ഗവൺമെന്റ് വി.എച്ച്.എസ്.എസ് കല്ലറ/അക്ഷരവൃക്ഷം/കനിവിൻഗോപുരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
കനിവിൻ ഗോപുരങ്ങൾ

മിന്നു.......മിന്നു .........നീ എവിെടയാണ് ? സാധനങ്ങൾ പാക്ക് ചെയ്തോ ? അമ്മ ചോദിച്ചു .അപ്പോളതാ മിന്നു എന്ന മറിയം തോമസ് അവളുടെ പ്രിയപ്പെട്ട മിക്കി പൂച്ചക്ക് പാൽ കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു. അമ്മയുെട സ്വഭാവം നന്നായി അറിയാവുന്ന അവൾ പൊടുന്നനെ സാധനങ്ങൾ അടുക്കിവെയ്ക്കാൻ തുടങ്ങി.

മിന്നുക്കുട്ടിയുടെ മൂന്നാം വയസിൽ ആയിരുന്നു അച്ഛനും അമ്മയ്ക്കുമൊപ്പം അവൾ പ്രണയനഗരമായ ഇറ്റ ലിയിലെ വെനീസിലേക്ക് എത്തുന്നത് . നാട്ടിൽ കോട്ടയത്താണ് വീട് . വയലുകൾക്ക് സമാന്തരമായി നദി ഒഴുകുന്ന മേനാഹരമായ അവളടെ ഗ്രാമം, അവിടെ നിറയെ മരങ്ങളാൽ ചുറ്റപ്പെട്ട വീട് , അവിടെ നിറയെ സ്നേഹമുള്ള ചാച്ചനും അമ്മച്ചിയും ഉണ്ട് . അമ്മച്ചിയുടെ താറാവ് കറിയും, പാലപ്പവും,ഉണ്ണിയപ്പവും,ചാച്ചന്റെ കൂടെ മീൻ പിടിക്കാൻ പോകുന്നതും അവൾ ഓർത്തിരുന്നു.പുലർച്ചെയായിരുന്നു അവരുടെ ഫ്ലൈറ്റ് . ഫ്ലൈറ്റിൽ നിന്ന് ഇറങ്ങിയപ്പോൾ തന്നെ അച്ഛനും അമ്മയ്ക്കും ചെറിയ പരിഭ്രാന്തി ഉണ്ടായിരുന്നു. ഫ്ലൈറ്റിനുള്ളിൽ എല്ലാവർക്കും മാസ്ക് കൊടുത്തിരുന്നു.എല്ലാവരുടെ മുഖത്തും ഒരു പേടി പോലെ , ഒരു ചിരി പോലുമില്ല. വൈകിട്ടോടെ അവർ കൊച്ചി വിമാനത്താവളത്തിൽ എത്തി. അപ്പോഴാണ് അറിഞ്ഞത് നാട്ടിൽ വലിയ ജാ ഗ്രതയാണ് എന്ന് . കൊറോണ എന്ന വൈറസ് കാട്ടുത്തീപോലെ പടർന്നുകൊണ്ടിരിക്കുകയാണ്. മിന്നുവിനും കുടുംബത്തിനും നേരിയ പനിയും ചുമയും ഉണ്ടായിരുന്നു. അതുകൊണ്ടുത്തന്നെ ആരോഗ്യ പ്രവർത്തകർ അവരെ നിരീക്ഷണത്തി വെയ്ക്കാൻ തീരുമാനിച്ചു. എട്ടു വയസുകാരിയായ മിന്നുവിന് ആദ്യം ഒന്നും മനസ്സിലായില്ല. ആംബുലൻസ് വന്നു നിന്നപ്പോൾ അവൾ അച്ഛനേയും അമ്മയേയും മാറി മാറി നോക്കി. അവരുെട മുഖത്ത് വളെര വിഷാദം ബാധിച്ചിരുന്നു.എങ്ങോട്ടെന്നറിയാതെ അവർ ആംബുലൻസിൽ കയറി. പിന്നെ അവർ എത്തിനിന്നത് പ്രത്യേകം സജ്ജമാക്കിയ നിരീക്ഷണ റൂമിലേയ്ക്കാണ്. കുറേ വെളുത്ത രൂപങ്ങളെയാണ് മീനുവിന് അവിടെ കാണാൻ സാധിച്ചത് .മുഖം ഉൾപ്പടെ മൂടി നിൽക്കുന്ന അവർ അവിടുത്തെ ഡോക്ടർമാരും നഴ്സുമാരും ആണെന്ന് പിന്നീടാണ് അവൾ മനസ്സിലാക്കിയത്. അവർ ഇടയ്ക്കിടെ വന്ന് സാമ്പിൾ ശേഖരിക്കുകയും മരുന്നും ആഹാരവും എത്തിച്ച് തരുകയും ചെയ്തിരുന്നു. അവരുടെ കണ്ണുകൾ പ്രത്യാശയുടെ കടലുകൾ പോലെ അവൾക്ക് തോന്നി.. നാലു ചുവരുകൾക്കുള്ളിലെ ജീവിതം അവൾക്ക് മടുത്തു തുടങ്ങി.ഭ്രാന്തമായ ഒരു അവസ്ഥ. എന്തെല്ലാം പ്രതീക്ഷകളോടെ നാട്ടിലെത്തിയതായിരുന്നു അവൾ. എല്ലാം ഒരു മൂടൽമഞ്ഞിൽ അപ്രത്യക്ഷമായ പോലെ അവൾക്ക് തോന്നി.

അപ്പോഴാണ് ഒരു ഡോക്ടറങ്കിൾ അവേളാട് കൈനീട്ടാൻ ആവശ്യപ്പെട്ടത് . ആ ഗ്ലൗസിട്ട കൈയ്യിൽ നിന്നും ഒരു പേപ്പർകെട്ടും വാട്ടർ കളറും അവൾക്ക് കിട്ടി. അവെള നോക്കി പുഞ്ചിരിച്ച അദ്ദേഹം വാതിലിന് പുറകിൽ മറഞ്ഞു. അദ്ദേഹത്തിന്റെ പുഞ്ഞിരിയിൽ തന്നെ പറയാനുള്ളതെല്ലാം ഉണ്ടായിരുന്നു.

ചായങ്ങൾ ഒരുപാട് ഇഷ്ടമുള്ള അവൾക്ക് അത് ഒരു ആശ്വാസം തന്നെയായി . ചെറുമൂളിപാട്ടോടുകൂടി അവൾ വരച്ചു തുടങ്ങി. പച്ച ,മഞ്ഞ,ചുവപ്പ് എന്നിങ്ങനെ അവൾ ചായം പൂശി, അവളുടെ ഭാവനയിലെ ലോകം, നിറയെ തളിരിട്ട പുൽനാമ്പുകളും ,ചിത്രശലഭങ്ങളും,മഴ പെയ്തൊഴിഞ്ഞ ആകാശത്തിലെ മഴവില്ലും അവളുടെ ചിത്രങ്ങൾക്ക് അഴകേകി. പതിനാല് ദിവസം കഴിഞ്ഞപ്പോൾ അവളുടെ ആശുപത്രിവാസം അവസാനിച്ചു .അവൾ മാതാപിതാക്ക ളോടൊപ്പം യാത്രയാവുകയാണ് .അവളുടെ വീട്ടിലേയ്ക്ക് വന്നപ്പോൾ ഉളള്ളതിനെക്കാൾ ഒരു ബാഗ് അധികമാണ് ,അത് നിറയെ അവളുടെ ചിത്രങ്ങളാണ് . തിരികെ പോകാനുള്ള ആംബുലൻസിൽ കയറുന്നതിനു മുമ്പ് അവൾ ഒരു പെയിന്റിറിംഗ് അവളുടെ ഡോക്ടർ അങ്കിളിനു കൊടുത്തു. അതു വാങ്ങി നോക്കിയ ഡോക്ടറിന്റെ ചുണ്ടുകൾ വിടരുന്നത് ,കണ്ണുകൾ നിറയുന്നത് അവൾ നോക്കി നിന്നു. അത് മാലാഖയുെട ചിറകുകളുമായി,മുഖം അടക്കം മറച്ച് കയ്യിൽ നിറയെ ചായ കൂ ട്ടുകളുമായി എത്തിയ ഒരു മനുഷ്യൻ,ഡോക്ടർ മനസ്സിലാക്കി അത് അയാൾ തന്നെയാണ് എന്ന്.

സമിയ്യ.എം.എസ്
5 ജെ ജി.വി.എച്ച്.എസ്.എസ്.കല്ലറ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കഥ