ഗവൺമെന്റ് എച്ച്.എസ്.എസ്. പള്ളിക്കൽ/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

ബുദ്ധമതകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട സ്ഥലമാണ് പള്ളിക്കൽ. ബുദ്ധവിഹാരങ്ങളുടെ കേന്ദ്രവുമായി ബന്ധപ്പെട്ടാണ് പള്ളിക്കൽ എന്ന പേരുണ്ടായത്. ആദ്യകാലത്ത് ചേരസാമ്രാജത്തിൽ വേണാടിന്റെ കീഴിലായിരുന്നു ഈ പ്രദേശം. പിൽക്കാലത്ത് മാർത്താണ്ഡവർമ്മ ഈ പ്രദേശം തിരുവിതാംകൂറിനോട് കൂട്ടിച്ചേർത്തു. ചാഴൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രം, പകൽക്കുറി വിഷ്ണുക്ഷേത്രം, പുളിമാത്ത് ഭഗവതിക്ഷേത്രം, കൊക്കോട്ടുകോണം മുസ്ലീംപളളി, കൊട്ടിയംമുക്ക് മുസ്ലീംപള്ളി, പള്ളിക്കൽ ഠൌൺപള്ളി തുടങ്ങിയവയാണ് പഞ്ചായത്തിലെ പ്രധാന ആരാധനാലയങ്ങൾ. ദേശീയതലത്തിൽ അറയിപ്പെടുന്ന സാംസ്കാരിക കേന്ദ്രമാണ് കലാഭാരതി കഥകളി അക്കാദമി. അസംഖ്യം ഉത്സവങ്ങൾ ഒരോ വർഷവും അരങ്ങേറുന്ന പ്രദേശമാണ് പകൽക്കുറി.