ഗവൺമെൻറ്, എച്ച്.എസ്. അവനവൻചേരി/ആനിമൽ ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


കോഴിമുട്ട_വിപ്ലവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സ്കൂൾ ഉച്ചഭക്ഷണത്തിനാവശ്യമായ കോഴിമുട്ട സംഭാവന ചെയ്തു. മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ ക്ലബിലെ അംഗങ്ങളായ 80 കുട്ടികൾക്ക് അഞ്ച് കോഴിക്കുഞ്ഞുങ്ങളെ വീതം നൽകിയിരുന്നു. നന്നായി പരിപാലിച്ചു വളർത്തിയ ആ കോഴികൾ മുട്ടയിട്ടു തുടങ്ങിയപ്പോൾ സ്കൂളിലെ മുഴുവൻ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കണമെന്ന ക്ലബംഗങ്ങളുടെ ചിന്തയാണ് ഇങ്ങനെയൊരു പദ്ധതിയുടെ തുടക്കം. എല്ലാ മാസത്തിലും ഒരു ദിവസം ആനിമൽവെൽഫെയർ ക്ലബിലെ കുട്ടികൾ കൊണ്ടുവരുന്ന മുട്ടകൾ സ്കൂൾ ഉച്ചഭക്ഷണത്തിലുൾപ്പെടുത്തി എല്ലാ കൂട്ടുകാരുടേയും ചോറ്റുപാത്രത്തിലെത്തിക്കാനാണ് തീരുമാനം.

കോഴിമുട്ട_വിപ്ലവം @ ഗവ.ഹൈസ്കൂൾ, അവനവഞ്ചേരി

ഇൻഷുറൻസ്ആട്ടിൻ കുട്ടികൾക്ക്

അവനവഞ്ചേരി ഗവ. ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ വിതരണം ചെയ്ത ആട്ടിൻ കുട്ടികൾക്ക് മൃഗസംരക്ഷണ വകുപ്പിന്റെ സഹായത്തോടെ ഇൻഷുറൻസ് ഏർപ്പെടുത്തി...

ആട്ടിൻ കുട്ടികൾക്ക്ഇൻഷുറൻസ്

മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം

കേരള സർക്കാർ മൃഗസംരക്ഷണ വകുപ്പ്, ആറ്റിങ്ങൽ നഗരസഭയുടെ നേതൃത്വത്തിൽ അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾക്കായി മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. മൃഗസംരക്ഷണത്തിന്റേയും സഹജീവി സ്നേഹത്തിന്റേയും പുത്തൻ അറിവുകൾ കുട്ടികൾക്ക് പകർന്നു നൽകുകയാണ് ആനിമൽവെൽഫയർ ക്ലബിന്റെ ഉദ്ദേശം. സ്കൂളിലെ 75 കുട്ടികൾക്ക് 5 മുട്ടക്കോഴി ക്കുഞ്ഞുങ്ങളേയും തെരഞ്ഞെടുക്കപ്പെട്ട മൂന്നു പേർക്ക് മലബാറി ഇനത്തിൽപ്പെട്ട ആട്ടിൻ കുട്ടികളേയും വിതരണം ചെയ്തു. പി.റ്റി.എ.പ്രസിഡന്റ് കെ.ജെ.രവികുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആറ്റിങ്ങൽ എം.എൽ.എ. അഡ്വ.ബി.സത്യൻ വിതരണോദ്ഘാടനം നിർവ്വഹിച്ചു. നഗരസഭ കൗൺസിലർ ഗീതാകുമാരി, മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.എ.നജീബ്ഖാൻ, സീനിയർ വെറ്റിനനറി സർജൻ ഡോ.ബീന, സ്കൂൾ ഹെഡ്മിസ്ട്രസ് എം.ആർ.മായ, സ്റ്റാഫ് സെക്രട്ടറി എസ്.സജിൻ എന്നിവർ സംസാരിച്ചു. ഇതിനോടനുബന്ധിച്ച് കുട്ടികൾക്കായി പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചിരുന്നു. വിജയികൾക്ക് സമ്മാനം യോഗത്തിൽ വച്ച് വിതരണം ചെയ്തു.

മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം
ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾക്കായി മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം
ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിലെ കുട്ടികൾക്കായി മുട്ടക്കോഴിക്കുഞ്ഞുങ്ങളേയും ആട്ടിൻ കുട്ടികളേയും വിതരണം

അഭിനന്ദനങ്ങൾ...

അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ പ്രവർത്തിക്കുന്ന ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ എസ്.അനന്തൻ, രണ്ടാം സ്ഥാനം നേടിയ മനു സുരേഷ്, മൂന്നാം സ്ഥാനം നേടിയ എസ്.ഹരികൃഷ്ണൻ എന്നിവർക്ക് മൃഗസംരക്ഷണ വകുപ്പ് അസി.ഡയറക്ടർ ഡോ.എ.നജീബ്ഖാൻ, ഹെഡ്മിസ്ട്രസ് ശ്രീമതി എം.ആർ.മായ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. വിജയികൾക്ക് യഥാക്രമം 1000,500,250 എന്നിങ്ങനെ തുകയടങ്ങിയ ക്യാഷ് അവാർഡായിരുന്നു സമ്മാനം

ദേശീയ മൃഗസംരക്ഷണ ദിന പ്രശ്നോത്തരി മൽസരം
ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മൽസര വിജയികൾ
ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മൽസര വിജയികൾ
ആനിമൽ വെൽഫെയർ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രശ്നോത്തരി മൽസര വിജയികൾ

വളർത്തുമൃഗ പരിപാലനത്തെക്കുറിച്ച് ക്ലാസ്

അവനവഞ്ചേരി ഗവ.ഹൈസ്കൂളിലെ ആനിമൽ വെൽഫെയർ ക്ലബിന്റെ ആഭിമുഖ്യത്തിൽ വളർത്തുമൃഗ പരിപാലനത്തെക്കുറിച്ച് ക്ലാസ് - ഡോ. ബീന (അസി.ഡയറക്ടർ, ആനിമൽ ഹസ്ബന്ററി ഡിപ്പാർട്ട്മെന്റ്) യുടെ നേതൃത്വത്തിൽ.

വളർത്തുമൃഗ പരിപാലനത്തെക്കുറിച്ച് ക്ലാസ്

ദേശീയ മൃഗസംരക്ഷണ ദിനപ്രശ്നോത്തരി മൽസരം

ദേശീയ മൃഗസംരക്ഷണ ദിനത്തോടനുബന്ധിച്ച് അവനവഞ്ചേരി ഗവ.ഹൈസ്കൂളിൽ ഹൈസ്കൂൾ കുട്ടികൾക്കായി പ്രശ്നോത്തരി മൽസരം സംഘടിപ്പിച്ചു. വിജയികൾക്കുള്ള ക്യാഷ് പ്രൈസ് കൗൺസിലർ ശ്രീ. അവനവഞ്ചേരി രാജു വിതരണം ചെയ്തു.