ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പരിസ്ഥിതി

പരിസ്ഥിതി

എല്ലാവർക്കും ആവശ്യമായ എല്ലാം പ്രകൃതിയിൽ ഉണ്ട് അത്യാഗ്രഹ ത്തിനുള്ള ഇല്ല- ഗാന്ധിജി

ഇപ്പോൾ ലോകം വളരെ വലിയ പാരിസ്ഥിതിക പ്രശ്നത്തിലാണ്. പുഴ മലിനമാക്കുക മരങ്ങൾ വെട്ടി മരുഭൂമിക്ക് വഴിയൊരുക്കുക വനനശീകരണം എന്നിവ നമ്മൾ പത്രങ്ങളിലൊക്കെ വായിച്ചിട്ടുണ്ടാകും. അതിനെതിരെ എല്ലാവരും പ്രതികരിക്കുന്നു ഉണ്ടെങ്കിലും ലോകം പാരിസ്ഥിതിക പ്രശ്നത്തിൽ കുടുങ്ങിക്കിടക്കുകയാണ്. ആഗോളതാപനം മൂലം കാലാവസ്ഥ മാറ്റവും സംഭവിക്കുന്നുണ്ട്. 2018ലെ 2019 ലും കേരളത്തിൽ നടന്ന നടന്ന പ്രളയം വെള്ളപ്പൊക്കവും ആയി ബന്ധപ്പെട്ടതാണ്. നൂറുകണക്കിന് മനുഷ്യരുടെ ജീവനെടുത്ത പ്രളയത്തിൽ നിന്നും ഇതുവരെ നമ്മൾ കര കയറിയിട്ടില്ല. നമ്മൾ ജീവിക്കുന്ന ചുറ്റുപാടിനെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയാണ്. വനം നശിച്ചാലും പുഴയിൽ ഇല്ലാതെ ആയാലും ഞങ്ങൾക്കൊന്നും ഇല്ല, എന്ന് വിചാരിക്കുന്നവർ ആ വിചാരം മാറ്റേണ്ടതാണ്. അടുത്ത കാരണം അടുത്ത ഇവിടെ താമസിക്കണ. പരിസ്ഥിതി വിനാശം വരുത്തുന്ന പ്രവർത്തനങ്ങൾ നമുക്ക് ഇനി വേണ്ട എന്ന തിരിച്ചറിവുണ്ടായാൽ നമുക്ക് ഈ പ്രശ്നങ്ങളിൽ നിന്നും രക്ഷ നേടാൻ സാധിക്കൂ. പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനം മതി നമുക്കിനി.

ആ൯ നീലാജ്‍ഞന ദേവകി
5 G ഗവൺമെൻറ് ഗേൾസ് എച് എസ് എസ് കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - PRIYA തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം