ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രകൃതിയായ അമ്മ

പ്രകൃതിയായ അമ്മ

പ്രകൃതി നീ എത്ര സുന്ദരിയായിരുന്നു? കവികൾ നിന്നെ വർണിച്ചിരുന്നു . മലയും, കാടുകളും,അരുവികളും, മൃഗങ്ങളും,പക്ഷികളും കുളിര് ഉള്ള പ്രകൃതി അല്ലെ സുന്ദരി. നീ വിരൂപയായതെങ്ങനെ? കളകള ശബ്ദങ്ങൾ ഉണ്ടാക്കിയിരുന്ന നദികളെ ഈ മനുഷ്യർ വറ്റിച്ചില്ലേ? നിന്നിൽ വിതറി കിടന്നിരുന്ന പച്ചപ്പിനെ ഈ മനുഷ്യർ തകർത്തില്ലേ? എന്നിട്ടും മനുഷ്യരുടെ ക്രൂരത തീർന്നില്ല. നിന്നെ കൊല്ലുന്തോറും മനുഷ്യനും മരിക്കുമെന്ന് അവർക്ക് അറിയില്ലേ ? എന്നിട്ടും എന്തിനാണ് ഈ പാപം അവർ നിന്നോട് ചെയ്യുന്നത് ? പ്രകൃതി ആയ നീ അമ്മയാണ്. ഈ അമ്മയെ ആണ് അവർ നശിപ്പിക്കുന്നത്. മരങ്ങളെ മുറിച്ചാൽ ജീവശ്വാസമില്ല. വൃക്ഷങ്ങൾ ഇല്ലെങ്കിൽ മഴയുമില്ല. വരൾച്ച വന്നാൽ ആഹാരവും ഇല്ല. നീ ഇല്ലെങ്കിൽ ഞങ്ങളും ഇല്ല. മനുഷ്യാ, നീ സ്വന്തം അമ്മയെ കൊല്ലുന്നതെന്തിന് ?


കൃപ എ എസ്
6 F ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം