ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/മറ്റ്ക്ലബ്ബുകൾ/ഗാന്ധിദർശൻ ക്ലബ്ബ്

2022-23 വരെ2023-242024-25


ഗാന്ധിദർശൻ ക്ലബ്ബ്

ഗാന്ധിജിയുടെ ആദർശങ്ങളും ദർശനകളും വിദ്യാർത്ഥികളിൽ എത്തിക്കുന്നതിനും ഗാന്ധിയൻ ദർശനങ്ങളിൽ വിശ്വസിച്ചുകൊണ്ട് ജീവിക്കേണ്ടത്തിന്റെ ആവിശ്യകതയെ കുട്ടികളെ ബോധ്യപ്പെടുത്തുന്നതിനുമായി പ്രവർത്തിക്കുന്നു.
ഗാന്ധി ജയന്തി വരാഘോഷം
ഉദ്ഘാടനം

2021-22 അധ്യയന വർഷത്തെ ഗാന്ധി ജയന്തി വരാഘോഷത്തിന്റെ ഉദ്ഘാടനം ഒക്ടോബർ 2 ശനിയാഴ്ച രാവിലെ 10.30 ന് ഗൂഗിൾ മീറ്റിൽ ലുടെ കവിയും കാവ്യാലാപകനുമായ ശ്രീ മനോജ്‌ പുളിമാത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ അധ്യക്ഷനും,പ്രധാന അധ്യാപിക സുഖി ടീച്ചർ സ്വാഗതം ആശംസി ക്കുകയും ചെയ്യ്ത പ്രസ്തുത പരിപാടിയിൽ എഴുത്തുകാരിയായ ശ്രീമതി. ദിവ്യ. സി. ആർ കുട്ടികളുമായി സംവദിക്കുകയും ഗാന്ധിയൻ ദർശനങ്ങളുടെ സമകാലിക പ്രസക്തിയെ കുറിച്ച് കുട്ടികളോട് സംസാരിക്കുകയും ചെയ്തു. ഒരാഴ്ച കാലത്തോളം നീണ്ടു നിന്ന വിപുലമായ പ്രവർത്തനങ്ങളാണ് ഗാന്ധി ദർശൻ സംഘടിപ്പിച്ചത്.

ഗാന്ധി പൂജ

ഗാന്ധി ജയന്തി വരാഘോഷത്തോടനുബന്ധിച്ച് ഒക്ടോബർ 2ന് കുട്ടികൾ ഗാന്ധി ചിത്രം പുഷ്പങ്ങളാൽ അലങ്കരിച്ച് ദീപം തെളിയിച്ചു സർവ്വ മത പ്രാർത്ഥന നടത്തുകയും, ഗാന്ധി ചിത്ര രചനാ മത്സരത്തിൽ വളരെ സജീവമായി പങ്കെടുക്കുകയും ചെയ്തു.

ഗാന്ധി വൃക്ഷം നടൽ

ഗാന്ധി ജയന്തി വാരാ ഘോഷത്തിന്റെ രണ്ടാം ദിനമായ ഒക്ടോബർ 3 ന് ഗാന്ധി വൃക്ഷം നടലിന്റെ ഭാഗമായി കുട്ടികൾ ഫലവൃക്ഷങ്ങൾ നടുകയും ഗാന്ധി ഗാനാലാപന മത്സരത്തിൽ വളരെ ഉത്സാഹത്തോടെ പങ്കെടുക്കുകയും ചെയ്തു.

ഗാന്ധി കവിതാരചന

ഗാന്ധി വരാഘോഷത്തിന്റെ മൂന്നാം ദിനമായ ഒക്ടോബർ -4ന് ഗാന്ധി കവിതാരചന മത്സരം സംഘടിപ്പിക്കുകയും, കുട്ടികൾ ഗാന്ധി സൂക്തങ്ങൾ എഴുതി പ്രദർശിപ്പിക്കുകയും ചെയ്യ്തു.

ഗാന്ധി പ്രസംഗ മത്സരം

ഗാന്ധി ജയന്തി വാരാഘോഷത്തിന്റെ നാലാം ദിനമായ ഒക്ടോബർ 5ന് "ഞാൻ അറിഞ്ഞ ഗാന്ധി "എന്ന വിഷയവുമായി ബന്ധപ്പെട്ട് 5മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗമത്സരം സംഘടിപ്പിച്ചു.
ഗാന്ധി പതിപ്പ് നിർമ്മാണം

ഗാന്ധി വരാഘോഷത്തിന്റെ അഞ്ചു ആറ് എന്നീ ദിവസങ്ങളിൽ കുട്ടികൾ ഗാന്ധിയുമായി ബന്ധപ്പെട്ട വിവരശേഖരണം നടത്തുകയും ഗാന്ധി പതിപ്പ് നിർമ്മാണം പൂർത്തിയാക്കുകയും, അത് രക്ഷിതാവിന് നൽകി പ്രകാശനം ചെയ്യുകയും ചെയ്തു.'

പച്ചക്കറി പൂന്തോട്ട നിർമ്മാണം

ഗാന്ധി ജയന്തി വരാഘോഷത്തിന്റെ അവസാന ദിനമായ ഒക്ടോബർ 9ന് കുട്ടികളും രക്ഷകർത്താക്കളും ചേർന്ന് അവരവരുടെ വീടുകളിൽ അടുക്കള പച്ചക്കറി പൂന്തോട്ട നിർമ്മാണം നടത്തി.

ഗാന്ധി ക്വിസ്
ഒക്ടോബർ 10 ന് എല്ലാ വിഭാഗം കുട്ടികൾക്കുമായി ഗൂഗിൾ ഫോമിൽലുടെ ഗാന്ധി ക്വിസ് സംഘടിപ്പിച്ചു.


മികച്ച ഗാന്ധിദർശൻ ക്ലബ്ബിനുള്ള 2017-18 ലെ പുരസ്കാരം ഏറ്റുവാങ്ങുന്നു

മികച്ച ഗാന്ധിദർശൻ ക്ലബ്ബിനുള്ള 2017-18 ലെ പുരസ്കാരം ഏറ്റുവാങ്ങുന്നു


ഗാന്ധിദർശൻ പഠനപരിപാടി 2016-17

ശിശുദിനത്തിലെ ഞങ്ങളുടെ കുഞ്ഞു നെഹ്റു

| സ്വാതന്ത്ര്യദിനം

  • സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് പതാക ഉയർത്തുകയും കുട്ടികളുടെ ദേശഭക്തിഗാനാലാപനം നടത്തുകയും ഉണ്ടായി.
  • അതുമായി ബന്ധപ്പെട്ട നൃത്തവും ഗാന്ധിജിയുടെ പ്രചരണവേഷവും ഉണ്ടായിരുന്നു.
  • കുട്ടികൾക്കായി ലോഷൻ നിർമ്മാണ പരിശീലനം ആരംഭിച്ചു.
  • പ്രസ്തുത പരിപാടിയിൽ പി.റ്റി.എ പ്രസിഡന്റ് ഉദ്ഘാടനം നിർവഹിച്ചു.പ്രിൻസിപ്പൽ, എച്ച്.എം, എന്നിവർ ആശംസകൾ അർപ്പിച്ചു.

| കൃഷി
*വാഴകൃഷി, തക്കാളി, കത്തിരി, ചീര, പയർ എന്നീ കൃഷികൾ നല്ല രീതിയിൽ നടന്നുവരുന്നു.

  • തക്കാളി, ചീര എന്നീ കൃഷികുളുടെ വിളവെടുപ്പ് നടന്നു. ||

|}

മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണം *സ്കൂളിൽ തന്നെ മണ്ണിരക്കമ്പോസ്റ്റ് നിർമ്മിച്ച് കൃഷിക്ക് ഉപയോഗിക്കുന്നു.
അദ്ധ്യാപക ദിനം

*അദ്ധ്യാപക ദിനത്തോടനുബന്ധിച്ച് ഗുരു വന്ദനം എന്ന പരിപാടി നടത്തുകയും സ്കൂളിൽ നിന്ന് വിരമിച്ചുപോയ അദ്ധ്യാപകർക്ക് സ്വീകരണം നൽകുകയുണ്ടായി.

  • അദ്ധ്യാപകർക്കായി ജീവിതശൈലിരോഗങ്ങളും സമാന്തരചികിത്സാരീതിയും എന്ന വിഷയത്തെ അടിസ്ഥാനമാക്കി ഗാന്ധിദർശൻ സബ്ജില്ലാ കൺവീനർ ബോധവത്കരണക്ലാസ് എടുത്തു.
ഗാന്ധിദർശൻ സബ്ജില്ലാ, തല ഉദ്ഘാടനം

  • ഗാന്ധിദർശൻ സബ്ജില്ലാ തല ഉദ്ഘാടനം നമ്മുടെ സ്കൂളിൽ വച്ചാണ് നടന്നത്.
  • പ്രസ്തുത യോഗം കോവളം മണ്ഡലം എം.എൽ.എ വിൻസന്റെ് ഉദ്ഘാടനം ചെയ്തു.
  • യോഗത്തിൽ വെച്ച് ഗാന്ധിയൻ സുകുമാരൻ സാറിന് സ്വീകരണം നൽകി.

ബോധവത്കരണക്ലാസ് - *നെല്ലിമൂട് കോൺവെന്റിെലെ എച്ച്.എം. ഗാന്ധിയൻ തത്വങ്ങൾക്ക് ഈ കാലഘട്ടത്തിലെ പ്രസക്തി എന്ന വിഷയവുമായി ബന്ധപ്പെട്ട് ക്ലാസ് നടത്തി.

ഗാന്ധിദർശൻ കലാമത്സരങ്ങൾ
കുളം'

*വിനോദത്തിനും വിജ്ഞാനത്തിനുമായി കുട്ടികളുടെ പരിശ്രമത്തിൽ കുട്ടികൾ കുളം നിർമ്മിക്കുകയും അതിൽ മത്സ്യംവളർത്തുകയും ചെയ്യുന്നു.||

ലഹരി വിമുക്തകേരളം
*ലഹരി വിമുക്തകേരളം എന്ന വിഷയവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചനാമത്സരം സംഘടിപ്പിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി കലടീച്ചർ ലഹരിവിരുദ്ധ ക്ലാസ് എടുത്തു.
സേവനവാരം

*സേവനവാരത്തോട്അനുബന്ധിച്ച് കുട്ടികൾ സ്കൂള‍ും പരിസരവും പൊതുസ്ഥലങ്ങളും വൃത്തിയാക്കി.

ക്രിസ്തുമസ് ദിനാഘോഷം *ഗാന്ധിദർശൻ പഠനപരിപാടിയുടെ ആഭിമുഖ്യത്തിൽ സ്കൂളിൽ കേക്ക് വിതരണം നടത്തുകയും ക്രിസ്തുമസ്കരോൾ സംഘടിപ്പിക്കുകയും ചെയ്തു.
ഗാന്ധിദർശൻ പഠനയാത്ര *ഗാന്ധിദർശൻ പഠനയാത്രയുടെ ഭാഗമായി ശാന്തിഗിരി ആശ്രമം സന്ദർശിക്കുകയും അവിടത്തെ അന്തേവാസികൾക്ക് സ്കൂളിൽ നിർമ്മിച്ച സോപ്പ്, ലോഷൻ, വസ്ത്രങ്ങൾ, കുട്ടികൾ കൊണ്ടുവന്ന ഭക്ഷണസാധനങ്ങൾ എന്നിവ നൽകുകയുണ്ടായി..
പൂന്തോട്ടം *ഗാന്ധിദർശൻ പഠനപരിപാടിയുടെ ഭാഗമായി നല്ലൊരു പൂന്തോട്ടം കുട്ടികൾ തയാറാക്കുകയും അത് പരിപാലിച്ച് വരുകയും ചെയ്യുന്നു.
മണ്ണിരക്കമ്പോസ്റ്റ് നിർമ്മാണം }