ഗവൺമെൻറ്, മോഡൽ എച്ച്.എസ്.എസ് വെങ്ങാനൂർ/പ്രൈമറി/ലോവർ പ്രൈമറി വിഭാഗം/2023-24

പ്രവർത്തനങ്ങൾ

LSS പരിശീലനം

മുൻ മുൻവർഷങ്ങളിൽ നടത്തി നടത്തിവന്ന പോലെ തന്നെ തന്നെ ഇക്കൊല്ലവും എൽ എസ് എസ് പരിശീലനം മികച്ച രീതിയിൽ നടത്തി വരുന്നു. സുജിത ടീച്ചറിന്റെ നേതൃത്വത്തിൽ അധ്യാപകർക്ക് വിഷയാടിസ്ഥാനത്തിൽ ടൈംടേബിൾ തയ്യാറാക്കിയാണ് ക്ലാസുകൾ മുന്നോട്ടു പോകുന്നത്. എല്ലാ ദിവസവും ഉച്ചസമയത്തും ശനിയാഴ്ചകളിലും ക്ലാസുകൾ നടത്തിവരുന്നു. മുൻവർഷത്തെ ത്തെ ചോദ്യപ്പേപ്പറുകൾ, പ്രത്യേകം തയ്യാറാക്കിയ ചോദ്യപേപ്പറുകൾ മുതലായവ നൽകിയുള്ള പരിശീലനം, ടെസ്റ്റ് പേപ്പറുകൾ എന്നിവ കുട്ടികൾക്കുള്ള പരിശീലനങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പഠന വിനോദയാത്ര2023-24

നവംബർ 6 ന് രാവിലെ 9 മണിക്ക് തന്നെ കുട്ടികൾ യാത്രയ്ക്ക് തയ്യാറായി വിദ്യാലയത്തിൽ എത്തിയിരുന്നു.നാല് സ്കൂൾ ബസ്സുകളിലാണ് കുട്ടികൾ യാത്ര സൗകര്യം ഒരുക്കിയത്. പ്ലാനറ്റോറിയത്തിലേക്കാണ് പഠനയാത്ര ആദ്യം എത്തിയത്. അവിടെ 16 ഡി ഷോ കുട്ടികൾക്ക് വേറിട്ട അനുഭവമായിരുന്നു. തുടർന്ന് ശാസ്ത്ര സാങ്കേതിക മ്യൂസിയം, ശാസ്ത്ര വിനോദ കേന്ദ്രം, തുടങ്ങിയവ സന്ദർശിച്ചു.

ചിക്കൻ കറി ഉൾപ്പെടെ വിവിധ ഇനം കറികളിൽപ്പെട്ട ഉച്ചഭക്ഷണമാണ് കുട്ടികൾക്ക് നൽകിയത്. ഉച്ചഭക്ഷണത്തിനുശേഷം കോവളത്തിലേക്ക് യാത്ര എത്തിച്ചേർന്നത്. സാഗര സൗന്ദര്യം ആവോളം നുകർന്നശേഷം കുട്ടികൾക്ക് ഐസ്ക്രീം മധുരം നൽകിയാണ് തിരികെ വിദ്യാലയത്തിലേക്ക് കുട്ടികളെ എത്തിച്ചത്. പഠനവും കൗതുകവും നിറഞ്ഞ യാത്ര കുട്ടികൾക്ക് ഏറെ ആസ്വാദകരമായി.

ശിശുദിനാഘോഷം

2023 - 24 വർഷത്തെ ശിശുദിനാഘോഷം പ്രത്യേക അസംബ്ലിയോടു കൂടിയാണ് സംഘടിപ്പിച്ചത്. കുട്ടികളെല്ലാം തന്നെ വെള്ള വസ്ത്രവും റോസാപ്പൂവും ധരിച്ചാണ് എത്തിയത്. പ്രത്യേക അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് സുഖിടീച്ചർ' പിടിഎ പ്രസിഡന്റ് എന്നിവർ കുട്ടികൾക്ക് ശിശുദിനാശംസ അറിയിച്ചു കൊണ്ട് സംസാരിച്ചു. തുടർന്ന് എല്ലാ അധ്യാപകരും കുട്ടികൾക്ക് ശിശുദിനാശംസകൾ നേർന്നു. അസംബ്ലിയിൽ കുട്ടികളുടെ വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയുണ്ടായി. തുടർന്ന് അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ഫോട്ടോകൾ എടുത്തു. ശേഷം മധുരവിതരണത്തിന്റെ ഭാഗമായി എല്ലാ കുട്ടികൾക്കും പായസം വിതരണവും നടത്തുകയുണ്ടായി.


മില്ലറ്റ് ഗാർഡൻ 2023-24

അന്താരാഷ്ട്ര മില്ലറ്റ് ഇയറിനോട് അനുബന്ധിച്ച് ഗവൺമെൻറ് മോഡൽ ഹയർസെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ ചെറുതാന്യങ്ങളെ കുറിച്ച് കുട്ടികളിൽ അവബോധം സൃഷ്ടിക്കുന്നതിനുംഅവയുടെ പോഷക മൂല്യങ്ങൾ ആരോഗ്യജീവിതത്തിന്റെ ഭാഗമായി ഉപയോഗപ്പെടുത്തുന്നതിനും മില്ലറ്റ് കൃഷി രീതികൾ പരിചയപ്പെടുത്തുന്നതിന് മില്ലുകൾ കൊണ്ടുള്ള രുചികരമായ ഭക്ഷ്യവിഭവങ്ങൾ ആഹരിക്കുന്നതിനുള്ള അവസരം ഒരുക്കുന്നതിലേക്ക് വിവിധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു വരുന്നു. ഇതിന്റെ ഭാഗമായി ചപ്പാത്ത് കേന്ദ്രമായി പ്രവർത്തിക്കുന്ന ശാന്തി ഗ്രാമം സന്ദർശിക്കുന്നതിന് കുട്ടികൾക്ക് അവസരം ഒരുക്കുകയുണ്ടായി.

മില്ലറ്റ് മേള റിപ്പോർട്ട്

ക്ലാസുകൾ

ശാന്തി ഗ്രാമത്തിൽ ശ്രീ അംഗജാക്ഷൻ സാർ മില്ലുകളുടെ പോഷകമൂല്യങ്ങൾ നിത്യജീവിതത്തിന്റെ അവ ഉൾപ്പെടുത്തേണ്ട ആവശ്യകത ആരോഗ്യ ജീവൻ എന്നീ മേഖലകളുമായി ബന്ധപ്പെട്ട ക്ലാസുകൾ കുട്ടികൾക്ക് നൽകി.

മില്ലറ്റ് മേള

കൃഷി രീതി കുട്ടികൾക്ക് പരിചയപ്പെടുത്തിയത് മില്ലറ്റ് കർഷകനും പാലോട് സ്വദേശിയുമായ ശ്രീജിത്താണ്. മില്ലറ്റ് പായസം മില്ലറ്റ് ഉച്ചഭക്ഷണം മില്ലറ്റ് ലഘു ഭക്ഷണം തുടങ്ങി വിവിധ ഭക്ഷണപദാർത്ഥങ്ങൾ കുട്ടികൾക്ക് നൽകുകയുണ്ടായി.

മില്ലറ്റ് ഗാർഡ്

ലഭ്യമായ 7 ഇനം മില്ലറ്റ് വിത്തുകൾ കൃഷി ചെയ്യുന്നതുകൊണ്ട് ചെറിയൊരു മില്ലറ്റ് ഗാർഡൻ സ്കൂളിൽ തയ്യാറാക്കുന്നതിൽ തീരുമാനിച്ചു സ്ഥലപരിമിതി മൂലം ഫ്രിഡ്ജ് ബോക്സുകളിൽ മണ്ണ് ഒരുക്കിയാണ് കൃഷിക്ക് പുരോഗമിക്കുന്നത്.

ഭാഷോത്സവം

ഭാഷോത്വവവും സംയുക്ത ഡയറി പ്രകാശനവും ഗവൺമെൻറ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ വെങ്ങാനൂരിൽ അധ്യാപക രക്ഷകർത്യ പങ്കാളിത്തത്തോടെ അതിമനോഹരമായി സംഘടിപ്പിക്കുകയുണ്ടായി. 11/12/2023 തിങ്കൾ ഉച്ചയ്ക്ക് 1:00 മണിക്ക് ഈശ്വര പ്രാത്ഥനയോടെ ആരംഭിച്ച ചടങ്ങന് ഹെഡ്മിസ്ട്രസ് ശ്രീമതി സുഹി ടീച്ചർ സ്വാഗതം പറഞ്ഞു. ബഹു പി.ടി.എ പ്രസിഡൻറ് ശ്രീ പ്രവീൺ അധ്യക്ഷനായിരുന്ന ചടങ്ങിന് ഉദ്ഘാടന കർമ്മം നിർവഹിച്ചത് ബഹു ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് റൂഫസ് അവർകൾ ആയിരുന്നു.


ഒരു മാസക്കാലമായി കഥ പറച്ചിൽ, കവിത ചൊല്ലൽ, കഥകൾ കവിതകൾ എഴുതി തയ്യാറാക്കൽ, ഡയറി എഴുതൽ എന്നീ വിവിധ ഭാഷാ സർഗ്ഗാത്മക മേഖലകളിൽ ഒന്നാം ക്ലാസ് വിദ്യാർത്ഥികളുടെ നിലവാരം ഉയർത്തുന്ന തരത്തിൽ അധ്യാപകരും രക്ഷകർത്താക്കളും ഒത്തൊരുമിച്ച് നടത്തിവന്ന പ്രവർത്തനങ്ങളുടെ അവസാന ഘട്ടമാണ് ഭാഷോത്സവത്തിൽ വിദ്യാലയവും പൊതുസമൂഹവും കണ്ടത്. ജില്ലാ പഞ്ചായത്തംഗം ശ്രീ ഭഗത് സാറും ഹെഡ്മിസ്ട്രസ് ശ്രീമതി സുഖി ടീച്ചറും ചേർന്ന് കുട്ടികളുടെ സംയുക്ത ഡയറി പ്രകാശന കർമ്മം നിർവഹിച്ചു. കൂടാതെ രണ്ട് പത്രങ്ങളുടെ പ്രകാശനവും തദവസരത്തിൽ നടത്തുകയുണ്ടായി. അധ്യാപകനായ പ്രിൻസ് ലാൽ പി സി ആശംസകൾ അറിയിച്ചു. എസ് ആർ ജി കൺവീനർ ശ്രീമതി ബിനി ടീച്ചർ കൃതജ്ഞത അറിയിച്ചു. തുടർന്ന് കുരുന്നുകളുടെ വിവിധ കലാപരിപാടികൾ നടത്തുകയുണ്ടായി.

കരനെൽ കൃഷി

നെല്ല് വിളയുന്നത് പാടത്താണ്. ഇത് ഒരു പൊതുവായ ധാരണയാണ്. എന്നാൽ പാടമില്ലാത്ത ജനവിഭാഗങ്ങൾക്കായി ചിലയിനം കര നെൽവിത്തുകളും പ്രകൃതി ഒരുക്കി വെച്ചിട്ടുണ്ട് എന്ന വിവരം അധികം ആർക്കും അറിവു ണ്ടാകില്ല . ജനസംഖ്യാ വർദ്ധനവു മൂലം പാടങ്ങൾ നികത്ത പ്പെടുകയും നെൽകൃഷി അന്യമാകുകയും ചെയ്തു വരുന്ന, അതീവ സങ്കീർണമായ ഭക്ഷ്യ സുരക്ഷാ ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തിൽ സമൂഹത്തിൻ്റെ ശ്രദ്ധ കര നെൽകൃഷിയിലേക്ക് ക്ഷണിക്കുക അതോടൊപ്പം പുതുതലമുറയെ കാർഷികവൃത്തി, ഭക്ഷ്യ സുരക്ഷ , ആരോഗ്യജീവനം ജൈവകൃഷി തുടങ്ങിയ മേഖലകളിൽ നേരനുഭവം നൽകുക എന്ന മഹത്തരമായ ലക്ഷ്യം മുന്നിൽ കണ്ടുകൊണ്ടാണ് കരനെൽ കൃഷി പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഏറ്റെടുക്കുവാൻ തീരുമാനിച്ചത്

നിലമൊരുക്കൽ

ഏത് കൃഷിക്കും അതിനു യോജിച്ച രീതിയിൽ മണ്ണൊരുക്കേണ്ടതുണ്ട്. കരനെല്ലിനെ സംബന്ധിച്ച് പാടത്തല്ല ഈ മണ്ണൊരുക്കം എന്നൊരു വ്യത്യസ്തത ഉണ്ട് . മണ്ണ് നന്നായി കിളച്ച് കളകളും മാലിന്യങ്ങളും നീക്കി ചാണകം ചാരം എന്നിവ ചേർക്കുകയാണ് ആദ്യം ചെയ്തത്. ഒരാഴ്ച കഴിഞ്ഞ് വീണ്ടും നല്ലവണ്ണം കിളച്ച് വിത്ത് വിതയ്ക്കുന്നതിന് പാകമാക്കി ഒരുക്കുകയായിരുന്നു.

വിത്ത്

സ്വർണ്ണപ്രഭ എന്നയിനം കരനെൽ വിത്താണ് കൃഷിക്ക് വേണ്ടി തിരഞ്ഞെടുത്തത്

വിത്തൊരുക്കം

മികച്ചയിനം വിത്ത് തിരഞ്ഞെടുത്ത് ചാണകം, ലേശം മണ്ണ്, ഒരല്പം ചുണ്ണാമ്പ് എന്നിവ ചേർത്ത മിശ്രിതത്തിൽ വെള്ളത്തിൽ കുതിരാനായി ഒരു ദിവസം വിത്തിന് സൂക്ഷിക്കുന്നു. ശേഷം നെൽ വിത്തിനെ തോർത്തിൽ കിഴികെട്ടി 12 മണിക്കൂർ സൂക്ഷിക്കുന്നു. ക്ലാസ്സ്‌ തല പ്രവർത്തനങ്ങൾ

ക്ലാസ്സ്‌ തല പ്രവർത്തന റിപ്പോർട്ട് ക്ലാസ്സിലെ താരങ്ങൾ
ക്ലാസ്  : 3 എ

ക്ലാസ് ടീച്ചർ : ബിനി ടീച്ചർ
2023-24 അധ്യായന വർഷം ജൂൺ 1 ന് ആരംഭിച്ചു. ക്ലാസ്സിൽ 33 കുട്ടികൾ ഉണ്ടായിരിന്നു. പ്രതേക പരിഗണന അർഹിക്കുന്ന 2 കുട്ടികളും. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന 5 കുട്ടികളും ക്ലാസ്സിൽ ഉണ്ടായിരുന്നു. ബാക്കി കുട്ടികൾ അക്ഷരങ്ങൾ ഉറച്ചവർ ആയിരുന്നു. ഈ വർഷം എല്ലാ ദിനാ ചരണങ്ങളും ക്ലാസ്സ്‌ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി ധാരാളം വിജ്ഞാനപ്രദമായ പ്രവർത്തനങ്ങൾ നൽകി. കൂടാതെ GK FEST, QUIZ.... ധാരാളം പ്രവർത്തനങ്ങളിലൂടെയും കടന്നുപോയി. പഠന പ്രവർത്തനങ്ങൾ നിരന്തരം വിലയിരുത്തി. പഠന വിടവുകൾക്ക് പരിഹാരം നൽകി. പ്രതേക പരിഗണന നൽകേണ്ട കുട്ടികൾക്ക് നിലവിലെ അവസ്ഥകളിൽനിന്നും മാറ്റങ്ങൾ ഉണ്ടായി. എല്ലാ ആഴ്ചയും കുട്ടികൾ കഥ, കവിത എന്നിവ എഴുതി വരുമായിരുന്നു.. മാസത്തിൽ ഒരു ദിവസം പരീക്ഷണങ്ങൾ നടത്തി. പത്രവർത്ത, പൊതുവിജ്ഞാനം, ഡയറി എല്ലാ ദിവസവും എഴുതി. അങ്ങനെ ധാരാളം പ്രവർത്തനങ്ങളിൽ ഏർപെട്ടു.കൂടാതെ സ്കൂളിലെ എല്ലാ ആഘോഷങ്ങളിലും പൂർണ്ണ പങ്കാളിത്തം ഉണ്ടായിരുന്നു.രക്ഷിതാക്കളുടെ യോ ഗം എല്ലാ മാസവും എണ്ണം നടന്നു 85% രക്ഷിതാക്കൾ പങ്കെടുത്തു.. വാർഷിക പരീക്ഷ എല്ലാകുട്ടികളും എഴുതി.. ഇപ്പോൾ അവധിക്കാല പ്രവർത്തനങ്ങൾ നൽകി വരുന്നു.

ഗാന്ധി quizfestil Arshina Althaf 3 A മൂന്നാം സ്ഥാനം കരസ്തമാക്കി, കലാ മത്സരങ്ങളിലും കുട്ടികൾ മികവ് തെളിയിച്ചു. Shahemme Ahammed kannada റെസിറ്റേഷൻ A grade കരസ്തമാക്കി..