ഗവൺമെന്റ് എച്ച്. എസ്. എസ് തൊളിക്കോട്/വിദ്യാരംഗം
(ഗവൺമെൻറ്, എച്ച്.എസ്. എസ് തൊളിക്കോട്/വിദ്യാരംഗം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
2022-23 വരെ | 2023-24 | 2024-25 |
വിദ്യാർത്ഥികളിൽ സർഗ്ഗശേഷി പരിപോഷിപ്പിക്കുക, ഭാഷാ നൈപുണ്യം വർധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ചു നടപ്പാക്കുന്ന പദ്ധതിയാണ് വിദ്യാരംഗം കലാസാഹിത്യവേദി . വായനാദിനാചരണവും വായനാവാരവും ആചരിക്കുക, വായനാമത്സരം നടത്തുക, നല്ല വായനക്കാരെ തെരഞ്ഞെടുക്കുക, വായനയുടെ പ്രാധാന്യം ഉൾക്കൊളളുന്ന പ്രബന്ധമത്സരം, പ്രഭാഷണങ്ങൾ എന്നിവ സംഘടിപ്പിക്കുക, തുടങ്ങിയവ വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളാണ്.ജൂൺ 19 മുതൽ വായനാവാരാഘോഷവും എല്ലാ വർഷവും സംഘടിപ്പിച്ചുവരുന്നു.