ഗവൺമെന്റ് എച്ച്. എസ്. എസ്. തോന്നയ്ക്കൽ/അക്ഷരവൃക്ഷം/നമുക്ക് തടയാം ഈ മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
 നമുക്ക് തടയാം ഈ മഹാമാരിയെ    

………. ഇന്ന് നമ്മൾ നേരിടുന്ന പ്രതിസന്ധികൾക്ക് കാരണം കൊറോണ എന്നാ മഹാവ്യാധി ആണ്. നമ്മളിൽ പൂരിഭാഗം ആൾക്കാരും ആരോഗ്യത്തിനേക്കാൾ ജോലിക്ക് പ്രാധാന്യം കൊടുക്കുന്നവരാണ്. എന്നാൽ ഈ കൊറോണ കാലത്ത് നമ്മൾ ശുചിത്വവും മറ്റും ശീലമാക്കിക്കഴിഞ്ഞിരിക്കുന്നു. ആരോഗ്യം ഉണ്ടെങ്കിൽ മാത്രമേ നമുക്ക് എന്തും വെട്ടിപിടിക്കാനാകൂ എന്ന് നമ്മൾ ഓർക്കാറില്ല. രോഗങ്ങളെ തടയാൻ നമുക്ക് വേണ്ടത് ശുചിത്വവും രോഗപ്രതിരോദശേഷിയുമാണ്. രോഗങ്ങളെ തടയാൻ നമ്മുടെ ശരീരത്തുതന്നെ ഒരു സംവിധാനമുണ്ട്. ആ രോഗപ്രധിരോധശേഷിയെ വര്ധിപ്പിക്കുന്നതിലൂടെ നമുക്ക് രോഗങ്ങളിൽ നിന്ന് കരകയറാൻ പറ്റും.
ഒരു പനിവന്നാൽ ഉടനെ നമ്മൾ മരുന്നുവാങ്ങിക്കഴിക്കും. എന്നാൽ ഇത് ശരിയായ പ്രവണതയല്ല. പനി മറ്റേതെങ്കിലും രോഗങ്ങളുടെ ലക്ഷണമാകാം. അത് മനസ്സിലാക്കി രണ്ട് ദിവസത്തിനുള്ളിൽ പനി ഭേദം ആയില്ലെങ്കിൽ നാം വൈദ്യ സഹായം തേടണം.
രോഗം തടയാൻ ഉള്ള മറ്റൊരു ഉപാധിയാണ് പ്രതിരോധ കുത്തിവയ്പ്പ്. നിർഭാഗ്യവശാൽ കൊറോണക്ക് ഉള്ള കുത്തിവയ്പ്പ് ഇതുവരെ കണ്ടെത്താൻ നമുക്ക് ആയിട്ടില്ല. ആദ്യമായി വസൂരി എന്നാ രോഗത്തിന് ആണ് പ്രതിരോധ കുത്തിവയ്പ്പ് കണ്ട് പിടിച്ചത്.
പ്രതിരോധശേഷി വർധിപ്പിക്കാനുള്ള മാർഗങ്ങൾ :
• പുകവലി അരുത്.
• ധാരാളം പഴങ്ങളും പച്ചക്കറികളും കഴിക്കണം.
• സ്ഥിരമായി വ്യായാമം ചെയ്യണം.
• നന്നായി ഉറങ്ങണം
മദ്യം ഉപേക്ഷിക്കണം.
രോഗപ്രധിരോധത്തോടൊപ്പം ശുചിത്വവും നമുക്ക് ആവശ്യമാണ്‌.
കൃത്യമായ ഇടവേളകളിൽ കൈകൾ നന്നായി കഴുകണം.
ഇന്ന് ഭയമില്ല മറിച് എന്തും നേരിടാനുള്ള ധൈര്യമാണ് വേണ്ടത്.
ലോകം മുഴുവൻ പടർന്നു പിടിച്ചിരിക്കുന്ന ഈ മഹാമാരിക്കെതിരെ നമുക്ക് പോരാടാം…

അമൃത രാധാകൃഷ്ണൻ
10E ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 14/ 02/ 2022 >> രചനാവിഭാഗം - ലേഖനം