ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/വിദ്യാരംഗം‌-17

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യവേദി 2018-19

പുസ്തകങ്ങൾ ഗുരുക്കന്മാരാണ്. വടിയും വഴക്കുമില്ലാതെ നമ്മെ പഠിപ്പിക്കുന്ന ഗുരുക്കന്മാർ. അവർക്ക് ഭക്ഷണം വേണ്ട, പണം വേണ്ട. നീ അടുത്തു ചെല്ലുമ്പോൾ അവർ ഉണർന്നിരിക്കും. നീ അന്വേഷിക്കുമ്പോൾ അവർ വെളിച്ചത്തു വരും. നീ വി‍‍‍ഡ്ഡിത്തം പറഞ്ഞാൽ അവർ നിന്നെ ശകാരിക്കുകയില്ല. നിന്റെ അജ്ഞതയിൽ അവർ നിന്നെ പരിഹസിക്കുകയുമില്ല. - റിച്ചാർഡ് ബെറി.

മാതൃഭാഷ വളരട്ടെ

വിദ്യാർത്ഥികളിൽ ഭാഷാസ്നേഹം വർദ്ധിപ്പിക്കുന്നതിനും,സാഹിത്യാഭിരുചി പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടി വിദ്യാരംഗം കലാസാഹിത്യവേദി പ്രവർത്തിച്ചുവരുന്നു. ഇതിലേക്ക്,സ്കൂൾ വിദ്യാരംഗം വ്യത്യസ്ത പ്രോഗ്രാമുകൾ സംഘടിപ്പിക്കുകയുണ്ടായി.നൂറ്റിയമ്പതോളം അംഗങ്ങളുള്ള ഈ കൂട്ടായ്മ വൻവിജയമാണ്.കുട്ടികളിലെ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, മാതൃഭാഷയേയും സംസ്കാരത്തേയും സ്നേഹിയ്ക്കുക എന്നീ ലക്ഷ്യങ്ങളിലെത്തിച്ചേരാൻ വിദ്യാരംഗം കലാ സാഹിത്യ വേദി ലീന ടീച്ചറുടെ നേതൃത്വത്തിൽ നിരവധി പ്രവർത്തനങ്ങൻ സംഘടിപ്പിച്ചു.

വിദ്യാരംഗം കലാ സാഹിത്യ വേദി സംഘടിപ്പിച്ച പോസ്റ്റർ രചനാ മത്സരത്തിനിടെ
വായനാ ദിനത്തിലെ പോസ്റ്റർ രചനാ മത്സരം
  • പരിസ്ഥിതി ദിനമായ ജൂൺ 5 ന് പോസ്റ്റർ രചനാ മത്സരം നടത്തി.
  • ജൂൺ 19 മുതൽ ആരംഭിച്ച വായന പക്ഷാചരണത്തിൽ അമ്മമാർക്കായി, വിവിധപരിപാടികൾ നടത്തുകയുണ്ടായി.
  • പുസ്തക പ്രദർശനം, ബുക്ക് മെമ്മറി ടെസ്റ്റ്, വായനക്കുറിപ്പ് മത്സരം എന്നിവ നടത്തി, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയതു.
  • വായനവാരത്തിൽ രചനാമത്സരങ്ങളും, പുസ്തകപ്രദർശനവും നടത്തി. ഈ വർഷം വായന പക്ഷാചരണത്തോടനുബന്ധിച്ച് വിദ്യാരംഗവും സ്കൂൾ ലൈബ്രറിയും ചേർന്ന് നടത്തിയ പുസ്തകയാത്ര ജനശ്രദ്ധ പിടിച്ചു പറ്റി.

പുസ്തകയാത്ര

  • വെങ്ങാനൂർ പഞ്ചായത്തിലെ വിവിധ സ്കൂളുകളിലേക്ക് പുസ്തകങ്ങൾ കൊണ്ട് അലങ്കരിച്ച വാഹനവുമായി കുട്ടികൾ കടന്നു ചെന്ന് വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
  • ലഹരിക്കെതിരെയുള്ള തെരുവ് നാടകവും ശ്രദ്ധേയമായി.


അംഗങ്ങൾ

9.A
വൈഷ്ണവ്.കെ.എ നന്ദുകൃഷ്ണ.എ നന്ദൻ.എം ശൃംഖ.ജെ.ഗിരി അനുബാല.എ.പി ആദിത്യ.എസ്.എം ആവണി.എസ്.എഫ് നന്ദന രാജേഷ്.എസ് ഹർഷ.വി.ജെ ജിൻസി.ആർ.എസ് അഖില.എസ്.രാജ്
9.B
ലിയാ വിജയൻ ആദിത്യ.ഡി ബ്ലെസി.ജെ.എസ് അനഘ.എ.എൻ അ‍‍ഞ്ചിത.എ.ആർ സാന്ദ്ര.ഐ ഹർഷ.റ്റി.രാജ് നിഖിൽ.എസ് ആൽബി.ആർ അനുഷ് സേവിയർ ആദർശ്.ആർ.എസ് അജോ.എ.എസ് ആദിത്യപ്രസാദ്.എച്ച്.എസ്
9 C
ശ്രേയസ്.എസ്.ബി ഷാജൻ ജിനു.ബി ജിഷ്ണു.എ അക്ഷയ്.എസ്.ബി ബിനിൽ.പി.ബി നവീൻ.ജെ.അർ ആൻസി.എ.സുരേഷ് ഷാനിയ.എസ്
9 D
ബ്ലെസി ജോസ്.എസ്.ആർ അക്ഷയ്.എ.ജി റിൻസി.എസ് വിശാഖൻ.പി.എൽ നന്ദന.വി.എൻ അശ്വിൻ.ജെ.എസ് ആദിത്യൻ.എസ് അനുജ.എൽ.ബിനു അനുപ്ചന്ദ്രൻ
10.A
അശ്വതി.കെ.വിക്രമൻ ആർച്ച.എൽ.എ സ്നേഹ സാബു.എസ്.എ രശ്മി.എസ് സൂര്യ രാജ്.റ്റി.എ അ‍‍ഞ്ജലി.എ.എസ്.നായർ
10.B
അൽഫിൻ.എസ്.ബി അരവിന്ദ് ജയൻ അപർണ.എസ്.ബി അവന്തിക അനിൽ പൂജ.എസ്.നായർ നിഹാര.ജെ.കെ അഭയ്ജിത്ത്.എ റ്റിൻസി ശ്യാം
10 C
നിഖിൽ.ഡി.എസ് വിഷ്ണു.എം.ഡി സൂര്യേന്ദ്.എസ്.എസ് ശ്രീലക്ഷമി.എം ഗൗരി.അർ ആർദ്ര.ജി.എ ആതിര.എസ്.കുമാർ നിരഞ്ചൻ.എ രേഷ്മ.ജെ അനഘ.എസ് സിബി.എസ്.സജി ഡെൽന.എം.റോയി അഖിൽദേവ് ഷാരോൺ.എസ്
10 D
മൃദുല.എം.എസ് ശ്യാം.ബി അഭിഷേക്.എസ്.ബിജ‍ു രാഹുൽ.എസ് മ‍ഞ്ജ‍ുമ.എം.എസ് അശ്വതി.ആർ വീണ.ബി.എസ് ബിൻസി.എസ്.ബി ജിബിമോൾ.ആർ.ബി അഖില.എസ്.വി അഭിജിത്ത്.ജി കാർത്തിക്.എസ്.പി അഖിൽ.എസ്.എൻ

വിദ്യാരംഗം കലാസാഹിത്യവേദി 2017-18

ക്ലാസ് മാസികൾ
                     വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി. മികച്ച വായനക്കാരിയായ അമ്മ, മികച്ച ചിത്രകാരിയായ അമ്മ, തുടങ്ങിയ വ്യത്യസ്ത മത്സരങ്ങളിൽ നിരവധി അമ്മമാർ പങ്കെടുത്തു. ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. വിവിധ ദിനാചരണങ്ങളിൽ വിദ്യാരംഗം സജീവസാന്നിദ്ധ്യം അറിയിച്ചു.ഓണത്തോടനുബന്ധിച്ച്, വിദ്യാരംഗം സംഘടിപ്പിച്ച നാടൻ കലാരൂപങ്ങളുടെ അവതരണം ഏറെ രസകരവും, ശ്രദ്ധേയവുമായി. തോന്നയ്ക്കൽ ആശാൻ സ്മാരകം,കുതിരമാളിക എന്നിവിടങ്ങളിലേക്ക് പഠനവിനോദയാത്ര സംഘടിപ്പിച്ചു.സബ്‍ജില്ലാ മത്സരങ്ങൾക്കു പങ്കെടുത്ത് നിരവധി വിജയങ്ങളും നേടി.

വിദ്യാരംഗത്തിന്റെ നേതൃത്വത്തിൽ സ്കൂളിലെ ഓരോ ക്ലാസ്സുകളിൽ നിന്നും ക്ലാസ് മാസികൾ പ്രസിദ്ധീകരിച്ചു. എല്ലാ മാസികകളും മികച്ച നിലവാരം പുലർത്തി. അവയ്ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു', ദേശീയ പ്രാധാന്യമുള്ള ദിനങ്ങളിലും, മറ്റു ദിനാചരണങ്ങളിലും വിദ്യാരംഗം സജീവമായ പങ്ക് വഹിച്ചു വരുന്നു. കുട്ടികളുടെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കുന്ന ഒരു ഡിസ്പ്ലേ ബോർഡും വിദ്യാരംഗം കുട്ടികളുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

           കേരളപ്പിറവി ദിനാഘോഷം 2017
                                ഈ വർഷത്തെ കേരളപ്പിറവി ദിനാഘോഷം വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വളരെ വിപുലമായി ആഘോഷിക്കുകയുണ്ടായി.മാതൃഭാഷയോടും പിറന്ന നാടിനോടുമുള്ള  വിദ്യാർത്ഥികളുടെ സ്നേഹം ഒരിക്കൽക്കുടി ഒാർമ്മപ്പെടുത്തുകയായിരുന്നു ഈ വേള.  നമ്മുടെ നാട്ടിൽ നിന്നും അകന്നുതുടങ്ങിയ തനതായ കലാര‍ൂപങ്ങളെ വിദ്യാർത്ഥികൾക്കു കാണുവാൻ അവസരമുണ്ടയി.ഒരു കൂട്ടം നാടൻ കലാകാരന്മാരുടെ ആവേശതിമിർപ്പിൽ സ്കൂൾ അങ്കണം പൂരപ്പറമ്പായി മാറുകയായിരുന്നു.നാടൻപ്പാട്ട്,തെയ്യം, കരിങ്കാളിതെയ്യം,കോതാമൂരിയാട്ടം എന്നിങ്ങനെയുള്ള കലകൾക്കൊണ്ട്  കേരളപ്പിറവി ദിനാഘോഷം സമ്പന്നമായി.

വിദ്യാരംഗം കലോത്സവത്തിൽ ധാരാളം കുട്ടികൾ പങ്കെടുത്ത്, ജില്ലാ, സബ് ജില്ലാ തലങ്ങളിൽ വിജയം നേടി.തുടർന്നും വിദ്യാർത്ഥികളുടെ സർഗ്ഗവാസനകളെ ഉണർത്തുന്നതിനും വളർത്തുന്നതിനും വേണ്ട നിരവധി പ്രവർത്തനങ്ങളുമായി വിദ്യാരംഗം മുന്നേറുന്നു.


വിദ്യാരംഗംകലാസാഹിത്യവേദി 2016-17

  • ജൂൺ 19 ന് ആരംഭിച്ച വായനവാരത്തിന്റെ ഉദ്ഘാടനം ജയകുമാർ സാർ (കാ‍ഞ്ഞിരംകുളംകോളജ്) നിർവ്വഹിച്ചു
  • നിരവധി പ്രോഗ്രാമുകൾ വായനവാരത്തിൽ സംഘടിപ്പിച്ചു.
  • തോന്നയ്ക്കൽ ആശാൻ സ്മാരകത്തിലേക്ക് പഠനയാത്രനടത്തി
  • .മലയാളഭാഷാവാരാചരണം കവി ശ്രീ രാജൻ പൊഴിയൂർ ഉദ്ഘാടനം ചെയ്തു
  • .കൈരളിവിജ്ഞാനപരീക്ഷ സുചിതമായിനടത്തി.
  • ഗുരുവന്ദനം -വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ അധ്യാപകദിനത്തിൽ സംഘടിപ്പിച്ച ഗുരുവന്ദം ഏറെ ശ്രദ്ധേയമായി. 40ഓളം പൂർവ്വ അധ്യാപകരെ ആദരിച്ചു.വിവിധ കലാപരിപാടികൾ സംഘടിപ്പിച്ചു.
  • വിദ്യാരംഗം ക്ലബിൻറെ നേതൃത്ത്വത്തിൽ 15 ക്ലാസ് കൈയെഴുത്തുമാസികകൾ ഹെഡ്മിസ്ട്രസ് പ്രകാശനം ചെയ്തു .
  • റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ചു ക്യാപ്റ്റൻ ജെറി പ്രേംരാജിൻ്റെ ശവകുടീരത്തിനുമുന്നിൽ ആദരാഞ്‌ജലികൾ അർപ്പിച്ചു