതൽ വെക്കേഷൻ ആരംഭിക്കുന്നു.കൂട്ടുകാർ വരാമെന്ന് ഏറ്റിരുന്നു.അവരോടൊപ്പം ഞാൻ സൈക്കിൾ റേസ് വയ്ക്കും, കറങ്ങിനടക്കും. പിന്നെ വീട്ടിൽ വന്ന് ക്രിക്കറ്റും മറ്റും കളിക്കും. കുറെ ദിവസം ഇതു പതിവായി. എന്നാൽ ഒരു ദിവസം അവരുടെ വീട്ടിൽ പോയി കളിക്കാൻ വാശിപിടിച്ചു. അമ്മയോടു ചോദിച്ചപ്പോൾ കൊറോണയായതുകൊണ്ട് വേണ്ടയെന്നു പറഞ്ഞു. എന്നാൽ അമ്മയറിയാതെ ദൂരെയുള്ള കൂട്ടുകാരന്റെ വീട്ടിൽ പോയി കളിച്ചു. തിരികെയെത്തിയപ്പോൾ വൈകിയിരുന്നു. അമ്മ വഴക്കുപറഞ്ഞു. പക്ഷേ, ഞാനതു കാര്യമാക്കിയില്ല. കുറച്ചുദിവസം കഴിഞ്ഞപ്പോൾ എനിക്ക് പനിയും, ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടു. അപ്പോഴാണ് ഞാനറിഞ്ഞത് കളിക്കാൻ പോയ കൂട്ടുകാരന്റെ അച്ഛന് കോവിഡ്. ഞാൻ അകെ പരിഭ്രാന്തനായി. അമ്മ പറഞ്ഞതനുസരിച്ച് വീട്ടിൽ നിന്നിരുന്നെങ്കിൽ ഇപ്പോൾ ഈ ഏകാന്തവാസം അനുഭവിക്കേണ്ടിവരില്ലായിരുന്നു.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |