ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്/അക്ഷരവൃക്ഷംപരിസ്ഥിതി: ശുചിത്വം: രോഗപ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതി: ശുചിത്വം: രോഗപ്രതിരോധം

2020 എന്ന് കേൾക്കുമ്പോൾ തന്നെ നാം ചിന്തിക്കേണ്ടത് ഒരേയൊരു കാര്യം Be safe Be clean. ഇതിനു പിന്നിൽ ഉള്ള കാര്യം ഞാൻ പറയേണ്ടതില്ലല്ലോ? എന്നാലും അറിയാത്തവർക്കായി ഞാൻ ചുരുക്കി പറയാം.'2020' covid19. ഈ രോഗം ആദ്യമായി കണ്ടെത്തിയത് ചൈനയിലാണ്. ഇതിനെ സാധാരണ ഒരു ചെറിയ രോഗമായി കണക്കാക്കാൻ കഴിയില്ല. കാരണം അങ്ങനെ ഒരു ചെറിയ രോഗമായി കണക്കാക്കിയത് കൊണ്ടാണ് ചൈനയിൽ ഇത് മനുഷ്യരിലേക്ക് പടർന്നുപിടിച്ചത്. ഡിസംബറിൽ തുടങ്ങിയ ഈ മഹാമാരി ഏപ്രിൽ മാസത്തിലാണ് മരണ നിരക്ക് ഒരല്പമെങ്കിലും കുറഞ്ഞു കണ്ടത്. എന്നാൽ ഈ covid19 വീണ്ടും ജനങ്ങൾക്കിടയിൽ പടരും എന്നു മുന്നറിയിപ്പു കേൾക്കുന്നുണ്ട്. ആദ്യം ചൈനയിൽ ആണെങ്കിലും രണ്ടാമത് രോഗം ബാധിച്ചത് നമ്മുടെ ഇന്ത്യയിലാണ്. എന്നാൽ രോഗബാധിതർ ആദ്യം വളരെ കുറവായിരുന്നു. എന്നാൽ ഏപ്രിൽ മാസത്തോടെ മറ്റുള്ള രാജ്യത്തേക്ക് കുറവാണെന്ന് പറയാം. അമേരിക്ക, ഇറ്റലി, ജർമനി, എന്നീ രാജ്യങ്ങളിൽ ഇപ്പോഴും covid 19ന് പിടിയിൽ നിന്നും മുക്തരായിട്ടില്ല. കേരളത്തിന്റെ മുഖ്യമന്ത്രിയായ പിണറായി വിജയനും, ആരോഗ്യ മന്ത്രി ശൈലജ ടീച്ചറും ആദ്യം തന്നെ നമ്മുടെ കേരളം സുരക്ഷിതമാക്കി തന്നു. അതിൽ ഞാൻ മാത്രമല്ല കേരളീയരെ മ്പാടും നന്ദിയും കടപ്പാടും രേഖപ്പെടുത്തുന്നു. Covid19 താങ്ങും തണലുമായി നിന്നവരുണ്ട്. നാം ആദ്യം അവരെ ഓർക്കണം. "മാലാഖമാർ "എന്ന പേരുള്ളവർ. അതെ അവർ ശരിക്കും മാലാഖമാർ തന്നെ. ഒരു കാര്യം ആലോചിക്കണം നമ്മൾ ഇവിടെ വീടുകളിൽ കഴിയുമ്പോൾ രാപ്പകലില്ലാതെ രോഗബാധിതരുടെ കൂടെ നിന്ന് അവർക്കുവേണ്ടി എല്ലാം ചെയ്തു കൊടുത്തു അവരെ സംരക്ഷിച്ച വർക്ക് നാം എന്ത് ചെയ്തു.'ദൈവം അവരെ അനുഗ്രഹിക്കട്ടെ '.

ഈ കാലഘട്ടത്തിൽ നമുക്ക് ആദ്യം വേണ്ടത് ശുചിത്വമാണ്. ശുചിത്വം എന്ന് പറയുമ്പോൾ നാം ചെയ്യുന്ന ഓരോ കാര്യത്തിലും ശുചിത്വം വേണം.  കൈ, മുഖം,  വിരലുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. കൊറോണ എന്ന മഹാമാരി മാറിയാലും നാമെല്ലാവരും വ്യക്തിശുചിത്വം പാലിക്കണം. ഒരിക്കലും മറന്നു പോകരുത്. കാരണം ഈ മഹാമാരി വീണ്ടും വന്നേക്കാം. വൃത്തിയായി ഇരുന്നാൽ നമ്മുടെ കുടുംബവും വൃത്തിയായി ഇരിക്കും. കുടുംബം വൃത്തിയാക്കിയാൽ നമ്മുടെ അന്തരീക്ഷം വൃത്തിയാകും. അന്തരീക്ഷം സൂക്തമാകയാൽ നമ്മുടെ രാജ്യം തന്നെ രോഗത്തിന്റെ പിടിയിൽ നിന്നു മുക്തി നേടും. അതുകൊണ്ട് നാം എപ്പോഴും ശുചിത്വം ഉള്ളവരായിരിക്കണം. ഇപ്പോൾ മാത്രമല്ല നമ്മുടെ ഇനിയുള്ള ഓരോ  ചുവടുകൾ  അങ്ങനെ തന്നെ ആയിരിക്കണം.
നമുക്ക് ഒരുമിച്ച് നിന്ന് പ്രാർത്ഥിക്കാം. ലോകത്തിനുവേണ്ടി ഈ മഹാമാരി എന്നെന്നേക്കുമായി ഇല്ലാതാകട്ടെ.
അനഘ ബി നായർ
5 A ഗവൺമെൻറ്, വി.എച്ച്.എസ്.എസ് വട്ടിയൂർക്കാവ്
തിരുവനന്തപുരം നോർത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - ലേഖനം