ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


സയൻസ് ക്ലബ്
വീണ എസ് സയൻസ് ക്ലബ് കൺവീനർ

ശാസ്ത്രവും പരീക്ഷണവും

വിക്ടേഴ്‌സ് ചാനലിന്റെ ശാസ്ത്രവും പരീക്ഷണവും എന്ന പ്രോഗ്രാമിലേക്കായി 9 ആം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികൾ രസതന്ത്രത്തിലെ അലോഹസംയുക്തങ്ങൾ എന്ന പാoത്തിലെ ഹൈഡ്രജൻ ക്ലോറൈഡ് വാതകത്തിന്റെ പരീക്ഷണശാലയിലെ നിർമ്മാണം ,വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,സിങ്ക് സോഡിയം ഹൈഡ്രോക്‌സൈഡ് ,കാൽസിയം കാർബണെറ്റ് എന്നിവയുമായുള്ള ഹൈഡ്രോക്ലോറിക് ആസിഡിന്റെ പ്രവർത്തനം ,ക്ലോറൈഡ് ലവണങ്ങൾ തിരിച്ചറിയുന്ന വിധം തുടങ്ങിയ പ്രവർത്തനങ്ങൾ ശ്രീശങ്കർ പി ബി എന്നിവർ അവതരിപ്പിച്ചു .മറ്റൊരു അലോഹസംയുക്തമായ അമോണിയയുടെ ക്ലാസ് റൂം നിർമ്മാണം ,ലബോറട്ടറി നിർമ്മാണം ,അമോണിയ വാതകം ഉപയോഗിച്ചുള്ള ജലധാര പരീക്ഷണം ,അമോണിയയും ഹൈഡ്രോക്ലോറിക് ആസിഡും താതമ്മിലുള്ള പ്രവർത്തനം ,അമോണിയ ലെവണങ്ങളെ തിരിച്ചറിയുന്ന വിധം മുതലായ പരീക്ഷണങ്ങൾ സ്നേഹ എം എസ് അവതരിപ്പിച്ചു പരീക്ഷണശാലയിൽ നൈട്രിക് ആസിഡിന്റെ നിർമ്മാണവും പ്രത്യേകതകളൂം ആദിത്യ വി എൽ അവതരിപ്പിച്ചു

ശാസ്ത്രവും പരീക്ഷണവും-പരീക്ഷണങ്ങളുടെ സംപ്രേക്ഷണം

സി.വി.രാമൻ ദിനത്തിൽ വിക്ടേഴ്സ് ചാനലിൽ 'ശാസ്ത്രവും പരീക്ഷണവും' എന്ന പരിപാടിയിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ കൊച്ചു ശാസ്ത്രജ്ഞൻമാരുടെ പരീക്ഷണങ്ങളുടെ സംപ്രേക്ഷണം

ശാസ്ത്രപരീക്ഷണങ്ങൾ

https://www.facebook.com/100008622974445/videos/2463246457306096

വെർട്ടിക്കൽ ഗാർഡനും ഔഷധ സസ്യ തോട്ടവും

സ്കൂളിലെ പ്രവേശന കവാടത്തിന്റെ വലതുഭാഗത്തായി മനോഹരമായ ഒരു വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചിട്ടുണ്ട്.സ്കൂളിലെ സ്ഥലപരിമിതി മറികടക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് വെർട്ടിക്കൽ ഗാർഡൻ നിർമ്മിച്ചത് .ഏകദേശം 300 ഓളം സസ്യങ്ങളാണ് ഈ വെർട്ടിക്കൽ ഗാർഡനിൽ നട്ടു വളർത്തുന്നത് .സ്കൂളിലെ കുട്ടികളാണ് ഈ സസ്യങ്ങളെ പരിപാലിക്കുന്നത്.കൂടാതെ 50 ഓളം അപൂർവ ഔഷധ സസ്യങ്ങൾ ഉൾപ്പെടുന്ന ഒരു ഔഷധ സസ്യ തോട്ടവും സ്കൂൾ ഉദ്യാനത്തിലുണ്ട് ഇതിൽ കരളകം, ഇരു വേലി ,കേശ വർദ്ധിനി, സമുദ്രപ്പച്ച,പഴുതാര വല്ലീ ,ചതുര മുല്ല,ചിലന്തിപ്പച്ചില, സർവ്വസുഗന്ധി ,വേമ്പാട ,ചുവന്നകടലാടി,ചിന്നി,വെള്ളനൊച്ചി,വിഷപ്പച്ചില,മഞ്ചട്ടി,ചെമ്മുള്ളി ,കാട്ടു പിച്ചി,വയോള ,വിഷ്ണുക്രാന്തി,അമുക്കുരം,നൊച്ചി ,സർപ്പഗന്ധി ,വെള്ളക്കൊടുവേലി ,വാതം കൊല്ലി ,വെളുത്തുള്ളി വള്ളി ,വയമ്പ്,മുത്തങ്ങ,മുറികൂടി,മുക്കുറ്റി, മഷിത്തണ്ട്,കുടങ്ങൽ,കിരിയാത്ത് ,കറുക,ഉഴിഞ്ഞ,തുമ്പ,തഴുതാമ,പുളിയാറില,രാമച്ചം,പനിക്കൂർക്ക,കീഴാർനെല്ലി ,ഞൊട്ടാഞൊടിയൻ ,നന്ത്യാർവട്ടം ,കല്ലുരുക്കി ,കറ്റാർ വാഴ,ചങ്ങലം പരണ്ട ,ചെറുപൂള,പൂവാംകുരുന്നൽ ,ശംഖു പുഷ്പം ,നറുനീണ്ടി,കയ്യോന്നി,രക്തനെല്ലി ,ഓരിലത്താമര ,ശവംനാറി,നിലപ്പന, നീലക്കൊടുവേലി,ബ്രഹ്മി, മുയൽചെവിയൻ ,ആനച്ചുവടി,മുറികൂടി, പാടത്താളി,കുപ്പമേനി,തിപ്പലി ,യശങ്ക് ,ശീതളപ്പച്ച ,ചെണ്ടുമല്ലി മുതലായ സസ്യങ്ങൾ ഉൾപ്പെടുന്നു. പൂച്ച തുളസി,അഗസ്തി തുളസി,ലക്ഷ്മി തുളസി,ലെമൺ തുളസി,അയമോദക തുളസി,പുതിന തുളസി,ചക്കര തുളസി,രാമ തുളസി,ഭസ്മ തുളസി,ശിവതുളസി ,വിക്സ് തുളസി,കൃഷ്ണ തുളസി ,കർപ്പൂര തുളസി എന്നിങ്ങനെ അപൂർവയിനം തുളസിച്ചെടികളുടെ വലിയ ശേഖരം തന്നെ ഔഷധ സസ്യ തോട്ടത്തിലുണ്ട്

വെർട്ടിക്കൽഗാർഡൻ
വെർട്ടിക്കൽഗാർഡൻ..........

ജൈവവൈവിധ്യ കോൺഗ്രസ്

കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി ജില്ലാതല മത്സരങ്ങൾ സംഘടിപ്പിച്ചു. അവനവഞ്ചേരി സ്‌കൂളിലെ വിദ്യാർത്ഥികളും കോൺഗ്രസ്സിൽ പങ്കെടുത്തു. കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റേയും പൊതുവിദ്യാഭ്യാസ വകുപ്പിന്റേയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കുട്ടികളുടെ 11-ാമത് ജൈവവൈവിധ്യ കോൺഗ്രസിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണ മത്സരം സംഘടിപ്പിച്ചു. ചാല ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന പരിപാടി ഹയർ സെക്കന്ററി റീജിയണൽഡെപ്യൂട്ടി ഡയറക്ടർ ഇ.എസ്.നാരായണി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ ഉപ ഡയറക്ടർ സി.എൻ.തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അംഗം ഡോ.ടി.എസ്.സ്വപ്ന, സീനിയർ പ്രോഗ്രാം കോ-ഓർഡിനേറ്റർ ഡോ.കെ.ജി.അജിത്കുമാർ എന്നിവർ പങ്കെടുത്തു. ജൂനിയർ വിഭാഗത്തിൽ വെഞ്ഞാറമൂട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ ബി.ഗായത്രി, ബി.എസ്.അശ്വിൻ എന്നിവർ ഒന്നാം സ്ഥാനവും, നെടുമങ്ങാട് ദർശന ഹയർ സെക്കന്ററി സ്കൂളിലെ അനന്തനാരായണൻ, അഭിനന്ദ് ജി.രാജേഷ് എന്നിവർ രണ്ടാം സ്ഥാനവും, നരുവാമൂട് ചിൻമയ വിദ്യാലയത്തിലെ രുദ്ര നായർ, ദേവനാരായണൻ എന്നിവർ മൂന്നാം സ്ഥാനവും നേടി. സീനിയർ വിഭാഗത്തിൽ മുക്കോലക്കൽ സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിലെ എ.ജെ.ആർച്ച, എസ്.എസ്.വർഷ എന്നിവർ ഒന്നാം സ്ഥാനവും, കോട്ടൺഹിൽ ഗവ.ഗേൾസ് ഹയർസെക്കന്ററി സ്കൂളിലെ എസ്.ആർ.ശ്രുതിലയ എന്നിവർ രണ്ടാം സ്ഥാനവും, വട്ടപ്പാറ ലൂർദ് മൗണ്ട് ഹയർസെക്കന്ററി സ്കൂളിലെ എൽ.ആർ.ആർഷാ ലാൽ മൂന്നാം സ്ഥാനവും നേടി.സംസ്ഥാനതല ജൈവവൈവിധ്യ കോൺഗ്രസ് ജനുവരി 26,27,28 തീയതികളിൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിൽ നടന്നു.

ജൈവ വൈവിധ്യ കോൺഗ്രസ്
ജൈവ വൈവിധ്യ കോൺഗ്രസ് ..മികച്ച വിജയം

----


ഒരു ജൈവവൈവിധ്യ ഉദ്യാനം

സ്കൂൾ ഒരു ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുകയെന്നതാണ് നമ്മുടെ ക്ലബ്ബിന്റെ ഏറ്റവും പ്രധാന ഉദ്ദേശ്യമായി കണക്കാക്കുന്നത് . സ്കൂൾ ജൈവവൈവിധ്യ രെജിസ്റ്റർ തയ്യാറാക്കി . ശലഭ ഉദ്യാനം , ഔഷധസസ്സ്യത്തോട്ടം ഇവയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. ശാസ്ത്രദിനാചരണങ്ങൾ, അവയോടു ബന്ധപ്പെട്ട ക്വിസ് , സെമിനാർ, പോസ്റ്റർ /കൊളാഷ് മൽസരങ്ങൾ ഇവ മുറപോലെ നടത്തിവരുന്നു. കുട്ടികൾ പ്രൊജക്റ്റ് വർക്കുകൾ ,ശാസ്ത്രമേള തുടങ്ങിയവയ്ക്കു വേണ്ടി തയ്യാറെടുക്കുന്നു. സി വി രാമൻ ദിനത്തോടനുബന്ധിച്ചു ഡോക്യുമെന്ററി പ്രദർശനം ,രാമൻ പ്രഭാവത്തെ കുറിച്ച് അധ്യാപകരുടെ ക്ലാസുകൾ ഇവ നടത്തി . ഗ്രീൻ ഷവേഴ്സ്എന്ന പേരിൽ പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കുവേണ്ടി ഒരു ഗ്രൂപ്പ് നിർമ്മിച്ചു. ജിവവൈവിധ്യസംരക്ഷണത്തെക്കുറിച്ചു ബോധവൽക്കരിക്കുവാൻ കുട്ടികൾ നാടകം തയ്യാറാക്കി. വിക്‌ടേഴ്‌സ് ചാനലിൽ കുട്ടികൾ ശാസ്ത്ര പരീക്ഷണങ്ങൾ അവതരിപ്പിച്ചു.

ശാസ്ത്രമേള @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

പരിസ്ഥിതിദിനാചരണപ്രശ്നോത്തരി

ഗവ.എച്ച്.എസ്.അവനവഞ്ചേരി: അവനവഞ്ചേരി ഗവണ്മന്റ് ഹൈസ്കൂളിൽ ലോക പരിസ്ഥിതിദിനാചരണത്തിന്റെ ഭാഗമായി സ്കൂൾ ശാസ്ത്രക്ലബ്ബ് പ്രശ്നോത്തരി നടത്തി.ഹൈസ്കൂൾ വിഭാഗത്തിൽ അഭിഷേക്എം.നായർ (10 ഡി), ഹരികൃഷ്ണൻ (10 ഇ) എന്നിവർ ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കി. യു.പി. വിഭാഗത്തിൽ എസ്. ആർ.ജി. കൺവീനർ (യു.പി.) ശ്രീമതി സുജാറാണിയുടെ നേതൃത്വത്തിൽ നടന്ന പ്രശ്നോത്തരിയിൽ അദ്വൈത് പി. (6 സി) ഒന്നാസ്ഥാനവും മുഫീദ (5 ഇ) രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പ്രോജക്ട് അവതരണം

ദേശീയ ബാലശാസ്ത്ര കോൺഗ്രസിന്റെ തിരുവനന്തപുരം ജില്ലാതല പ്രോജക്ട് അവതരണം @ ശാസ്ത്ര ഭവൻ, പട്ടം, തിരുവനന്തപുരം. അവനവഞ്ചേരി ഗവ.ഹൈസ്കൂളിന്റെ പ്രതിനിധീകരിച്ച് എം.ആർ.സാന്ദ്ര, ശിശിര എസ്.ഷൈജു എന്നിവർ പ്രോജക്ട് അവതരിപ്പിക്കുന്നു.

പ്രോജക്ട് അവതരണം

ഓസോൺ ദിനാചരണപ്രശ്നോത്തരി മൽസരം

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഓസോൺ ദിനാചരണവുമായി ബന്ധപ്പെട്ട് നടത്തിയ പ്രശ്നോത്തരി മൽസരത്തിൽ വിജയികൾ

ഓസോൺ ദിനാചരണപ്രശ്നോത്തരി മൽസരത്തിൽ വിജയികൾ

പരിസ്ഥിതിദിന പ്രവർത്തനങ്ങൾ

പരിസ്ഥി ദിനത്തോടനുബന്ധിചു കുട്ടികൾക്ക് വൃക്ഷതൈകൾ വിതരണം ചെയ്തു .പരിസ്ഥിതിദിന ക്വിസ്സ് മത്സരം നടത്തിയതിൽ ആരതി എം ജെ (8 ജി )ഒന്നാം സ്ഥാനവു ,എം അൽ ആമേൻ (8 ബി )രണ്ടാം സ്ഥാനവും നേടി ."മലിനീകരണം -കാരണങ്ങളും വെല്ലുവിളികളും "എന്ന വിഷയത്തെ ആസ്‌പദമാക്കി ഒരു സെമിനാർ മത്സരം നടത്തിയതിൽ ആരതി എം ജെ ഒന്നാം സ്ഥാനം നേടി . ഈ വിഷയത്തിൽ തന്നെ പെന്സില് ദ്രവിങ് മത്സരം നടത്തിയതിൽ ജുബിൻ ജെ എസ് (9 സി )ഒന്നാം സ്ഥാനവും ,വിഗ്നേഷ് എ ആർ (10 ഇ) രണ്ടാം സ്ഥാനവും നേടി .മലിനീകരണം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വിദ്യാർത്ഥികൾക്കു ജയശ്രീ ടീച്ചറിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തി മലിനീകരണം തടയുന്നതിന്റെ ആവശ്യകത വ്യക്തമാക്കുന്ന വീഡിയോ ക്ലിപ്പ് ക്ലാസ് തലത്തിൽ പ്രദർശിപ്പിച്ചു .പ്രകാശ മലിനീകരണത്തെക്കുറിച്ചു ഷീന ടീച്ചർ ക്ലാസ് എടുത്തു .പരിസരമലിനീകരണത്തിനെതിരെ അവബോധം ഉണ്ടാക്കുന്നതിനായി "ഒരുമിക്കാം പ്രകൃതിക്കായി "എന്ന ശാസ്ത്രനാടകം അവതരിപ്പിച്ചു .8 എ ക്ലാസ്സിലെ കുട്ടികളാണ് നാടകം അവതരിപ്പിച്ചത് .പ്രകൃതി സംരക്ഷണത്തെക്കുറിച്ചു അവബോധം ഉണ്ടാക്കുന്നതിനായി "ലിസൻ ടു ദി മൗണ്ടൻ" എന്ന നാടകം അവതരിപ്പിച്ചു

പോസ്റ്റർ നിർമ്മാണം -പരിസ്ഥിതി ദിനം

പോസ്റ്റർ നിർമ്മാണം -പരിസ്ഥിതി ദിനം
പോസ്റ്റർ നിർമ്മാണം -പരിസ്ഥിതി ദിനം

സീ ടർട്ടിൽ ഡേ ദിനാചരണം (ജൂൺ 16 )

സീ ടർട്ടിൽ ഡേ ദിനാചരണതോടനുബന്ധിച്ചു ഒരു പെയിന്റിംഗ് കോമ്പറ്റിഷൻ നടത്തി .പ്ലാസ്റ്റിക് മാലിന്യങ്ങൾ സമുദ്രത്തിൽ നിക്ഷേപിക്കുന്നത് മൂലം ആമകൾ ഉൾപ്പെടെയുള്ള സമുദ്ര ആവാസ വ്യവസ്ഥയിലെ ജന്തുക്കൾ നേരിടുന്ന വെല്ലുവിളികൾ കുട്ടികൾ വരച്ചു കാട്ടി .ഈ മത്സത്തിൽ അമൽ ദേവ് (8 ജി )ഒന്നാം സ്ഥാനവും ജുബിൻ ജെ എസ്സ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ലഹരി വിരുദ്ധ ദിനാചരണം (ജൂൺ 30 )

ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചു നടത്തിയ പെൻസിൽഡ്രായിങ് മത്സരത്തിൽ അലൻ എ (10 ഇ )ഒന്നാം സ്ഥാനവും അഭിൻ ബി അനിൽ (8 ഇ )രണ്ടാം സ്ഥാനവും കരസ്ഥമാക്കി

ചിത്രരചന മത്സരം
ചിത്രരചന മത്സരം

ശാസ്ത്ര ശിൽപശാല -UP

7-ാം ക്ലാസ്സിലെ 1ാം യൂണിറ്റിലെ budding ,grafting layerig 7-ാം ക്ലാസ്സിലെഎല്ലാകുട്ടികൾക്കുംനേരനുഭവമായി മാറി പാഠഭാഗത്തിലെ കാര്യങ്ങൾ പ്രായോഗികതലത്തിൽ കൊണ്ടുവന്നതിന്റെ സന്തോഷത്തിലാണ് കുട്ടികൾ ...കൊല്ലം കുമാർ നഴ്സറിയിലെ Mr ജിതേഷും സംഘവും ആണ് ശില്പശാല നയിച്ചത് .UP യിലെ മറ്റു സ്റ്റാൻഡേർഡിലെ കൂട്ടുകാർക്ക്‌ വരും വർ ഷങ്ങളിലേക്കുള്ള പ്രേചോദനമായിമാറി ശില്പശാല .തങ്ങൾക്ക് ലഭിച്ച അറിവുകൾ തുടർന്നും പ്രയോഗികമാക്കും എന്നാണ് കുട്ടികൾ പ്രതികരിച്ചത്‌ .സ്കൂളും വീടും ഹരിതാഭമാക്കാൻ തങ്ങൾക്ക് കിട്ടിയ അറിവ് പ്രയോജനപ്പെടുത്തും എന്ന് കുട്ടികൾ പ്രതികരിച്ചു

ശാസ്ത്ര ശിൽപശാല -UP
ശാസ്ത്ര ശിൽപശാല -UP
ശാസ്ത്ര ശിൽപശാല -UP