ഗവൺമെന്റ് എച്ച്. എസ്. എസ്. കുളത്തൂർ/ഗ്രന്ഥശാല
(ഗവൺമെൻറ്, എച്ച്.എസ്. എസ് കുളത്തൂർ/ഗ്രന്ഥശാല എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾ ലൈബ്രറിയിൽ 8000 പുസ്തകങ്ങളുണ്ട്. ഓരോ വിഭാഗങ്ങളായി പ്രത്യേകം ഇനം തിരിച്ച് വിഷയക്രമത്തിൽ സജ്ജീകരിച്ചിരിക്കുന്നു. റഫറൻസ് വിഭാഗത്തിനായി പുസ്തകങ്ങൾ പ്രത്യേകം ഒരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും സ്കൂൾ പ്രവൃത്തി സമയങ്ങളിൽ ലൈബ്രറി പ്രവർത്തനം നടക്കുന്നു.ഓരോ ക്ലാസ്സിൽ നിന്നും കുട്ടികളെ പുസ്തക വിതരണത്തിനായി തെരഞ്ഞെടുത്തിട്ടുണ്ട്. കുട്ടികൾ ആവശ്യപ്പെടുന്ന പുസ്തകങ്ങളാണ് നൽകുന്നത്. ആനുകാലിക പ്രസിദ്ധീകരണങ്ങളായ വിദ്യാരംഗം, തളിര്,ബാലരമ,ബാലരമഡൈജസ്റ്റ്,പുരാണചിത്രകഥ,ശാസ്ത്രകേരളം,പത്രം എന്നിവ ലൈബ്രറിയിൽ കുട്ടികൾക്ക് ലഭിക്കുന്നു. 2019 ജൂൺ 19 ന് ക്ലാസ് ലൈബ്രറികൾ പ്രവർത്തനം ആരംഭിച്ചു.