ഗവൺമെന്റ് ഹൈസ്കൂൾ ജഗതി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

1947നു ശേഷം ജഗതി എൽ.പി സ്കൂളായി. ഒന്നു മുതൽ അഞ്ചു വരെ ക്ലസ്സുകൾ ഉണ്ടായിരുന്നു.നാട്ടുകാരുടെ നിരന്തര ശ്രമഫലമായി 1956ൽ ഇത് ഒരു അപ്പർ പ്രൈമറി സ്കൂളായി ഉയർത്തപ്പെടുകയും ചെയ്തു. 1995-97കാലഘട്ടത്തിൽ കുട്ടികളുടെ കുറവു മൂലം സ്കൂൾ അടച്ചുപൂട്ടൽ ഭീഷണി നേരിട്ടു.1999 ൽ പ്രധാനാധ്യാപകനായി ചുമതലയേറ്റ ശ്രീ രവീന്ദ്രൻ നായരുടേയും സേവന സന്നദ്ധരായ ഒരു കൂട്ടം അധ്യാപകരുടേയും ശ്രമഫലമായി സ്കൂൾ പൂർവകാലപ്രൗഢി കൈവരിച്ചു.നാശത്തിലേക്കു കൂപ്പു കുത്താൻ തുടങ്ങിയ ഈ വിദ്യാലയത്തെ കൈ പിടിച്ചുയർത്തിയ ശ്രീ.രവീന്ദ്രൻ നായർ 2001ലെ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡ് നേടി. ശ്രീ.രവീന്ദ്രൻ നായരുടെ ശ്രമഫലമായാണ് സർക്കാർ സ്കൂളുകളിൽ ഇംഗ്ളീഷ് മീഡിയം ഡിവിഷനുകൾ അനുവദിക്കാൻ ഉത്തരവായത്. 2003-04ൽ പൂജപ്പുര ഹൈസ്കൂളിന്റെ ഹൈസ്കൂൾ വിഭാഗവും കൂട്ടിച്ചേർത്ത് ജഗതി ഹൈസ്കൾ‍ രൂപീകൃതമായി. ലഭ്യമായ രേഖകൾ പ്രകാരം ഈ സ്കൂളിലെ പ്രഥമ വിദ്യാർത്ഥി ശ്രീ.ബാലകൃഷ്ണൻ നായരാണ്